ADVERTISEMENT
ന്യൂഡല്‍ഹി: (www.kvartha.com 26.09.2016) ക്രിക്കറ്റ് താരം യുവരാജ് സിംഗ് വിവാഹിതനാകുന്നു. വധു മോഡലും നടിയുമായ ഹെയ്‌സല്‍ കീച്ച്. ഇരുവരുടേയും വിവാഹം ഡിസംബറില്‍ നടത്തുമെന്ന് യുവരാജിന്റെ മാതാവ് ശബ്‌നം സിംഗ് ആണ് അറിയിച്ചത്. യുവിയുടെ ജന്മദിനമായ ഡിസംബര്‍ 12ന് മുമ്പാകും വിവാഹം.
വിവാഹം ഡെല്‍ഹിയിലും ചണ്ഡീഗഡിലും വെച്ച് ഹിന്ദു ആചാരപ്രകാരവും സിഖ് ആചാര പ്രകാരവും നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്. ഇരുവരുടേയും വിവാഹ നിശ്ചയം ബാലിയിലോ ഇന്‍ഡോനേഷ്യയിലോ വെച്ച് നടത്താനും വിവാഹം ആഢംബരമായും നടത്താനുമാണ് തീരുമാനിച്ചിരിക്കുന്നത്.
ബില്ല, ബോഡിഗാര്‍ഡ് തുടങ്ങിയ സിനിമകളിലഭിനയിച്ച ഹെയ്‌സല്‍ കീച്ച് ഇംഗ്ലണ്ടിലാണ് ജനിച്ചത്. ടെലിവിഷന്‍ പരിപാടിയായ ബിഗ് ബോസ് 7 ലും ഹെയ്‌സല്‍ അഭിനയിച്ചിട്ടുണ്ട്.
Keywords: Yuvraj Singh-Hazel Keech marriage: Here's all you need to know about the couple's December 9 wedding, New Delhi, Mother, Cinema, Television, Indonesia, Cricket, Entertainment, National.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

