സിനിമയില്‍ വന്ന ശേഷം സാമൂഹ്യ ബന്ധം ഇല്ലാതായി: പത്മ പ്രിയ

 


ADVERTISEMENT

സിനിമയില്‍ വന്ന ശേഷം സാമൂഹ്യ ബന്ധം ഇല്ലാതായി: പത്മ പ്രിയ
സിനിമയില്‍ വന്ന ശേഷം സാമൂഹ്യ ബന്ധം ഇല്ലാതായെന്ന് നടി പത്മ പ്രിയ. സൈറ്റിനും ഹോട്ടല്‍ മുറിയ്ക്കും ഇടയിലുള്ള ജീവിതമാണിപ്പോള്‍. താന്‍ ദിവസവും കാണുന്ന മമ്മുട്ടി, മോഹന്‍ലാല്‍, ദിലീപ്, പൃഥിരാജ് ഇവരെല്ലാം പെണ്ണുകെട്ടി. എന്റെ പഴയ കമ്പനിയിലായിരുന്നങ്കില്‍ പാര്‍ട്ടിക്കും മറ്റും പോയി എത്രയെത്ര പുരുഷന്‍മാരെയാണ് കണ്ടിരുന്നത്. പക്ഷെ സിനിമ ജീവിതം ഒരു പ്രത്യേക രസം തന്നെയാണെന്നും പത്മ പ്രിയ പറഞ്ഞു. പ്രമുഖ പത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ് അവര്‍ ഇക്കാര്യങ്ങള്‍ തുറന്നു പയുന്നത്.
ബാച്‌ലര്‍ ആയതു കൊണ്ട് സിനിമ ജീവിതം പ്രത്യക ജീവിതമായിരുന്നു. സ്ത്രീകള്‍ ജോലിയ്ക്കു പോയാല്‍ തുല്യത കൈവരുമെന്ന് പറയുന്നത് നുണയാണ്. പുരുഷനെ പോലെ സത്രീയും ജോലിയ്ക്ക് പോയാല്‍ ജോലി കഴിഞ്ഞ് പുരുഷന്‍ വീട്ടില്‍ വിശ്രമിക്കുമ്പോള്‍ സ്ത്രീ അടുക്കളപ്പണിയെടുക്കണം. കൂടാതെ ഭര്‍ത്താവിന് വേണ്ട കാര്യങ്ങളും. പിന്നെ എന്ത് തുല്യതയാണുള്ളത്.
സിനിമയിലും സ്ത്രീകള്‍ രണ്ടാം തരക്കാരാണ് സ്ത്രീകള്‍. സിനിമയെല്ലാം നായകന്റേതാണ്. സിനിമ അറിയപ്പെടുന്നതും നായകന്റെ പേരിലാണ്. നായകന് ലഭിക്കുന്നതിന്റെ പകുതി വേതനം പോലും നായികയ്ക്ക് ലഭിക്കുന്നില്ലെന്നും ഇവര്‍ പറഞ്ഞു.

Keywords: Entertainment, Padmapriya, Malayalam, Cinema, Actress, 
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia