സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് 19 കാരിയെ പീഡിപ്പിച്ച സംഭവം; പെൺകുട്ടിയെ പോലീസ് രക്ഷപെടുത്തിയത് സെക്സ് റാക്കറ്റിന് കൈമാറുന്നതിനു തൊട്ട് മുമ്പ്
Jun 24, 2017, 12:56 IST
കൊച്ചി: (www.kvartha.com 24.06.2017) 10 വര്‍ഷത്തോളമായി കൊച്ചി വടുതലയില്‍ താമസിക്കുന്ന ഉത്തർപ്രദേശ് സ്വദേശിയായ 19 കാരിയെ സിനിമയിൽ അവസരം നൽകാമെന്ന് വാഗ്‌ദാനം ചെയ്ത് പീഡിപ്പിച്ച കേസിലെ പ്രതി രാജസ്ഥാന്‍ സ്വദേശി മഹേഷ് ഉപാദ്ധ്യായെ ചോദ്യം ചെയ്തതിനെ തുടർന്ന് ലഭിച്ച വിവരങ്ങൾ ഞെട്ടിപ്പിക്കുന്നത്. ഇയാൾ പെൺകുട്ടിയെ സെക്സ് റാക്കറ്റിന് കൈമാറാൻ ഉദ്ദേശിച്ചിരുന്നെന്നും ഒരു ദിവസം കൂടി വൈകിയിരുന്നെങ്കിൽ റാക്കറ്റിന്റെ കയ്യിൽ അകപ്പെടുമായിരുന്നുവെന്നും പോലീസിന് വിവരം ലഭിച്ചു. നോയിഡയില്‍ നിന്നുമാണ് പ്രതിയെ നോര്‍ത്ത് പോലീസ് എസ് ഐ വിബിന്‍ ദാസും സീനിയര്‍ സി പി ഒ വിനോദ് കൃഷ്ണയും സംഘവും അറസ്റ്റ് ചെയ്തു. ഇയാളെയും പെണ്‍കുട്ടിയെയും വെള്ളിയാഴ്ച രാവിലെ കൊച്ചിയിലെത്തിച്ചു.
രാജസ്ഥാനിലെ ബിക്കാനിര്‍ സ്വദേശിയായ മഹേഷ് ബവറുലാല്‍ ഉപാധ്യായ എന്ന ലക്കി ശര്‍മ (35) ഓൺലൈൻ വഴിയാണ് പെൺകുട്ടിയെ പരിചയപ്പെടുന്നത്. ബോളിവുഡ് സിനിമ നിര്‍മാതാവ് ലക്കി ശര്‍മ എന്നാണ് ഇയാള്‍ കുട്ടിയോട് പറഞ്ഞത്. ഒരുപാട് നടന്മാര്‍ക്കൊപ്പമുള്ള ചിത്രങ്ങളാണ് ഇതിനു തെളിവായി പ്രതി കാണിച്ചത്. സിനിമകളില്‍ തിരക്കഥകള്‍ കേട്ട് എഴുതിക്കൊടുക്കുന്ന ജോലി ഇയാള്‍ ചെയ്തിട്ടുള്ളതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്. 'സ്ക്രിപ്റ്റ് റൈറ്റര്‍' എന്നാണ് പ്രതി പോലീസിനോടും പറഞ്ഞത്.
സിനിമയിൽ അഭിനയിപ്പിക്കാമെന്നും അതിനായി ഡൽഹിയിൽ എത്തണമെന്നും ഇയാൾ പെൺകുട്ടിയോട് പറഞ്ഞു. അഭിനയിപ്പിക്കാമെന്ന വാഗ്ദാനത്തില്‍ പെൺകുട്ടി വീണു. വീട്ടുകാര്‍ ആദ്യം മടിച്ചെങ്കിലും പിനീട് നിര്‍ബന്ധിച്ചപ്പോള്‍ വഴങ്ങി. തുടർന്ന് ജൂൺ 15ന് മംഗളൂരുവില്‍ വെച്ച് രക്ഷിതാക്കൾ പെണ്‍കുട്ടിയെ ഇയാളെ ഏല്പിച്ചു. കുട്ടിക്ക് ഡല്‍ഹിക്കുള്ള ടിക്കറ്റ് ബുക്ക് ചെയ്താണ് അയാള്‍ എത്തിയിരുന്നത്. നോയിഡയിലെ ഹോട്ടല്‍ മുറിയില്‍ വെച്ച് സിനിമയ്ക്കു വേണ്ടിയെന്ന് തെറ്റിദ്ധരിപ്പിച്ച് പെൺകുട്ടിയുടെ ചിത്രങ്ങളെടുത്തു. പിന്നീട് ഇയാൾ പെൺകുട്ടിയെ പീഡിപ്പിച്ചു.
പെണ്‍കുട്ടിയെ കൈയില്‍ക്കിട്ടിയതിന്റെ പിറ്റേന്നുതന്നെ ഇയാള്‍ മാതാപിതാക്കളെ വിളിച്ച് അഞ്ചു ലക്ഷം രൂപ നല്‍കണമെന്നും ഇല്ലെങ്കില്‍ പെണ്‍വാണിഭക്കാര്‍ക്കു വില്‍ക്കുമെന്നും ഭീഷണിപ്പെടുത്തിയിരുന്നത് പെൺകുട്ടി അറിഞ്ഞിരുന്നില്ല. തുടർന്നു ഭയന്നുപോയ വീട്ടുകാര്‍ ആദ്യം 50,000 രൂപ അക്കൗണ്ടിലിട്ടു. പിന്നീട് ജൂൺ 17ന് കമ്മിഷണര്‍ എം.പി. ദിനേശിനു പരാതി നല്‍കുകയായിരുന്നു. പത്തു മിനിറ്റിനകം എഫ് ഐ ആര്‍ രജിസ്റ്റർ ചെയ്യുകയും രാത്രിതന്നെ നോര്‍ത്ത് എസ് ഐ വിബിന്‍ ദാസും സീനിയര്‍ സി പി ഒ വിനോദ് കൃഷ്ണയും വിമാനത്തില്‍ നോയിഡയിലേക്കു പറക്കുകയുമായിരുന്നു.
പിടിക്കപ്പെടുന്ന 21 ന് തലേന്ന് ഒരു സംവിധായകന്‍ വരുമെന്നും അയാള്‍ പറയുന്നതെല്ലാം ചെയ്താല്‍ സിനിമയില്‍ അഭിനയിക്കാന്‍ കഴിയുമെന്നും പ്രതി പെൺകുട്ടിയോട് പറഞ്ഞു. എന്നാല്‍ കുട്ടി ബഹളം വച്ചതിനാല്‍ ഇതിനു സാധിച്ചില്ല. ജൂൺ 22 ന് ഗ്രേറ്റര്‍ നോയിഡയിലെ സെക്സ് റാക്കറ്റിന് കുട്ടിയെ കൈമാറാന്‍ ഇയാള്‍ തീരുമാനിച്ചിരുന്നതായി പൊലീസിന് പ്രതി മൊഴി നൽകി.
Summary: Mahesh Upadhyay, a resident of Rajasthan, who was allegedly molested abusing a 19-year-old girl from Vaduthala. The girl actually from Uttar Pradesh and her family settled in vaduthala. The man offers her to a chance to act in cinema and he abused.
Keywords: Kerala, Kochi, Rajasthan, Uttar Pradesh, Police, Abuse, Parents, Cinema, Director, Actress, News, Girl

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.