കൊച്ചിയിൽ അക്രമിക്കപ്പെട്ട നടിക്ക് പിന്തുണയുമായി വിമന്‍ ഇന്‍ സിനിമ കളക്ടീവ്

 


കൊച്ചി: (www.kvartha.com 27.06.2017) ആക്രമിക്കപ്പെട്ട നടിക്ക് പിന്തുണയുമായി സിനിമയിലെ സ്ത്രീ കൂട്ടായ്മ വിമന്‍ ഇന്‍ സിനിമ കളക്ടീവ് രംഗത്തെത്തി. അതിക്രമവുമായി ബന്ധപ്പെട്ട കേസ് കോടതി നടപടികളുടെ പ്രാഥമിക ഘട്ടത്തിലാണ്. ഈ സന്ദർഭത്തിൽ അതിക്രമത്തിനെ അതിജീവിച്ച ആളെ അപമാനിക്കുകയും തരം താഴ്ത്തുകയും ചെയ്യുന്ന തരത്തിൽ ഉണ്ടായ അഭിപ്രായ പ്രകടനങ്ങൾ നിയമവിരുദ്ധവും അങ്ങേയറ്റം അപലപനീയവുമാണ്. ചലച്ചിത്ര പ്രവർത്തകർ ഇത്തരത്തിലുള്ള അഭിപ്രായ പ്രകടനങ്ങൾ നടത്തുന്നതിൽ നിന്ന് ദയവായി വിട്ടു നിൽക്കണമെന്ന് തങ്ങളുടെ ഫേസ്ബുക് പോസ്റ്റിലൂടെ ഡബ്ല്യൂസിസി പ്രതികരിച്ചു.

പ്രതിയായ സുനില്‍ കുമാറിന് നടിയുമായി ബന്ധമുണ്ടെന്ന് നടന്‍ ദിലീപ് കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. നടിയെ നുണപരിശോധനയ്ക്ക് വിധേയയാക്കണമെന്ന സലിം കുമാറിന്റെ ആവശ്യത്തിനെതിരെയും നടിയുടെ പേര് പരാമര്ശിച്ചതിന് അജു വര്‍ഗീസിനെതിരെയും പരാതിയുണ്ട്. ഇരുവരും പിന്നീട് തങ്ങളുടെ ഫേസ്ബുക് പേജിലൂടെ മാപ്പ് പറഞ്ഞിരുന്നു.

കൊച്ചിയിൽ അക്രമിക്കപ്പെട്ട നടിക്ക് പിന്തുണയുമായി വിമന്‍ ഇന്‍ സിനിമ കളക്ടീവ്

വുമൺ ഇൻ സിനിമ കളക്ടീവിന്റെ ഫേസ്ബുക് പോസ്റ്റ്;
ഞങ്ങളുടെ സഹപ്രവർത്തകക്ക് നേരെയുണ്ടായ അതിക്രമവുമായി ബന്ധപ്പെട്ട കേസ് കോടതി നടപടികളുടെ പ്രാഥമിക ഘട്ടത്തിലാണുള്ളത്. ഈ സന്ദർഭത്തിൽ അതിക്രമത്തിനെ അതിജീവിച്ച ആളെ അപമാനിക്കുകയും തരം താഴ്ത്തുകയും ചെയ്യുന്ന തരത്തിൽ ഉണ്ടായ അഭിപ്രായ പ്രകടനങ്ങൾ നിയമവിരുദ്ധവും അങ്ങേയറ്റം അപലപനീയവുമാണ്. 2013-ലെ വർമ്മ കമ്മിറ്റി റിപ്പോർട്ട് ഇന്ത്യൻ പാർലമെന്റ് അംഗീകരിച്ചതിനു ശേഷം ലൈംഗികാതിക്രമത്തിന് ഇരയാകുന്നവരെ പരസ്യമായി അധിക്ഷേപിക്കുന്നതോ അവരുടെ പേര് വെളിപ്പെടുത്തുന്നതോ അവരെ തരം താഴ്ത്തി സംസാരിക്കുന്നതോ അവർക്ക് നേരെയുണ്ടായ അതികമത്തെ റദ്ദാക്കുന്ന തരത്തിൽ സംസാരിക്കുന്നതോ ലഘുവായതോ അവഗണിക്കാവുന്നതോ ആയ പ്രവൃത്തിയല്ല. കോടതിയുടെ പരിഗണനയിലുള്ള കേസിലെ വാദിയായ വ്യക്തിയെ അപമാനിക്കുന്നതും അധിക്ഷേപിക്കുന്നതും ഇന്ത്യൻ നിയമ വ്യവസ്ഥയോടും ഭരണഘടനയോടുമുള്ള വെല്ലുവിളിയാണ്. അതിക്രമത്തെ അതിജീവിച്ച വ്യക്തിയെ സംശയമുനയിൽ നിർത്തുന്നത് മാപ്പ് അർഹിക്കുന്ന പ്രവർത്തിയുമല്ല. ഇത്തരത്തിൽ സ്ത്രീകളെ അപമാനിക്കുന്ന തരത്തിലുള്ള എല്ലാ തരം പ്രസ്താവനകളെയും പ്രവൃത്തികളെയും വുമൺ ഇൻ സിനിമാ കലക്ടീവ് അപലപിക്കുന്നു. ഇത് നിയമവിരുദ്ധവും ഭരണഘടന ഉറപ്പു വരുത്തുന്ന മനുഷ്യാവകാശങ്ങളുടെ ലംഘനവുമാണെന്നിരിക്കെ പൊതുജനം പ്രത്യേകിച്ച് ചലച്ചിത്ര പ്രവർത്തകർ ഇത്തരത്തിലുള്ള അഭിപ്രായ പ്രകടനങ്ങൾ നടത്തുന്നതിൽ നിന്ന് ദയവായി വിട്ടു നിൽക്കണമെന്ന് ആവശ്യപ്പെടുന്നു.
#WCC #collective #stand

Summary: Women in Cinema Collective’ has come forward in support of the actress in the wake of fresh controversies related to the case in which she was attacked by a gang in Kochi early this year. In a Facebook post, the Collective said the case is in its preliminary stage as far as court procedures are concerned.

Keywords: Kerala, Cinema, Cine Actor, Actress, Organisation, Women, attack, Kidnap, Case, Law, Police, Supporters, Kochi, News
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia