മോഹന്‍ലാലിന് പിന്തുണയുമായി സാംസ്‌ക്കാരിക കൂട്ടായ്മ

 


തിരുവനന്തപുരം: (www.kvartha.com 25.07.2018) മോഹന്‍ലാലിനെ ഒറ്റത്തിരിഞ് ആക്രമിക്കാനുള്ള നീക്കം അനുവദിക്കില്ലെന്ന് തിരുവനന്തപുരത്ത് ചേര്‍ന്ന സാംസ്‌കാരിക കൂട്ടായ്മ. നിര്‍മാതാവ് ജി സുരേഷ്‌കുമാറിന്റെ അധ്യക്ഷതയില്‍ തിരുവനന്തപുരത്ത് ചേര്‍ന്ന് സാംസ്‌ക്കാരിക പ്രവര്‍ത്തകരുടെ യോഗത്തിലാണ് തീരുമാനം. ഉണര്‍വ്വ് കലാ സാംസ്‌കാരിക വേദിയാണ് യോഗം സംഘടിപ്പിച്ചത്.

ബുദ്ധിജീവികള്‍ എന്ന് നടിക്കുന്ന ഒരു കൂട്ടം ആള്‍ക്കാരുടെ പേക്കൂത്തുകള്‍ക്ക് വിട്ടുകൊടുക്കാനുള്ള ആളല്ല മലയാളത്തിന്റെ മഹാനടന്‍ മോഹന്‍ലാലെന്ന് യോഗം അഭിപ്രായപ്പെട്ടു. ഇതിനെതിരെ കേരളത്തിന്റെ മനസാക്ഷി ഉണരണം. ഇതിനായി അടുത്ത അഞ്ചിന് തിരുവനന്തപുരത്ത് 'ലാലിനൊപ്പം' എന്ന പേരില്‍ ഐക്യദാര്‍ഢ്യം സംഘടിപ്പിക്കാന്‍ യോഗം തീരുമാനിച്ചു.

മോഹന്‍ലാലിന് പിന്തുണയുമായി സാംസ്‌ക്കാരിക കൂട്ടായ്മ

നിര്‍മ്മമാതാക്കളായ കിരീടം ഉണ്ണി, സന്ദീപ് സേനന്‍, ഭാവചിത്ര ജയകുമാര്‍, എം ബി സനില്‍ കുമാര്‍, സംവിധായകരായ രാജസേനന്‍, സുരേഷ് ഉണ്ണിത്താന്‍, തിരുവനന്തപുരം ഫിലിം ഫ്രറ്റെണിറ്റി സെക്രട്ടറി ആര്‍ രവീന്ദ്രന്‍ നായര്‍, മോഹന്‍ലാല്‍ ഫാന്‍സ് അസോസിയേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി വിമല്‍ കുമാര്‍, സംസ്ഥാന കമ്മിറ്റി അംഗം ഷിബു ശശി, ഉണര്‍വ്വ് കലാ സാംസ്‌കാരിക വേദി സംസ്ഥാന കണ്‍വീനര്‍ ഗോപന്‍ ചെന്നിത്തല, കോ കണ്‍വീനര്‍ യാഗാ ശ്രീകുമാര്‍, ജില്ലാ കണ്‍വീനര്‍ അനില്‍ പ്ലാവോട്, റെജി തമ്പി എന്നിവര്‍ പങ്കെടുത്തു. പരിപാടിയുടെ നടത്തിപ്പിനായി ജി സുരേഷ് കുമാര്‍ അധ്യക്ഷനായി 101 അംഗ സ്വാഗത സംഘവും രൂപീകരിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kerala, Mohanlal, News, Entertainment, Cultural Collective for Mohanlal  
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia