വിമന്‍ ഇന്‍ സിനിമ കളക്ടീവ് പുരുഷന്മാര്ക്കെതിരെയുള്ള സംഘടനയല്ലെന്ന് മഞ്ജു വാര്യര്‍
Sep 13, 2017, 19:03 IST
ADVERTISEMENT
കോഴിക്കോട്: (www.kvartha.com 13/09/2017) വിമന്‍ ഇന്‍ സിനിമ കളക്ടീവ് പുരുഷന്മാര്ക്കെതിരെയുള്ള സംഘടനയല്ലെന്ന് നടി മഞ്ജു വാര്യര്‍. മലയാള സിനിമയിലെ സ്ത്രീ കൂട്ടായ്മയാണിതെന്നും സ്ത്രീശാക്തീകരണത്തിനാണ് ഈ കൂട്ടായ്മ പ്രാധാന്യം നല്‍കുന്നതെന്നും മഞ്ജു പറഞ്ഞു. വനിതയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് മഞ്ജുവിന്റെ പരാമര്‍ശം.
മലയാള സിനിമയിലെ സ്ത്രീകളുടെ ആശങ്കകളും പ്രശ്‌നങ്ങളും അവകാശങ്ങളും ചര്‍ച്ച ചെയ്യാന്‍ ഒരു പൊതുവേദി എന്ന നിലയ്ക്കാണ് സംഘടന നിലകൊള്ളുന്നതെന്നും പുരുഷന്‍മാര്‍ക്കെതിരായ സംഘടിത നീക്കമല്ല ഡബ്ല്യു.സി.സി എന്നും മഞ്ജു പറഞ്ഞു. സംഘടനയുടെ ഭാവി പരിപാടികള്‍ ആലോചിക്കുന്നതേയുള്ളൂവെന്നും താരം പറഞ്ഞു.
സര്‍ക്കാര്‍ പിന്തുണയോടെ പെന്‍ഷന്‍ പദ്ധതികള്‍ ആവിഷ്‌കരിക്കും. സിനിമാ പഠനത്തിന് സ്‌കോളര്‍ഷിപ്പ് നല്‍കുന്നതടക്കമുള്ള ക്ഷേമപദ്ധതികളും പരിഗണനയിലാണ്. സംഘടനയുടെ ബൈ ലോയും മറ്റു കാര്യങ്ങളും തയ്യാറാക്കാനുണ്ടെന്നും മഞ്ജു പറഞ്ഞു. പൂര്‍ണ്ണതോതില്‍ പ്രവര്‍ത്തനമാരംഭിക്കുന്നതോടെ കൂടുതല്‍ അംഗങ്ങളെ സംഘടനയില്‍ ചേര്‍ക്കുമെന്നും മഞ്ജു കൂട്ടിച്ചേര്‍ത്തു.
Keywords: Kerala, Cinema, Manju Warrier, Entertainment, News, Kozhikode, film, Women in collective is not against male actor, Manju Warrior says
മലയാള സിനിമയിലെ സ്ത്രീകളുടെ ആശങ്കകളും പ്രശ്‌നങ്ങളും അവകാശങ്ങളും ചര്‍ച്ച ചെയ്യാന്‍ ഒരു പൊതുവേദി എന്ന നിലയ്ക്കാണ് സംഘടന നിലകൊള്ളുന്നതെന്നും പുരുഷന്‍മാര്‍ക്കെതിരായ സംഘടിത നീക്കമല്ല ഡബ്ല്യു.സി.സി എന്നും മഞ്ജു പറഞ്ഞു. സംഘടനയുടെ ഭാവി പരിപാടികള്‍ ആലോചിക്കുന്നതേയുള്ളൂവെന്നും താരം പറഞ്ഞു.
Keywords: Kerala, Cinema, Manju Warrier, Entertainment, News, Kozhikode, film, Women in collective is not against male actor, Manju Warrior says

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.