ബോളിവുഡ് താരം ദീപിക പദുക്കോണിന്റെ മാനേജരെ കാണാനില്ലെന്ന് എന്‍സിബി; കാണാതായത് മയക്കുമരുന്നു കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ് നല്‍കിയതിന് പിന്നാലെ
Nov 2, 2020, 15:44 IST
മുംബൈ: (www.kvartha.com 02.11.2020) ബോളിവുഡ് താരം സുശാന്ത് സിങ് രജ്പുതിന്റെ മരണത്തിന് പിന്നാലെ ആരംഭിച്ച മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് ബുനധാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് നടി ദീപിക പദുക്കോണിന്റെ മാനേജര്‍ കരിഷ്മ പ്രകാശിന് നോട്ടിസ് നല്‍കിയിരുന്നു. ഇതിന് പിന്നാലെ കരിഷ്മ പ്രകാശിനെ ബന്ധപ്പെടാന്‍ സാധിച്ചിട്ടില്ലെന്ന് എന്‍ സി ബി വൃത്തങ്ങള്‍ അറിയിച്ചു.
ബുധനാഴ്ച എന്‍ സി ബിക്ക് മുന്നില്‍ ഹാജരാകേണ്ടതായിരുന്നു. ഇതിനിടെയാണ് കാമാനില്ലെന്ന് ആരോപണം. സെന്‍ട്രല്‍ ഏജന്‍സിയുടെ സമന്‍സിനോട് അവര്‍ ഇതുവരെ പ്രതികരിച്ചിട്ടില്ലെന്ന് എന്‍ സി ബിയുടെ മുംബൈ സോണല്‍ ഡയറക്ടര്‍ സമീര്‍ വാങ്കഡെ പറഞ്ഞു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.