Actress Abused | 'തിരക്കിനിടയില്‍ ലൈംഗികാതിക്രമം നടത്തിയ യുവാവിന്റെ കരണത്തടിച്ചു'; മാളില്‍ സിനിമ പ്രമോഷന്‍ കഴിഞ്ഞു മടങ്ങുന്നതിനിടയില്‍ യുവനടിയെ കയറിപ്പിടിച്ചതായി പരാതി

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കോഴിക്കോട്: (www.kvartha.com) ഹൈലൈറ്റ് മാളില്‍ സിനിമ പ്രമോഷന്‍ കഴിഞ്ഞു മടങ്ങുന്നതിനിടയില്‍ യുവനടിമാര്‍ ലൈംഗികാതിക്രമം നേരിട്ടതായി പരാതി. ചൊവ്വാഴ്ച രാത്രി 9.30നു ശേഷമാണ് സംഭവം. 'സാറ്റര്‍ഡേ നൈറ്റ്' എന്ന പുതിയ ചിത്രത്തിന്റെ പ്രചാരണ പരിപാടിയുമായി ബന്ധപ്പെട്ടാണ് യുവനടിമാരും സഹപ്രവര്‍ത്തകരും വൈകിട്ട് ഏഴിന് ഹൈലൈറ്റ് മാളില്‍ എത്തിയത്. 
Aster mims 04/11/2022

Actress Abused | 'തിരക്കിനിടയില്‍ ലൈംഗികാതിക്രമം നടത്തിയ യുവാവിന്റെ കരണത്തടിച്ചു'; മാളില്‍ സിനിമ പ്രമോഷന്‍ കഴിഞ്ഞു മടങ്ങുന്നതിനിടയില്‍ യുവനടിയെ കയറിപ്പിടിച്ചതായി പരാതി
  
കവാടത്തില്‍ വന്‍ പൊലീസ് സുരക്ഷയും ഏര്‍പെടുത്തിയിരുന്നു. ഒന്‍പത് മണിയോടെ പരിപാടി അവസാനിച്ച് സംഘം തിരിച്ചു പോകുന്നതിനിടിയിലാണ് ആള്‍കൂട്ടത്തില്‍ നിന്ന യുവാവ് കയറിപ്പിടിച്ചതെന്നാണ് പരാതി. ജനങ്ങള്‍ തടിച്ചുകൂടിയ സാഹചര്യത്തില്‍ ആരാധകരുടെ കണ്ണുവെട്ടിച്ച് മാളിന്റെ പിന്‍വശത്തെ ലിഫ്റ്റ് വഴി ഇറങ്ങാന്‍ പൊലീസ് നിര്‍ദേശിച്ചിരുന്നു. ഇതുവഴി പോകുന്നതിനിടയിലാണ് അക്രമം ഉണ്ടായത്.

തിരക്കിനിടയില്‍ നിന്ന് യുവനടിയെ കയറിപ്പിടിച്ച യുവാവിന്റെ മുഖത്തടിച്ചുവെന്നും തുടര്‍ന്ന് ഉടനെ സഹപ്രവര്‍ത്തകര്‍ ഇവരെ സ്ഥലത്ത് നിന്നു മാറ്റിയെന്നും മറ്റൊരു സഹപ്രവര്‍ത്തകയ്ക്കും സമാനമായ അനുഭവം ഉണ്ടായതായും വെളിപ്പെടുത്തിയിരുന്നു. ഈ നടി ഇത് പിന്നീട് ഫേസ്ബുകില്‍ പങ്കുവച്ചു. 

Actress Abused | 'തിരക്കിനിടയില്‍ ലൈംഗികാതിക്രമം നടത്തിയ യുവാവിന്റെ കരണത്തടിച്ചു'; മാളില്‍ സിനിമ പ്രമോഷന്‍ കഴിഞ്ഞു മടങ്ങുന്നതിനിടയില്‍ യുവനടിയെ കയറിപ്പിടിച്ചതായി പരാതി

ഹൈലൈറ്റ് മാളില്‍ ഇത്തരം സിനിമാ പ്രചാരണം നടക്കാറുണ്ടെങ്കിലും അധികൃതര്‍ വിവരം അറിയിക്കാറില്ലെന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. വൈകിട്ട് പൊലീസ് സ്‌ട്രൈകിങ് ഫോഴ്‌സും പന്തീരാങ്കാവ് പൊലീസും സ്ഥലത്തുണ്ടായിരുന്നു. 7 മുതല്‍ 9 വരെയാണു പരിപാടി നടന്നത്. അതുവരെ പ്രശ്‌നങ്ങള്‍ ഉണ്ടായില്ലെന്നും പുറത്തു തടിച്ചുകൂടിയവര്‍ പിരിഞ്ഞുപോയ സമയത്ത് മാളിന്റെ ഉള്ളില്‍ നിന്നാണ് നടിയെ കയ്യേറ്റം ചെയ്തതെന്നും പൊലീസ് പറഞ്ഞു. വിഷയത്തില്‍ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് നടപടിയെടുക്കുമെന്നും പൊലീസ് അറിയിച്ചു.

Keywords:  News,Kerala,State,Kozhikode,Youth,Abuse,Entertainment,Lifestyle & Fashion,Police, Complaint that Malayalam actress abused during film promotion
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia