Complaint | വോട്ട് ചെയ്യാനെത്തിയ നടന്‍ അക്ഷയ് കുമാറിനോട് 'നിങ്ങള്‍ നിര്‍മിച്ചുനല്‍കിയ ശൗചാലയം നാശമായി' എന്ന പരാതിയുമായെത്തി മുതിര്‍ന്ന പൗരന്‍; താരത്തിന്റെ മറുപടി ഇങ്ങനെ!
● സിനിമ ചര്‍ച്ച ചെയ്യുന്ന സാമൂഹിക വിഷയം കൂടി കണക്കിലെടുത്തായിരുന്നു ഇത്.
● 10 ലക്ഷം രൂപയാണ് താരം ശൗചാലയത്തിനായി മുടക്കിയത്.
● ആറു വര്‍ഷങ്ങള്‍ക്കിപ്പുറമാണ് നാശമായെന്ന പരാതി ഉയരുന്നത്.
● താരം മടങ്ങിയത് ഇക്കാര്യം മുനിസിപ്പാലിറ്റി അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്താമെന്ന ഉറപ്പുനല്‍കി.
മുംബൈ: (KVARTHA) ബുധനാഴ്ച നടന്ന മഹാരാഷ്ട്ര വോട്ടെടുപ്പില്‍ സമ്മതിദാനാവകാശം വിനിയോഗിക്കാന്‍ രാഷ്ട്രീയ - സിനിമ മേഖലകളിലെ നിരവധി പേര്‍ എത്തിയിരുന്നു. നടന്‍ അക്ഷയ്കുമാറും വോട്ട് ചെയ്യാന്‍ എത്തിയിരുന്നു. എന്നാല്‍ മറ്റുള്ളവരോടൊന്നും ഉന്നയിക്കാത്ത പരാതിയുമായി ഒരു മുതിര്‍ന്ന പൗരന്‍ അക്ഷയ് കുമാറിന് മുന്നിലെത്തി.
താരം മുംബൈ ജൂഹു ബീച്ചിനോടുചേര്‍ന്ന് നിര്‍മിച്ച് നല്‍കിയ ശൗചാലയം നാശമായെന്നാണ് അദ്ദേഹത്തിന്റെ പരാതി.
2018-ല്‍ അക്ഷയ് കുമാര്‍ നായകനായെത്തി പുറത്തിറങ്ങിയ ടോയ് ലെറ്റ്: ഏക് പ്രേം കഥ എന്ന സിനിമയുടെ പ്രചാരണത്തിന്റെ ഭാഗമായാണ് അക്ഷയ് കുമാര്‍ ശൗചാലയം നിര്‍മിച്ചുനല്‍കിയത്.
akshay kumar’s kindness to seniors will melt your heart.
— 𝙎𝙬𝙚𝙩𝙖 (@Swetaakkian) November 20, 2024
khiladi casts his vote during maharashtra assembly elections 2024.
#AkshayKumar pic.twitter.com/zK3wTT15z8
സിനിമ ചര്‍ച്ച ചെയ്യുന്ന സാമൂഹിക വിഷയം കൂടി കണക്കിലെടുത്തായിരുന്നു ഇത്. 10 ലക്ഷം രൂപയാണ് താരം ശൗചാലയത്തിനായി മുടക്കിയത്. ആറു വര്‍ഷങ്ങള്‍ക്കിപ്പുറം ശൗചാലയം നാശമായെന്നാണ് മുതിര്‍ന്ന പൗരന്‍ അക്ഷയ് കുമാറിനോട് പരാതി പറഞ്ഞത്.
മുംബൈയിലെ പോളിങ് സ്റ്റേഷന് മുന്നില്‍ വെച്ചാണ് വൃദ്ധനും അക്ഷയ് കുമാറും കണ്ടുമുട്ടിയത്. 'നിങ്ങള്‍ നിര്‍മിച്ചുനല്‍കിയ ടോയ് ലെറ്റ് നാശമായിരിക്കുകയാണ്. കഴിഞ്ഞ നാലുവര്‍ഷമായി ഞാനാണ് അത് അറ്റകുറ്റപ്പണി നടത്തിക്കൊണ്ടുപോകുന്നത്. പുതിയ ഒരു ശൗചാലയം നിര്‍മിച്ചുതരണം' എന്നായിരുന്നു അദ്ദേഹം പറഞ്ഞത്. പരാതി കേട്ട അക്ഷയ് കുമാര്‍ ഇക്കാര്യം മുനിസിപ്പാലിറ്റി അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്താമെന്ന് ഉറപ്പുനല്‍കി.
ജുഹു ബീച്ചില്‍ പരസ്യമായി മലമൂത്ര വിസര്‍ജനം നടത്തുന്ന സംഭവം ചൂണ്ടിക്കാട്ടി അക്ഷയ് കുമാറിന്റെ ഭാര്യകൂടിയായ നടി ട്വിങ്കിള്‍ ഖന്ന ട്വീറ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് അക്ഷയ് കുമാര്‍ മൊബൈല്‍ ടോയ്ലറ്റ് സ്പോണ്‍സര്‍ ചെയ്തത്.
#AkshayKumar, #JuhuBeach, #MumbaiElections, #CivicIssues, #BollywoodNews, #SocialResponsibility