SWISS-TOWER 24/07/2023

യുവസംവിധായകനും അഭിനേതാവുമായ സൂര്യരാജ് ഇനി വക്കീല്‍ കോട്ടുമണിഞ്ഞ് അഡ്വ ആളൂരിനൊപ്പം

 


ADVERTISEMENT

കൊച്ചി: (www.kvartha.com 30.06.2020) എന്റമ്മേട ജിമിക്കി കമ്മല്‍..... എന്ന പാട്ടിലൂടെ ശ്രദ്ധ നേടിയ കൊല്ലം ജില്ലയിലെ കൊട്ടിയം ഉമയനല്ലൂരിലെ ഒരു സാധാരണ കുടുംബത്തില്‍ നിന്നും സംവിധായകനും അഭിനേതാവുമായി തിളങ്ങിയ സൂര്യരാജ് എന്‍ എസ് ഇപ്പോള്‍ സ്വന്തം ജീവിതത്തില്‍ അഭിഭാഷകനായി വക്കീല്‍ കോട്ടുമണിഞ്ഞു പ്രമുഖ ക്രിമിനല്‍ അഭിഭാഷകന്‍ ബി എ ആളൂരിനൊപ്പം നിയമത്തിന്റെ ബാലപാഠങ്ങള്‍ പഠിക്കാന്‍ ആളൂര്‍ അസ്സോസിയേറ്റ്‌സില്‍ ചേര്‍ന്നു.

തിരുവനന്തപുരം ഗവ. ലോ കോളജില്‍ നിന്നും നിയമബിരുദം കരസ്ഥമാക്കി കഴിഞ്ഞ ശനിയാഴ്ചയാണ് അദ്ദേഹം വക്കീല്‍ ആയി സന്നദ്ധ് എടുത്തത്. മുന്‍പ് ലാല്‍ ജോസ് സംവിധാനം ചെയ്ത വെളിപാടിന്റെ പുസ്തകം എന്ന സിനിമയില്‍ മോഹന്‍ലാലിനൊപ്പം അഭിനയിച്ചുകൊണ്ടാണ് അദ്ദേഹത്തിന്റെ സിനിമാ ജീവിതത്തിനു തുടക്കം കുറിക്കുന്നത്. പിന്നീട് കല വിപ്ലവം പ്രണയം, ഏകജാലകം എന്നീ സിനിമയിലും അഭിനയിച്ചു.

യുവസംവിധായകനും അഭിനേതാവുമായ സൂര്യരാജ് ഇനി വക്കീല്‍ കോട്ടുമണിഞ്ഞ് അഡ്വ ആളൂരിനൊപ്പം

അഭിനയത്തേക്കാള്‍ താല്പര്യം സംവിധാനത്തോടാണെന്നു മനസിലാക്കി ലാല്‍ജോസുമായി ബന്ധപെട്ടിരുന്നു. അദ്ദേഹത്തില്‍ നിന്നുള്ള പ്രചോദനമാണ് തുടര്‍ന്നു ഒരു സംവിധായകനില്‍ എത്തിച്ചത്. ഒട്ടനവധി പരസ്യചിത്രങ്ങളും മ്യൂസിക്കല്‍ വിഡിയോകളും ഇദ്ദേഹം സംവിധാനം ചെയ്തിട്ടുണ്ട്. അതില്‍ വിനീത് ശ്രീനിവാസന്‍ പാടി കുമ്പളങ്ങി നൈറ്റ്സ് എന്ന സിനിമയിലെ പ്രശാന്ത് അഭിനയിച്ച മനോഹരന്‍ വന്‍ ഹിറ്റായി. മാത്രമല്ല ഇദ്ദേഹം ഒരു ബോക്‌സിങ് ചാമ്പ്യനുമാണ്.

സൗത്ത് ഇന്ത്യ ബോക്‌സിങ് ചാമ്പ്യന്‍ഷിപ്പില്‍ വെങ്കല മെഡലും യൂണിവേഴ്‌സിറ്റി തലത്തിലും, സംസ്ഥാനതല ബോക്‌സിങ് ചാംപ്യന്‍ഷിപ്പുകളില്‍ സ്വര്‍ണമെഡലുകളും കരസ്ഥമാക്കിയിട്ടുണ്ട്. 'അഡ്വ. ആളൂരിനെ കണ്ടിട്ടുള്ള പ്രചോദനമാണ് എന്നെ വക്കീല്‍ ആവാന്‍ പ്രേരിപ്പിച്ചത്, എന്നും സാറിന്റെ കൂടെ കൂടിയാല്‍ എന്റെ ഭാവി ശോഭനമാക്കാന്‍ കഴിയും എന്ന വിശ്വാസവും എനിക്ക് ഉണ്ട് എന്നും സൂര്യരാജ് മാധ്യമങ്ങളോട് പറഞ്ഞു.

Keywords:  Young Film director Surya Raj enrolled advocate, Kochi, News, Family, Director, Cinema, Study, Lawyer, Kerala.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia