കാര്‍ഷിക ബില്ലിനെതിരെ സമരം ചെയ്യുന്നവര്‍ തീവ്രവാദികള്‍; കര്‍ഷകനായ അഭിഭാഷകന്റെ പരാതിയില്‍ കങ്കണയ്‌ക്കെതിരെ ക്രിമിനല്‍ കേസ്
Sep 28, 2020, 10:13 IST
ബംഗളൂരു: (www.kvartha.com 28.09.2020) കര്‍ഷകര്‍ക്കെതിരെ വിവാദമായ പ്രസ്താവന ഇറക്കിയ ബോളിവുഡ് നടി കങ്കണ റണാവത്തിനെതിരെ ക്രിമിനല്‍ കേസ്. കാര്‍ഷിക ബില്ലിനെതിരെ നടക്കുന്ന കര്‍ഷക സമരത്തെ എതിര്‍ത്തുകൊണ്ടാണ് സാമൂഹിക മാധ്യമത്തിലൂടെ താരം പരാമര്‍ശം നടത്തിയത്. അഭിഭാഷകന്റെ പരാതിയില്‍ കര്‍ണാടക തുംകൂര്‍ ജെഎംഎഫ്‌സി കോടതിയാണ് കേസെടുത്തത്.
കര്‍ണാടക ഹൈക്കോടതിയിലെ അഭിഭാഷകനായ രമേഷ് നായിക്കാണ് തുമകൂരു ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ പരാതി നല്‍കിയത്. സെപ്റ്റംബര്‍ 21-നുള്ള കങ്കണയുടെ ട്വീറ്റാണ് പരാതിക്ക് ആധാരം. സമരം നടത്തുന്ന കര്‍ഷകരെ തീവ്രവാദികളോട് താരതമ്യം ചെയ്തുള്ള കങ്കണ റണാവത്തിന്റെ ട്വീറ്റ് വേദിനിപ്പിക്കുന്നതാണെന്നും താനും കര്‍ഷകനാണെന്നും രമേഷ് നായിക്ക് നല്‍കിയ പരാതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
ട്വീറ്റിനെതിരെയുള്ള പരാതി പോലീസ് സ്വീകരിക്കാത്തതിനാലാണ് കോടതിയെ സമീപിക്കുന്നതെന്ന് രമേഷ് നായിക് പറഞ്ഞിരുന്നു. പൗരത്വനിയമ ഭേദഗതക്കെതിരെ ചിലര്‍ നടത്തിയ തെറ്റായ പ്രചാരണവും അഭ്യൂഹവുമാണ് രാജ്യത്ത് കലാപത്തിനിടയാക്കിയതെന്നും ഇതേ ആളുകളാണ് കാര്‍ഷിക ബല്ലിനെതിരെ തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നതെന്നും ഇവര്‍ തീവ്രവാദികളാണെന്നുമാണ് കങ്കണ ട്വീറ്റ് ചെയ്തത്. ഇന്ത്യന്‍ ശിക്ഷാ നിയമ പ്രകാരം ശിക്ഷ ലഭിക്കുന്ന കുറ്റമാണ് കങ്കണ റണാവത്ത് ചെയ്തതെന്നും രമേഷ് നായിക്ക് കോടതിയെ അറിയിച്ചിരുന്നു.
प्रधानमंत्री जी कोई सो रहा हो उसे जगाया जा सकता है, जिसे ग़लतफ़हमी हो उसे समझाया जा सकता है मगर जो सोने की ऐक्टिंग करे, नासमझने की ऐक्टिंग करे उसे आपके समझाने से क्या फ़र्क़ पड़ेगा? ये वही आतंकी हैं CAA से एक भी इंसान की सिटिज़ेन्शिप नहीं गयी मगर इन्होंने ख़ून की नदियाँ बहा दी. https://t.co/ni4G6pMmc3
— Kangana Ranaut (@KanganaTeam) September 20, 2020
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.