ഫഹദിനോടൊപ്പം സ്ത്രീവേഷത്തില്‍ തകര്‍ത്ത് തമിഴ് നടന്‍

 


ADVERTISEMENT

ചെന്നൈ: (www.kvartha.com 13/09/2017) മലയാള നടന്‍ ഫഹദ് ഫാസിലിനോടൊപ്പം സ്ത്രീവേഷത്തില്‍ തകര്‍ത്തഭിനയിച്ച് തമിഴ് നടന്‍. തമിഴ് നടന്‍ വിജയ് സേതുപതിയാണ് പെണ്‍വേഷത്തില്‍ സുന്ദരിയായി എത്തുന്നത്.

ഫഹദ് ഫാസിലിനൊപ്പം വിജയ് സേതുപതി പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന സൂപ്പര്‍ ഡീലക്‌സ് എന്ന സിനിമയ്ക്ക് വേണ്ടിയാണ് വിജയ് സ്ത്രീ വേഷത്തിലെത്തുന്നത്. ചിത്രത്തില്‍ ശില്‍പ എന്ന കഥാപാത്രത്തെയാണ് വിജയ് അവതരിപ്പിക്കുന്നത്.

ഫഹദിനോടൊപ്പം സ്ത്രീവേഷത്തില്‍ തകര്‍ത്ത് തമിഴ് നടന്‍

ചുവന്ന സാരിയും മാലയും കമ്മലും അതിനൊപ്പം കൂളിംഗ് ഗ്ലാസും ധരിച്ച വിജയുടെ ചിത്രം പുറത്ത് വന്നു. ചിത്രം ഇതിനകം സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുകയാണ്. വിക്രം വേദ എന്ന സിനിമയിലൂടെയാണ് വിജയ് സേതുപതിയെ മലയാളികള്‍ക്ക് പരിചയം. അതിനിടെ ആദ്യമായി മലയാളത്തില്‍ നടത്തിയ വിജയിയുടെ അഭിമുഖം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Chennai, Actor, Cinema, Social Network, Entertainment, News, National, Yes, that’s Vijay Sethupathi as a transgender in Super Deluxe, See picture 
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia