'ആമി' വരുന്നു! കമലാ സുരയ്യയുടെ കഥ പറയുന്ന 'ആമി' ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത് വിട്ടു

 


കൊച്ചി: (www.kvartha.com 24.03.2017) പ്രശസ്ത എഴുത്തുകാരി കമലാ സുരയ്യയുടെ ജീവിത കഥ പറയുന്ന 'ആമി'യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. ആമിയായി അഭിനയിക്കുന്ന നടി മഞ്ജു വാര്യരാണ് ഫെയ്‌സ്ബുക്കിലൂടെ പോസ്റ്റര്‍ പുറത്ത് വിട്ടത്.

മലയാളികളുടെ പ്രിയപ്പെട്ട സംവിധായകന്‍ കമല്‍ ആണ് സിനിമയുടെ കഥയും സംവിധാനവും നിര്‍വഹിക്കുന്നത്. ഒട്ടേറെ പ്രതിസന്ധികള്‍ തരണം ചെയ്താണ് കമല്‍ സിനിമയുടെ ചിത്രീകരണവുമായി മുന്നോട്ട് പോകുന്നത്. ഏകദേശം മൂന്ന് വര്‍ഷത്തിലധികമായി സംവിധായകന്‍ ഈ സിനിമയുടെ പുറകെയാണ്.

നേരത്തെ വിദ്യാബാലന്‍ സിനിമയില്‍ ആമിയായി അഭിനയിക്കുമെന്ന തരത്തില്‍ വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ പ്രധാമന്ത്രി നരേന്ദ്ര മോഡിയെ കുറിച്ചുള്ള കമലിന്റെ പരാമര്‍ശം വിദ്യാബാലനെ അസ്വസ്ഥയാക്കിയെന്നും അത് കൊണ്ട് സിനിമയില്‍ നിന്ന് പിന്‍വാങ്ങിയെന്നും വാര്‍ത്ത പ്രചരിച്ചു. അതേസമയം തിരക്കഥയിലെ പൊരുത്തമില്ലായ്മയാണ് പിന്മാറ്റത്തിന് കാരണമെന്നും വാര്‍ത്ത വന്നിരുന്നു. തുടര്‍ന്ന് തബു, ലെന പാര്‍വതി എന്നിങ്ങനെ ഒരുപാട് നടിമാരെ പരിഗണിച്ച ശേഷമാണ് കമല്‍ മഞ്ജുവിലെത്തിയത്.


Summary: Write Madhavikkutti's biopic movie Aami first look poster released. Famous director Kamal' most anticipated movie Aami first look poster released. Actress Manju warrior shares the poster through her official Facebook page.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia