Blessing | ദീപിക പദുക്കോണിനും രണ്‍വീര്‍ സിങ്ങിനും പെണ്‍കുഞ്ഞ് പിറന്നു; ആശംസകളുമായി ആരാധകരും, ചലച്ചിത്ര പ്രവര്‍ത്തകരും
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
മുംബൈ: (KVARTHA) ബോളിവുഡ് താരദമ്പതികളായ ദീപിക പദുക്കോണിനും രണ്‍വീര്‍ സിങ്ങിനും പെണ്‍കുഞ്ഞ് പിറന്നു. മുംബൈയിലെ എച്ച് എന്‍ റിലയന്‍സ് ഹോസ്പിറ്റലില്‍ വച്ചാണ് പ്രസവം നടന്നതെന്നുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്.
കുഞ്ഞ് പിറന്ന വിവരം അറിഞ്ഞതിന് പിന്നാലെ ചലച്ചിത്ര പ്രവര്‍ത്തകരും ആരാധകരും ആശംസകള്‍ അറിയിച്ചിട്ടുണ്ട്. സെപ്റ്റംബറില്‍ പുതിയ അതിഥിയെത്തുമെന്ന് ദമ്പതികള്‍ ആരാധകരെ അറിയിച്ചിരുന്നു. കുഞ്ഞിനെ വരവേല്‍ക്കാനുള്ള ഒരുക്കത്തിനിടെ കഴിഞ്ഞദിവസമാണ് മെറ്റേണിറ്റി ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ ദീപിക സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തത്. ഈ ചിത്രങ്ങള്‍ ആരാധകര്‍ ഏറ്റെടുത്തിരുന്നു.
ഗര്‍ഭിണിയായ ശേഷവും ദീപിക പൊതുവേദികളില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. അടുത്തിടെ മുംബൈയില്‍ നടന്ന ആനന്ദ് അംബാനിയുടേയും രാധിക മെര്‍ച്ചന്റിന്റേയും സംഗീത് ചടങ്ങിലും 'കല്‍ക്കി 2898 എഡി' എന്ന ചിത്രത്തിന്റെ പ്രീ റിലീസ് ഇവന്റിനും നിറവയറുമായി ദീപിക എത്തിയിരുന്നു. സ്വന്തം ബ്യൂട്ടി ബ്രാന്‍ഡായ 82ഇ-യുടെ പ്രൊമോഷന്‍ പരിപാടിയിലും ദീപിക പങ്കെടുത്തിരുന്നു.
ഇറ്റലിയിലെ കോമോ തടാകത്തിന്റെ പശ്ചാത്തലത്തില്‍ 2018 നവംബര്‍ 14-നാണ് രണ്‍വീര്‍ സിങ്ങും ദീപിക പദുക്കോണും വിവാഹിതരായത്. കഴിഞ്ഞ നവംബറില്‍ ഇരുവരും അഞ്ചാം വിവാഹ വാര്‍ഷികവും ആഘോഷിച്ചു. ഇതിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ കുഞ്ഞുടുപ്പിന്റേയും ഷൂസിന്റേയും ബലൂണുകളുടേയും ചിത്രം പങ്കുവെച്ച് ഇരുവരും മാതാപിതാക്കളാകാന്‍ ഒരുങ്ങുന്ന സന്തോഷവാര്‍ത്ത ആരാധകരെ അറിയിക്കുകയായിരുന്നു.
#DeepikaPadukone #RanveerSingh #BollywoodBaby #NewParents #CelebrityNews
