Darmajan | 'എന്റെ ഭാര്യ വീണ്ടും വിവാഹിതയാകുന്നു, വരൻ ഞാൻ തന്നെ', അമ്പരപ്പിച്ച് നടൻ ധർമജൻ; സംഭവമിതാണ്!


വിവാഹവാർഷിക ദിനത്തിലാണ് താരം രസകരമായ ആഘോഷവിശേഷം പങ്കുവെച്ചത്.
കൊച്ചി: (KVARTHA) 'എന്റെ ഭാര്യ വീണ്ടും വിവാഹിതയാകുന്നു, വരൻ ഞാൻ തന്നെ, മുഹൂർത്തം 9.30നും 10.30 നും ഇടയിൽ, എല്ലാവരുടേയും അനുഗ്രഹം ഉണ്ടാകണം', നടൻ ധർമജൻ ബോൾഗാട്ടി ഫേസ്‌ബുക്കിൽ പങ്കുവെച്ച കുറിപ്പ് കണ്ട് ആദ്യമൊന്ന് എല്ലാവരും അമ്പരന്നു. പിന്നീട് കാര്യമറിഞ്ഞപ്പോൾ പോസ്റ്റിലാകെ ചിരിനിറഞ്ഞു. വിവാഹവാർഷിക ദിനത്തിലാണ് താരം രസകരമായ ആഘോഷവിശേഷം പങ്കുവെച്ചത്.
പോസ്റ്റ് നിമിഷ നേരം കൊണ്ട് സോഷ്യൽ മീഡിയയിൽ വൈറലായി, നെറ്റിസൻസിൽ നിന്നും നിരവധി രസകരമായ കമന്റുകളാണ് ലഭിക്കുന്നത്. കൊള്ളാം മോനെ നിന്നെ ഞാൻ നിരുത്സാഹപ്പെടുത്തുന്നില്ല, ഈ വിവാഹവും പഴയത് പോലെ തന്നെ നീണ്ട് നിൽക്കാൻ ആശംസകൾ, സദ്യ എത്ര മണിക്കാണ് ആരംഭിക്കുന്നത്, ഞങ്ങളെയൊന്നും വിളിക്കുന്നില്ലേ, വർഷംതോറും പൂർവാധികം ഭംഗിയായി നടത്തുന്ന ഒരുത്സവമാകട്ടെ വിവാഹവാർഷികം എന്നിങ്ങനെയുള്ള പ്രതികരണങ്ങളാണ് പോസ്റ്റിന് ലഭിച്ച് കൊണ്ടിരിക്കുന്നത്.അനൂജ എന്നാണ് ധർമജന്റെ ഭാര്യയുടെ പേര്. ദമ്പതികൾക്ക് രണ്ട് പെൺമക്കളുണ്ട് - വേദയും വൈഗയും. ടെലിവിഷന്‍ പരിപാടികളിലെ ഹാസ്യകഥാപാത്രങ്ങളിലൂടെയാണ് ധര്‍മജന്‍ പ്രശസ്തനായത്. 2010ല്‍ പുറത്തിറങ്ങിയ പാപ്പി അപ്പച്ച എന്ന ചിത്രത്തിലാണ് ആദ്യമായി അഭിനയിച്ചത്.