'അയ്യപ്പന്‍' സിനിമാ സ്‌റ്റൈലില്‍ കട ഉള്‍പ്പെട്ട കെട്ടിടം ജെ സി ബി ഉപയോഗിച്ച് പൊളിച്ചു നീക്കിയതിന്റെ യഥാര്‍ത്ഥ കാരണം വെളിപ്പെടുത്തി യുവാവ്; വീഡിയോ വൈറല്‍
Oct 28, 2020, 00:02 IST
ചെറുപുഴ: (www.kvartha.com 27.10.2020) ചെറുപുഴയില്‍ 'അയ്യപ്പന്‍' സിനിമ സ്‌റ്റൈലില്‍ ജെ സി ബി ഉപയോഗിച്ച് കട പൊളിച്ചു നീക്കിയതിന്റെ യഥാര്‍ത്ഥ കാരണം വെളിപ്പെടുത്തി യുവാവ് രംഗത്ത്. ഇതിന്റെ വീഡിയോ വൈറലായി.
ആല്‍ബിന്‍ മാത്യു എന്ന യുവാവിന്റെ കട പൊളിക്കലാണ് ചര്‍ച്ചയായത്. കടയുടമ തന്റെ വിവാഹം മുടക്കിയതിലുള്ള ദേഷ്യം മൂലമാണ് ആല്‍ബിന്‍ ഈ കടുംങ്കൈ ചെയ്തതെന്നായിരുന്നു വാര്‍ത്തകള്‍ പുറത്ത് വന്നത്. എന്നാല്‍ താന്‍ കട പൊളിച്ചുനീക്കിയതിന്റെ യഥാര്‍ത്ഥ കാരണം ഇതെല്ലന്ന് വ്യക്തമാക്കിക്കൊണ്ടുള്ള ആല്‍ബിന്റെ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായത്. കെട്ടിടം പൊളിക്കുന്നതിനു മുന്‍പെടുത്തതെന്ന് തോന്നിക്കുന്ന വീഡിയോ ആണ് പുറത്ത് വന്നിരിക്കുന്നത്. കടയുടമയായ സോജിയുടെ പേരില്‍ മൂന്ന് കൊലപാതക കേസുകളും രണ്ട് പോക്സോ കേസും ഉണ്ടെന്നും കട സാമൂഹ്യവിരുദ്ധരുടെ കേന്ദ്രമാണെന്നും ആല്‍ബിന്‍ വീഡിയോയില്‍ കുറ്റപ്പെടുത്തുന്നു.
പൊലീസ് നടപടി ഉണ്ടാകാത്തതിനാലാണ് താന്‍ കട പൊളിക്കാന്‍ പോകുന്നതെന്നും വീഡിയോയിലൂടെ ആല്‍ബിന്‍ മാത്യു പറയുന്നുണ്ട്. 30 വര്‍ഷമായി കെട്ടിടം സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനങ്ങളുടെ താവളമാണ്. മദ്യപാനവും ലഹരി ഉപയോഗവും ഈ കെട്ടിടത്തില്‍ പതിവാണ്. ആല്‍ബിനെയും കട പൊളിക്കാനുപയോഗിച്ച മണ്ണുമാന്തി യന്ത്രവും പോലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു.
ജെ സി ബി ഉപയോഗിച്ച് കട പൂര്‍ണമായും തകര്‍ത്തിരുന്നു. സോജി കടയടച്ച് പോയ ശേഷമായിരുന്നു. കട തകര്‍ത്തത്. ആല്‍ബിനെ കോടതി രണ്ടാഴ്ച റിമാന്റ് ചെയ്തു.
Keywords: News, Kerala, Kannur, Police, Case, Cinema, Video, Court, Top-Headlines, Trending, the Young man reveals the real reason behind the demolition of the building containing the shop in the 'Ayyappan' movie-style using JCB; Video goes viral
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.