റിസോര്‍ട്ടിലെ കുളത്തിനെ ചൊല്ലി തര്‍ക്കം; നടന്‍ ബാബുരാജ് വെട്ടേറ്റ് ആശുപത്രിയില്‍
Feb 14, 2017, 13:23 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
അടിമാലി: (www.kvartha.com 14.02.2017) റിസോര്‍ട്ടിലെ കുളത്തിനെ ചൊല്ലിയുള്ള തര്‍ക്കത്തിനിടെ നടന്‍ ബാബുരാജ് വെട്ടേറ്റ് ആശുപത്രിയില്‍. കല്ലാര്‍ കമ്പിലൈനിലെ ബാബുരാജിന്റെ ഉടമസ്ഥതയിലുള്ള റിസോര്‍ട്ടില്‍ വച്ചായിരുന്നു സംഭവം. റിസോര്‍ട്ടിലെ കുളം വറ്റിക്കുന്നതുമായി ബന്ധപ്പെട്ട് സമീപവാസികളുമായുള്ള തര്‍ക്കത്തിനിടെ ഒരാള്‍ വാക്കത്തി ഉപയോഗിച്ച് ബാബുരാജിനെ വെട്ടുകയായിരുന്നുവെന്നാണ് വിവരം. ഈ കുളത്തിലെ വെള്ളമാണ് സമീപവാസികളില്‍ ചിലര്‍ ഉപയോഗിക്കുന്നത്.
അതുകൊണ്ടുതന്നെ വേനല്‍ക്കാലത്ത് കുളം വറ്റിക്കാനുള്ള ബാബുരാജിന്റെ തീരുമാനത്തിനെതിരെയാണു സമീപവാസികള്‍ സംഘടിച്ചത്. ബാബുരാജിന്റെ ഇടതു നെഞ്ചിലാണു വെട്ടേറ്റത്. വെട്ട് ഗുരുതരമല്ല. അടിമാലിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രാഥമിക ചികിത്സ നല്‍കിയ ശേഷം ബാബുരാജിനെ കൊച്ചി രാജഗിരി ആശുപത്രിയിലേക്കു കൊണ്ടു പോയി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Also Read:
കാസര്‍കോട്-മംഗളൂരു കെ എസ് ആര്‍ ടി സി ബസ്സുകളിലെ ചാര്‍ജ് വര്‍ദ്ധനവ്: ബി ജെ പി പ്രവര്‍ത്തകര്‍ ടിക്കറ്റില്ലാതെ യാത്ര ചെയ്ത് പ്രതിഷേധിച്ചു
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.