600 മൊബൈല്‍ ഫോണുകള്‍ കൊണ്ട് ഇരുപതടി വലിപ്പമുളള മമ്മൂട്ടി ചിത്രം; 70-ാം ജന്മദിനം ആഘോഷിക്കുന്ന മെഗാതാരത്തിന് ആദരവുമായി ഡാവിഞ്ചി സുരേഷ്
Sep 7, 2021, 10:08 IST
കൊച്ചി: (www.kvartha.com 07.09.2021) 70-ാം ജന്മദിനമാഘോഷിക്കുന്ന മെഗാസ്റ്റാര്‍ മമ്മൂട്ടിക്ക് പിറന്നാള്‍ ആദരവുമായി ഡാവിഞ്ചി സുരേഷ്. 600 മൊബൈല്‍ ഫോണുകളും ആറായിരം മൊബൈല്‍ ആക്സസറീസും ഉപയോഗിച്ച് ഇരുപതടി വലിപ്പമുളള മമ്മൂട്ടി ചിത്രമാണ് അദ്ദേഹം തയ്യാറാക്കിയിരിക്കുന്നത്. ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായി.
കൊടുങ്ങല്ലൂര്‍ എംടെല്‍ മൊബൈല്‍സിന്റെ ഉടമസ്ഥനായ അനസിന്റെ മൂന്നു ഷോപുകളില്‍ നിന്നാണ് മൊബൈല്‍ ഫോണുകളും ആക്സസറീസും എടുത്തത്. കൊടുങ്ങല്ലൂര്‍ ദര്‍ബാര്‍ കണ്‍വെന്‍ഷന്‍ സെന്റര്‍ ബാബുക്കായുടെ സഹകരണത്തോടെ ഹാളിനുള്ളിലാണ് മൊബൈല്‍ഫോണ്‍ ചിത്രമൊരുക്കിയിരിക്കുന്നതെന്ന് ഡാവിഞ്ചി പറയുന്നു. 10 മണിക്കൂര്‍ കൊണ്ടാണ് മമ്മൂട്ടിയുടെ ഛായാചിത്രം പൂര്‍ത്തിയാക്കിയത്.
നിറങ്ങളുടെ ലഭ്യത കുറവായിരുന്നെങ്കിലും പൗചുകളും സ്‌ക്രീന്‍ ഗാര്‍ഡ്, ഡാറ്റാ കേബിള്‍, ഇയര്‍ഫോണ്‍, ചാര്‍ജെര്‍ തുടങ്ങിയ മൊബൈല്‍ അനുബന്ധ സാമഗ്രികളും ചിത്രത്തിന് സഹായകമായി. മമ്മൂട്ടി ആരാധകനായ എംടെല്‍ അനസിന്റെ ആഗ്രഹപ്രകാരം ജന്മദിന സമ്മാനമായാണ് ഈ ചിത്രം ഒരുക്കിയത്.
ചിത്രകലയിലെ നൂറു മീഡിയങ്ങള്‍ ഉന്നമിട്ട് ചെയ്യുന്ന 75-ാമത്തെ മീഡിയമാണ് മൊബൈല്‍ ഫോണ്‍. ഏത് പുതിയ മോഡെലുകള്‍ ഇറങ്ങിയാലും ആദ്യംതന്നെ അത് സ്വന്തമാക്കുന്ന മമ്മൂട്ടിയുടെ മൊബൈല്‍ ഫോണ്‍ പ്രേമവും പ്രസിദ്ധമാണ്.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.