നടന്‍ കുഞ്ചാക്കോ ബോബനു നേരെ കഠാര വീശി കൊല്ലുമെന്നു ഭീഷണി; പ്രതിക്ക് ഒരു വര്‍ഷം തടവുശിക്ഷ

 


കൊച്ചി: (www.kvartha.com 01.06.2019) നടന്‍ കുഞ്ചാക്കോ ബോബനു നേരെ കഠാര വീശി കൊല്ലുമെന്നു ഭീഷണിപ്പെടുത്തിയ കേസിലെ പ്രതിക്ക് ഒരു വര്‍ഷം തടവുശിക്ഷ. മജിസ്‌ട്രേറ്റ് കോടതിയാണ് ശിക്ഷ വിധിച്ചത്. തോപ്പുംപടി മൂലങ്കുഴി അത്തിക്കുഴി സ്റ്റാന്‍ലി ജോസഫി (75) നെയാണ് മജിസ്‌ട്രേറ്റ് കോടതി ശിക്ഷിച്ചത്. വധഭീഷണിക്ക് ഒരു വര്‍ഷവും ആയുധ നിരോധന നിയമപ്രകാരം ഒരു വര്‍ഷവും ശിക്ഷ ലഭിച്ചെങ്കിലും രണ്ടും ഒരുമിച്ച് അനുഭവിച്ചാല്‍ മതി.


2018 ഒക്ടോബര്‍ അഞ്ചിന് അര്‍ധരാത്രിയില്‍ എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷനു സമീപമാണു സംഭവം.

 നടന്‍ കുഞ്ചാക്കോ ബോബനു നേരെ കഠാര വീശി കൊല്ലുമെന്നു ഭീഷണി; പ്രതിക്ക് ഒരു വര്‍ഷം തടവുശിക്ഷ

കുഞ്ചാക്കോ ബോബനു നേരെ കഠാരി വീശി അടുത്തുചെന്ന പ്രതി കൊല്ലുമെന്നു ഭീഷണിപ്പെടുത്തുകയായിരുന്നു. കുഞ്ചാക്കോ അടക്കം എട്ട് സാക്ഷികളെ കോടതി വിസ്തരിച്ചു. നിരീക്ഷണ ക്യാമറാ ദൃശ്യങ്ങള്‍ അടക്കം പരിശോധിച്ച ശേഷമാണ് കോടതി ശിക്ഷ വിധിച്ചത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Death threat against Kunchacko Boban; Accused gets one-year imprisonment, Kochi, News, Cine Actor, Kunjacko Boban, Ernakulam, Railway, Court, Murder Attempt, Entertainment, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia