നായികയെ ചുംബിക്കാന്‍ മാതാവിന്റെ അനുവാദം തേടി യുവ നായകന്‍

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

(www.kvartha.com 19.03.2016) സിനിമയില്‍ നായികയെ ചുംബിക്കാന്‍ മാതാവിന്റെ അനുവാദം തേടി യുവ നായകന്‍. തെലുങ്കിലെ യുവനായകന്‍ സിദ്ധുവായിരുന്നു ചുംബന രംഗം ചെയ്യാന്‍ മാതാവിന്റെ അനുമതി തേടിയത്. ഗുണ്ടൂര്‍ ടാക്കീസ് എന്ന ചിത്രത്തില്‍ നായിക ജബര്‍ദസ്ത് രശ്മിയുമായുള്ള ചൂടന്‍ ചുംബനമായിരുന്നു സന്ദര്‍ഭം.


നായികയെ ചുംബിക്കാന്‍ മാതാവിന്റെ അനുവാദം തേടി യുവ നായകന്‍യുവ ദമ്പതികളുടെ തീവ്രപ്രണയം വരുന്ന രംഗത്ത് ചൂടന്‍ ചുംബനം ഒഴിവാക്കാന്‍ കഴിയില്ലായിരുന്നു. നാണക്കാരനായ സിദ്ധു രംഗം ചെയ്യാന്‍ ഏറെ പ്രയാസപ്പെട്ടു. സിദ്ധുവിന്റെ പ്രയാസം മനസ്സിലാക്കി സീന്‍ ഒഴിവാക്കിയാലോ എന്ന് പോലും സംവിധായകന്‍ പ്രവീണ്‍ സട്ടാരു ആലോചിച്ചു.

സീനിന്റെ പ്രാധാന്യം തിരിച്ചറിഞ്ഞ സിദ്ധു ചുംബനരംഗത്തെക്കുറിച്ച് മാതാവിനോട് പറഞ്ഞു.
ചുംബിക്കുന്നതിന് കുഴപ്പമില്ലെന്നും എല്ലാം പ്രൊഫഷണലായി സമീപിച്ച് മുന്നോട്ട് പോകാനും
മാതാവ് പറഞ്ഞു. രംഗം ചെയ്യുന്നതിന് മുമ്പായി രശ്മിയുമായി സിദ്ധു പുറത്ത് പോകുകയും ഡേറ്റിംഗ് നടത്തി ഒരു രസതന്ത്രം സൃഷ്ടിച്ചെടുത്തതിനും ശേഷമായിരുന്നു ചുംബനരംഗം ഷൂട്ട് ചെയ്തത്.

Keywords: Cine Actor, Cinema, Actor, Actress, Kiss, Entertainment.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia