താന്‍ വലിയ താരമല്ലാത്തതിനാല്‍ പ്രമുഖ ഡിസൈനര്‍മാര്‍ തനിക്ക് വസ്ത്രങ്ങള്‍ നല്‍കിയില്ലെന്ന് നടി യാമി ഗൗതം

 


മുംബൈ: (www.kvartha.com 08.04.2022)  ബോളിവുഡ് മാത്രമല്ല എല്ലാ സിനിമാ മേഖലയും താരങ്ങള്‍ക്ക് പുറകെയാണ്, അതിപ്പോ സിനിമയില്‍ അഭിനയിപ്പിക്കുന്നതിനായാലും വസ്ത്രങ്ങള്‍ ഡിസൈന്‍ ചെയ്യുന്നതിലായാലും. 

താന്‍ വലിയ താരമല്ലാത്തതിനാല്‍ പ്രമുഖ ഡിസൈനര്‍മാര്‍ തനിക്ക് വസ്ത്രങ്ങള്‍ നല്‍കിയില്ലെന്ന് നടി യാമി ഗൗതം

എന്നാല്‍ വലിയ താരമല്ലെങ്കിലും എളിമ കൊണ്ടും സൗന്ദര്യം കൊണ്ടും മനോഹരമായ പുഞ്ചിരി കൊണ്ടും ഏവരുടെയും പ്രിയപ്പെട്ട നടിയാണ് യാമി ഗൗതം. മറ്റ് താരങ്ങളെ പോലെ വലിയ ഡിസൈനര്‍മാര്‍ തുന്നിയ ലെഹങ്ക അണിഞ്ഞല്ല യാമി തന്റെ വിവാഹത്തിനെത്തിയത്. അതിന്റെ കാരണവും അടുത്തിടെ താരം വെളിപ്പെടുത്തിയിരുന്നു.

2021 ല്‍ ചലച്ചിത്ര നിര്‍മാതാവായ ആദിത്യ ധറിനെയാണ് യാമി വിവാഹം കഴിച്ചത്. കല്യാണത്തിന് അമ്മയുടെ സാരി ധരിച്ചാണ് നടി എത്തിയത്. മറ്റ് താരങ്ങളെ പോലെ ഡിസൈനര്‍ ലെഹങ്ക അണിയാത്തതെന്താണെന്ന് പലരും ചോദിച്ചിരുന്നു. എന്നാല്‍ അതിനുള്ള മറുപടി കേട്ട് പലര്‍ക്കും വിഷമം തോന്നുകയും ചെയ്തു. താന്‍ നല്ല ഡിസൈനര്‍മാരോടൊപ്പം പ്രവര്‍ത്തിച്ചിട്ടുണ്ടെങ്കിലും, വലിയ താരമല്ലാത്തതിനാല്‍ ചില പ്രമുഖ ഡിസൈനര്‍മാര്‍ തനിക്ക് വസ്ത്രങ്ങള്‍ നല്‍കിയില്ലെന്ന് യാമി തുറന്നടിച്ചു.

'ഒരിക്കല്‍ അവര്‍ എന്നോട് പറഞ്ഞു: 'ഇല്ല, ആ ലെഹങ്ക നിങ്ങള്‍ക്ക് വേണ്ടിയല്ല'. ഞാന്‍ 'എന്ത്, എന്തുകൊണ്ട്?!' എന്ന മട്ടില്‍ നിന്നു. അതിന് ശേഷം ആ ഡിസൈനറുടെ കൂടെ ജോലി ചെയ്തില്ല. അത് വളരെ നിന്ദ്യമായ അനുഭവമായിരുന്നു. നിങ്ങള്‍ക്ക് എങ്ങനെ ഒരാളെ ഇത്ര മോശമായി കാണാന്‍ കഴിയും?' എന്ന് യാമി ചോദിക്കുന്നു.

ഒരു ഡിസൈനര്‍ക്കും ലെഹങ്കയ്ക്കും തന്റെ സന്തോഷം നശിപ്പിക്കാന്‍ കഴിയില്ലെന്ന് യാമി അന്ന് തീരുമാനിച്ചു, അങ്ങനെയാണ് കല്യാണത്തിന് അമ്മയുടെ സാരി ധരിച്ചത്.


ആദിത്യ ആദ്യമായി സംവിധാനം ചെയ്ത 'ഉറി: ദ സര്‍ജിക്കല്‍ സ്‌ട്രൈക്ക്' എന്ന ചിത്രത്തിലാണ് യാമി ആദ്യമായി അഭിനയിച്ചത്, ചിത്രത്തിന്റെ ഷൂടിംഗിനിടെയാണ് ഇരുവരും പ്രണയത്തിലായത്.

അഭിഷേക് ബചന്‍, നിമ്രത് കൗര്‍ എന്നിവര്‍ക്കൊപ്പം യാമി 'ദസ്വി'യിലും അഭിനയിച്ചു.

ധീരനും കര്‍കശവുമായ ഹരിയാന പൊലീസ് ഓഫിസര്‍ ജ്യോതി ദേശ്വാളിനെ സിനിമയില്‍ അവതരിപ്പിച്ചത് ഏറെ വെല്ലുവിളികള്‍ നേരിട്ടാണെന്ന് യാമി പറഞ്ഞു. 'ഹര്യന്‍വി സംഭാഷണം പഠിക്കുക എന്നതായിരുന്നു പ്രധാന വെല്ലുവിളി. അഭിഷേക് എന്നെ എല്ലാ ഘട്ടത്തിലും വളരെയധികം സഹായിച്ചു' എന്നും യാമി പറഞ്ഞു.

'ദസ്വി' ഏപ്രില്‍ ഏഴിന് നെറ്റ്ഫ് ളിക്സിലും ജിയോ സിനിമയിലും പ്രീമിയര്‍ ചെയ്തു.

Keywords:  Yami Gautam reveals 'high-end' designers didn't give her outfits because she ins't a 'big name', Mumbai, News, Cinema, Bollywood, Actress, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia