മോഹന്‍ലാലിനെതിരെ പ്രതിഷേധം ശക്തമാകുന്നു; കൊച്ചിയിലെ വീട്ടിലെ ഗേറ്റിന് മുന്നില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ റീത്ത് വച്ചു

 


കൊച്ചി: (www.kvartha.com 29.06.2018) നടിയെ ആക്രമിച്ച കേസില്‍ ആരോപണവിധേയനായ നടന്‍ ദിലീപിനെ തിരിച്ചെടുത്തതില്‍ പ്രതിഷേധിച്ച് താരസംഘടനയായ അമ്മയുടെ പ്രസിഡന്റ് മോഹന്‍ലാലിനെതിരെ പ്രതിഷേധം ശക്തമാകുന്നു.

മോഹന്‍ലാലിന്റെ കൊച്ചിയിലെ വീട്ടിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഗേറ്റിന് മുന്നില്‍ റീത്ത് വച്ചു. അമ്മയ്ക്ക് ആദരാഞ്ജലികള്‍ എന്നെഴുതിയ ബോര്‍ഡുകളുമായി എത്തിയ പ്രവര്‍ത്തകര്‍ താരത്തിന്റെ വീട് ഉപരോധിക്കുകയും ചെയ്തു. പിന്നീട് പോലീസെത്തി പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് നീക്കി.

മോഹന്‍ലാലിനെതിരെ പ്രതിഷേധം ശക്തമാകുന്നു; കൊച്ചിയിലെ വീട്ടിലെ ഗേറ്റിന് മുന്നില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ റീത്ത് വച്ചു

അതേസമയം, വിഷയത്തില്‍ മോഹന്‍ലാലിനെ വേട്ടയാടുന്നുവെന്ന് ആരോപിച്ച് മോഹന്‍ലാല്‍ ഫാന്‍സ് അസോസിയേഷന്‍ പ്രതിഷേധവുമായി രംഗത്തെത്തി. മോഹന്‍ലാലിന് പിന്തുണയുമായി തിരുവനന്തപുരം രക്തസാക്ഷി മണ്ഡപത്തിന് മുന്നില്‍ മോഹന്‍ലാല്‍ ആരാധകര്‍ പ്രതിഷേധ സംഗമം സംഘടിപ്പിച്ചു. താരത്തിനെതിരെ അനാവശ്യ വിവാദങ്ങളുണ്ടാക്കി കുപ്രചാരണങ്ങള്‍ നടത്തുന്നത് അംഗീകരിക്കാനാവില്ലെന്നാണ് ഫാന്‍സുകാരുടെ നിലപാട്.

കഴിഞ്ഞ ദിവസം ആലപ്പുഴയില്‍ മഹിളാ കോണ്‍ഗ്രസും കൊച്ചിയില്‍ എ.ഐ.വൈ.എഫ് പ്രവര്‍ത്തകരും മോഹന്‍ലാലിന്റെ കോലം കത്തിച്ച് പ്രതിഷേധിച്ചിരുന്നു. മോഹന്‍ലാല്‍ സിനിമകളുടെ ചിത്രീകരണം തടയുമെന്നും എ.ഐ.വൈ.എഫ് പ്രഖ്യാപിച്ചിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords:  Youth Congress Take out Protest March To Mohanlal's House, Kochi, News, Politics, Protesters, Allegation, Mohanlal, Arrest, Controversy, Cinema, Entertainment, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia