SWISS-TOWER 24/07/2023

ശബരിമലയില്‍ ഹരിവരാസനം പാടി ഗാനഗന്ധര്‍വന്‍

 


പത്തനംതിട്ട: (www.kvartha.com 22.09.2016) ശബരിമലയില്‍ ഹരിവരാസനം പാടി ഗാനഗന്ധര്‍വന്‍ കെ ജെ യേശുദാസ്. എന്നും യേശുദാസ് പാടിയ ഹരിവരാസനത്തിന്റെ ഈണത്തില്‍ ലയിച്ചാണ് ശബരിമല നട അടയ്ക്കാറുള്ളത്.

എന്നാല്‍ കഴിഞ്ഞദിവസം അതിന് ഒരു മാറ്റമുണ്ടായി. ഉച്ചഭാഷിണിയില്‍ കൂടിയല്ല കഴിഞ്ഞദിവസം ശബരീശ സന്നിധി ഹരിവരാസനം കേട്ടുറങ്ങിയത്. മറിച്ച് അയ്യപ്പനെ ഉറക്കാന്‍ പാട്ടുമായി അമ്പലനടയില്‍ തൊഴുകൈയോടെ സാക്ഷാല്‍ ഗാനഗന്ധര്‍വ്വന്‍ യേശുദാസ് തന്നെയെത്തി.


ശബരിമല ദര്‍ശനത്തിനെത്തിയപ്പോള്‍ ദേവസ്വം ബോര്‍ഡിന്റെ അഭ്യര്‍ഥന പ്രകാരമാണ്  യേശുദാസ് ഹരിവരാസനം പാടിയത്. സോപാനത്തിലെത്തി അയ്യപ്പനെ പാടിയുറക്കുമ്പോള്‍ നൂറുകണക്കിന് ഭക്ത ജനങ്ങളും സാക്ഷിയായിരുന്നു. ഗന്ധര്‍വനാദത്തിനൊപ്പം ഭക്തിനിര്‍ഭരമായി അവരും ഒപ്പം പാടി. രാത്രിയോടെ ദാസേട്ടന്‍ മലയിറങ്ങി.

ശബരിമലയില്‍ ഹരിവരാസനം പാടി ഗാനഗന്ധര്‍വന്‍

Keywords:  Yesudas renders Harivarasanam at Sabarimala Ayyappa temple, Prayers, Sopanam, Ayyappan, Song, Pathanamthitta, Entertainment, Kerala, Cinema.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia