Debut | 'കംഫർട്ടബിൾ ആയതുകൊണ്ടു മാത്രമാണ് അഭിനയിച്ചത്'; 'കഥ ഇന്നുവരെ’യെക്കുറിച്ച് മേതിൽ ദേവിക
ചിത്രം സെപ്റ്റംബറിൽ റിലീസ് ചെയ്യും
കൊച്ചി: (KVARTHA) നർത്തകി എന്ന നിലയിൽ പ്രശസ്തയായ മേതിൽ ദേവിക ആദ്യമായി അഭിനയിക്കുന്ന സിനിമയാണ് ‘കഥ ഇന്നുവരെ’. ബിജു മേനോൻ നായകനായെത്തുന്ന ചിത്രത്തിൽ അഭിനയിക്കാൻ തീരുമാനിച്ചതിന്റെ കാരണം മേതിൽ ദേവിക തുറന്നു പറഞ്ഞു.
പണ്ട് നിരവധി സിനിമാ അവസരങ്ങൾ ലഭിച്ചെങ്കിലും തനിക്ക് അത് കംഫർട്ടബിൾ അല്ലെന്ന് തോന്നിയതിനാൽ വേണ്ടെന്നുവച്ചു. എന്നാൽ ഈ ടീമിൽ കംഫർട്ടബിൾ തോന്നിയതുകൊണ്ടാണ് അഭിനയിക്കാൻ തീരുമാനിച്ചത്.
ഹേമാ കമ്മിറ്റി റിപ്പോർട്ടിനെക്കുറിച്ച് പ്രതികരിക്കവെ, എല്ലാവർക്കും അറിയാവുന്ന കാര്യങ്ങളാണ് റിപ്പോർട്ടിലുള്ളതെന്നും ഇത് പുറത്തുവന്നത് കൊണ്ട് പ്രശ്‌നങ്ങളുടെ തീവ്രത ആളുകൾക്ക് മനസിലാക്കാനായി എന്നും മേതിൽ ദേവിക പറഞ്ഞു. സിനിമയിലെ നടൻമാർ ജീവിതത്തിലും ഹീറോ ആകാൻ ശ്രമിക്കണമെന്നും അവർ അഭിപ്രായപ്പെട്ടു.
സെപ്റ്റംബർ മാസത്തിൽ റിലീസിന് ഒരുങ്ങുന്ന “കഥ ഇന്നുവരെ”യിൽ നിഖില വിമൽ, സിദ്ധിഖ്, രഞ്ജി പണിക്കർ, കോട്ടയം രമേശ്, അപ്പുണ്ണി ശശി, കിഷോർ സത്യ, കൃഷ്ണപ്രസാദ്, ഹക്കീം ഷാജഹാൻ, അനുശ്രീ, അനു മോഹൻ, ജോർഡി പൂഞ്ഞാർ തുടങ്ങിയ പ്രമുഖരും അഭിനയിക്കുന്നു.
വിഷ്‌ണു മോഹൻ സ്റ്റോറീസിന്റെ ബാനറിൽ വിഷ്ണു മോഹനും, ഒപ്പം ജോമോൻ ടി ജോൺ, ഷമീർ മുഹമ്മദ്, ഹാരിസ് ദേശം, അനീഷ് പിബി, കൃഷ്ണമൂർത്തി എന്നിവർ ചേർന്നാണ് "കഥ ഇന്നുവരെ" നിർമിക്കുന്നത്.
ജോമോൻ ടി ജോൺ ഛായാഗ്രഹണം നിർവഹിച്ച ചിത്രത്തിൽ അശ്വിൻ ആര്യൻ സംഗീതം ചെയ്‌തു.