പുതിയ വനിതാ സംഘടനയ്ക്ക് ആശംസകളുമായി വിമെന്‍ ഇന്‍ സിനിമാ കളക്ടീവ്
Feb 4, 2018, 13:43 IST
തിരുവനന്തപുരം: (www.kvartha.com 04.02.2018) സിനിമാ പ്രവര്‍ത്തകരുടെ സംഘടനയായ ഫെഫ് കയുടെ ആഭിമുഖ്യത്തില്‍ രൂപം കൊണ്ട പുതിയ വനിതാ സംഘടനയ്ക്ക് ആശംസകളുമായി വിമെന്‍ ഇന്‍ സിനിമാ കളക്ടീവ് (ഡബ്‌ളിയു. സി.സി) . ഫേസ് ബുക്കിലൂടെയാണ് വിമെന്‍ ഇന്‍ സിനിമാ കളക്ടീവ് ആശംസ അറിയിച്ചത്.
പരമാധികാര സമിതിയില്‍ നേരിട്ട് സ്ത്രീകള്‍ക്ക് പ്രാതിനിധ്യം നല്‍കുന്ന ഇന്ത്യയിലെ ആദ്യത്തെ ചലച്ചിത്ര തൊഴിലാളി സംഘടനയായി ഫെഫ്ക്ക ഞായറാഴ്ച മുതല്‍ മാറി എന്നതില്‍ ഓരോ ഡബ്ല്യു.സി.സി. അംഗത്തിനും തുല്യതയില്‍ വിശ്വസിക്കുന്ന തങ്ങള്‍ക്കൊപ്പം നില്‍ക്കാന്‍ മനുഷ്യത്വം കാണിച്ച ഓരോ വ്യക്തിക്കും അഭിമാനിക്കാതെയും ആഹ്ലാദിക്കാതെയും വയ്യെന്ന് ഡബ്‌ളിയു. സി.സി ഫേസ് ബുക്ക് പോസ്റ്റില്‍ കുറിച്ചു.
89 വര്‍ഷവും നമ്മുടെ ചലച്ചിത്ര സംഘടനാ നേതൃത്വം അന്ധമായിരുന്ന യാഥാര്‍ത്ഥ്യത്തില്‍ നിന്നും തൊണ്ണൂറാമത്തെ വര്‍ഷം സ്വയം മാറാന്‍ അവര്‍ സന്നദ്ധരായിരിക്കുന്നു. ഈ മാറ്റത്തിന് പോയ വര്‍ഷം തങ്ങള്‍ ഉയര്‍ത്തിയ കൊടി ഒരു നിമിത്തമായതില്‍ അഭിമാനിക്കാം, ആഹ്ലാദിക്കാം. സ്ത്രീകള്‍ക്ക് സവിശേഷ പ്രശ്‌നങ്ങളുണ്ട് എന്ന് തിരിച്ചറിയാതെ ഇന്നും അന്ധതയില്‍ കഴിയുന്ന ഓരോ സംഘടനയ്ക്കും ഇതൊരു മാതൃകയായി മാറട്ടെ എന്ന് ആഗ്രഹിക്കുന്നതായും ഡബ്‌ളിയു. സി.സി പറഞ്ഞു.
ഡബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയുടെ നേതൃത്വത്തിലുള്ള ഒമ്പതംഗ കോര്‍ കമ്മിറ്റിയാണ് പുതിയ സംഘടനയുടെ തലപ്പത്തുള്ളത്. കഴിഞ്ഞദിവസം കൊച്ചിയില്‍ ചേര്‍ന്ന യോഗത്തില്‍ 200 ഓളം പേര്‍ പങ്കെടുത്തിരുന്നു. സംവിധായകന്‍ സിബി മലയിലും മറ്റും യോഗത്തില്‍ എത്തിയിരുന്നു. പ്രതിഫലത്തര്‍ക്കം, ലൈംഗിക ചൂഷണം, ലിംഗവിവേചനം തുടങ്ങി സിനിമാ മേഖലയില്‍ വനിതകള്‍ നേരിടുന്ന പ്രശ്‌നങ്ങളില്‍ പരിഹാരം കാണലാണ് ലക്ഷ്യം.
പരാതികള്‍ നല്‍കാന്‍ വാട്‌സ് ആപ്പ് ഗ്രൂപ്പുമുണ്ട്. ചലച്ചിത്ര രംഗത്തെ സ്ത്രീകളുടെ പരാതിയില്‍ ഫെഫ്ക ഇനിമുതല്‍ ഇടപെടുന്നത് കോര്‍ കമ്മിറ്റി മുഖേനയാകും. വനിതാ കോര്‍ കമ്മിറ്റിയിലെ രണ്ടംഗങ്ങള്‍ ഫെഫ്ക ജനറല്‍ കൗണ്‍സിലില്‍ പ്രത്യേക ക്ഷണിതാക്കളായിരിക്കും.
ജയഗീത (റൈറ്റേഴ്‌സ് യൂണിയന്‍), മാളു എസ്. ലാല്‍ (ഡയറക്ടേഴ്‌സ് യൂണിയന്‍), സിജി തോമസ് നോബെല്‍ (കോസ്റ്റ്യൂം), അഞ്ജന (ഡാന്‍സേഴ്‌സ് യൂണിയന്‍), മനീഷ (മേക്കപ്പ്), സുമംഗല (ഡബ്ബിംഗ്), ഉമ കുമാരപുരം (സിനിമാട്ടോഗ്രാഫി) എന്നിവരാണ് കോര്‍ കമ്മിറ്റിയിലെ മറ്റ് അംഗങ്ങള്‍.

Keywords: Women in collective wishes new women's organization in cinema, Thiruvananthapuram, News, Cinema, Facebook, post, Complaint, Entertainment, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.