അക്ഷയ് കുമാറിന്റെ 'പാഡ്മാനില്‍' സോനം കപൂറും രാധികാ ആപ്തെയും നായികമാരാകുന്നു

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

മുംബൈ: (www.kvartha.com 12.01.2017)  'ജോളി എൽ എൽ ബി 2' എന്ന അക്ഷയ് കുമാർ ചിത്രം റിലീസാകുന്നതിന് മുമ്പെ മറ്റൊരു അക്ഷയ് കുമാർ ചിത്രം കൂടി അണിയറയിൽ ഒരുങ്ങുന്നു. ബൽകി സംവിധാനം ചെയ്യുന്ന 'പാഡ്മാൻ' ആണ് അക്ഷയ് കുമാർ ഇനി അഭിനയിക്കാൻ പോകുന്ന സിനിമ. ബോളിവുഡിന്റെ താരറാണിമാരായ രാധിക ആപ്തെയും സോനം കപൂറു
മാണ് ചിത്രത്തില്‍ അക്ഷയ് കുമാറിന്റെ നായികമാര്‍.
 അക്ഷയ് കുമാറിന്റെ 'പാഡ്മാനില്‍' സോനം കപൂറും രാധികാ ആപ്തെയും നായികമാരാകുന്നു

അക്ഷയ് കുമാറിന്റെ ഭാര്യ ട്വിങ്കിൽ ഖന്ന ആദ്യമായി നിമ്മിക്കുന്ന  ചിത്രം കൂടിയാണ് 'പാഡ്മാൻ'.

 അക്ഷയ് കുമാറിന്റെ 'പാഡ്മാനില്‍' സോനം കപൂറും രാധികാ ആപ്തെയും നായികമാരാകുന്നു

ഒരേ സമയം രണ്ട് ബോളിവുഡ് താരറാണിമാർ അഭിനയിക്കുന്നു എന്നതിനാൽ തന്നെ വൻ പ്രതീക്ഷയാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. രാധികാ ആപ്തെയും സോനം കപൂറും ചിത്രത്തിന്റെ ഭാഗമാകുമെന്ന് ഔദ്യോഗികമായി പറഞ്ഞിട്ടുണ്ട്.

പത്മശ്രി ജേതാവായ അരുണാചലം മുരുഗാനന്തത്തിന്റെ ജീവ ചരിത്രമാണ് പാഡ്മാൻ. കോയമ്പത്തൂർകാരനായ അരുണാചലം പാവപ്പെട്ടവർക്ക് വേണ്ടി വില കുറഞ്ഞ രീതിയിൽ ഉപയോഗിക്കാൻ കഴിയുന്ന മെൻസ്ട്രുവൽ പാഡും സാനിറ്ററി നാപ്കിനും നിർമ്മിച്ചതിലൂടെയാണ് പ്രശസ്തനായത്.

 അക്ഷയ് കുമാറിന്റെ 'പാഡ്മാനില്‍' സോനം കപൂറും രാധികാ ആപ്തെയും നായികമാരാകുന്നു

Summary: Confirmed! Akshay Kumar’s Padman to star Sonam Kapoor, Radhika Apte. new film Padman sounds interesting. This film is reportedly based on the real life of Arunachalam Muruganantham, the inventor of a low-cost sanitary pad making machine.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia