നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടുള്ള പ്രശസ്ത ഹോമിയോ ഡോക്ടര്‍ വിദ്യാപ്രകാശ് അന്തരിച്ചു

 


ADVERTISEMENT


കോഴിക്കോട്: (www.kvartha.com 15.05.2020) നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടുള്ള പ്രശസ്ത ഹോമിയോ ഡോക്ടര്‍ വിദ്യാപ്രകാശ് അന്തരിച്ചു. ചികിത്സയിലായിരുന്ന ഹോമിയോപതിക് ഭിഷഗ്വരന്‍ ഡോ.എസ് വിദ്യാപ്രകാശ്(60) വെള്ളിയാഴ്ച പുലര്‍ച്ചെയാണ് മരണമടഞ്ഞത്.

നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടുള്ള പ്രശസ്ത ഹോമിയോ ഡോക്ടര്‍ വിദ്യാപ്രകാശ് അന്തരിച്ചു

സെന്‍ട്രല്‍ കൗണ്‍സില്‍ ഓഫ് ഹോമിയോപതിക്‌സിന്റെ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗവും ഹോമിയോപതിക് ഡോക്ടര്‍മാരുടെ സംഘടനയായ ഐ എച്ച് കെയുടെ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗമായിരുന്നു ഡോ.വിദ്യാപ്രകാശ്. നിരവധി സിനിമകളില്‍ ചെറിയ വേഷങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.

ആലപ്പുഴ തൃക്കുന്നപ്പുഴ അക്കരക്കാട്ടില്‍ കുടുംബാംഗമായ പ്രമുഖ ഹോമിയോ ഡോക്ടറും കോഴിക്കോട് ഹോമിയോ കോളേജ് സ്ഥാപക പ്രിന്‍സിപ്പലുമായിരുന്ന ഡോ.കെ എസ് പ്രകാശത്തിന്റെയും ഡോ.വിദ്യാവതി അമ്മയുടെയും മകനാണ്.

ഭാര്യ: രാജുല വിദ്യാപ്രകാശ്. മക്കള്‍: ഡോ. വിദ്യാലക്ഷ്മി പ്രകാശ്, ഡോ. ശ്രീലക്ഷ്മി പ്രകാശ്, ഡോ. രാജ് പ്രകാശ്. സംസ്‌കാരം വെള്ളിയാഴ്ച വൈകിട്ട് മൂന്നിന് കോഴിക്കോട് സിവില്‍ സ്റ്റേഷന്‍ പള്ളിപ്പാട്ടില്‍ അയ്യപ്പക്ഷേത്രത്തിന് സമീപമുള്ള വീട്ടുവളപ്പില്‍ നടക്കും.

Keywords:  News, Kerala, Health, Doctor, Death, Funeral, Treatment, Cinema, Famous homeopathic Dr.S.Vidyaprakash passes away
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia