'വെറും 3 വയസുള്ളപ്പോഴാണ് ആദ്യമായി ലൈംഗികാതിക്രമത്തിന് ഇരയായത്'; തനിക്ക് നേരിട്ട ദുരനുഭവത്തെ കുറിച്ച് 'ദംഗല്‍' ബോളിവുഡ് ചിത്രത്തിലെ താരം ഫാത്തിമ സന ഷെയ്ഖ്

 



മുബൈ: (www.kvartha.com 31.10.2020) 'ദംഗല്‍' എന്ന ബോളിവുഡ് ചിത്രത്തിലൂടെ പ്രേക്ഷക ഹൃദയം കവര്‍ന്ന ഫാത്തിമ സന ഷെയ്ഖ്
തനിക്ക് മൂന്നാം വയസില്‍ നേരിട്ട ലൈംഗികാതിക്രമത്തെ കുറിച്ച് തുറന്നു പറയുന്നു. പിങ്ക് വില്ലയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് താരത്തിന്റെ തുറന്ന് പറച്ചില്‍. 

'വെറും 3 വയസുള്ളപ്പോഴാണ് ആദ്യമായി ലൈംഗികാതിക്രമത്തിന് ഇരയായത്'; തനിക്ക് നേരിട്ട ദുരനുഭവത്തെ കുറിച്ച് 'ദംഗല്‍' ബോളിവുഡ് ചിത്രത്തിലെ താരം ഫാത്തിമ സന ഷെയ്ഖ്


'വെറും മൂന്ന് വയസുള്ളപ്പോഴാണ് ആദ്യമായി ഞാന്‍ ലൈംഗികാതിക്രമത്തിന് ഇരയാകുന്നത്.. ലൈംഗിക അതിക്രമത്തെ ഒരു കളങ്കമായാണ് പലരും കരുതുന്നത്. അതിനാല്‍ തന്നെ പല സ്ത്രീകളും ഇക്കാര്യങ്ങള്‍ തുറന്നു പറയാന്‍ മടിക്കും. ഇന്ന് ലോകം മാറി ചിന്തിച്ച് തുടങ്ങിയിരിക്കുന്നു. കൂടുതല്‍ ബോധവത്കരണം ഇതിനെക്കുറിച്ച് നല്‍കുന്നു.

ലിംഗപരമായ വേര്‍തിരിവ് ഭീകരമാണ്. ഓരോ ദിവസവും ഞങ്ങള്‍ നടത്തുന്നത് പോരാട്ടമാണ്. ഓരോ സ്ത്രീയും ഓരോ ന്യൂനപക്ഷവും നിത്യവും നടത്തുന്ന പോരാട്ടമാണ്. എന്നാല്‍ ഭാവിയില്‍ എനിക്ക് പ്രതീക്ഷയുണ്ട്'. ഫാത്തിമ പറയുന്നു

1997 ല്‍ പുറത്തിറങ്ങിയ കമലഹാസന്‍ ചിത്രം ചാച്ചി 420 ലൂടെ ബാലതാരമായാണ് ഫാത്തിമ സന സിനിമയിലെത്തുന്നത്. ആമിര്‍ ഖാന്‍ ചിത്രമായ ദംഗലിലൂടെ നായികയായി അരങ്ങേറ്റം കുറിച്ച ഫാത്തിമ തഗ്‌സ് ഓഫ് ഹിന്ദുസ്ഥാന്‍ എന്ന ചിത്രത്തിലും സുപ്രധാന വേഷത്തിലെത്തി. അനുരാഗ് ബാസുവിന്റെ ലുഡോ ആണ് ഫാത്തിമയുടെ റിലീസിനൊരുങ്ങുന്ന പുതിയ ചിത്രം. നെറ്റ്ഫ്‌ലിക്‌സില്‍ നവംബര്‍ 12 ന് ചിത്രം റിലീസിനെത്തും

കരിയറിന്റെ തുടക്കത്തില്‍ നേരിട്ട കാസ്റ്റിങ് കൗച്ച് അനുഭവവും താരം വെളിപ്പെടുത്തി.

'എനിക്ക് കാസ്റ്റിങ് കൗച്ചിനെ നേരിടേണ്ടി വന്നിട്ടുണ്ട്. ലൈംഗിക ആവശ്യങ്ങള്‍ക്ക് വഴങ്ങുന്നതിലൂടെ മാത്രമേ ജോലി ലഭിക്കൂ എന്ന് പറഞ്ഞ സാഹചര്യങ്ങളുണ്ട്. പല പ്രോജക്ടില്‍ നിന്നും തഴയപ്പെട്ടിട്ടുണ്ട്. ഫാത്തിമ പറയുന്നു.

Keywords: News, National, India, Mumbai, Cinema, Actress, Entertainment, Bollywood, Abuse,  'Dangal' star Fatima Sana Shaikh reveals she was molested when she was three
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia