ദിലീപിനെ 'അമ്മ'യിലേക്കു തിരികെയെടുക്കുന്നതില്‍ പ്രതിഷേധിച്ച് വിമെന്‍ ഇന്‍ സിനിമാ കലക്ടീവ്; സ്ത്രീവിരുദ്ധമായ തീരുമാനത്തെ അപലപിക്കുന്നതായി പോസ്റ്റ്

 


കൊച്ചി: (www.kvartha.com 25.06.2018) ദിലീപിനെ 'അമ്മ'യിലേക്കു തിരികെയെടുക്കുന്നതില്‍ പ്രതിഷേധിച്ച് വനിതാ ചലച്ചിത്ര പ്രവര്‍ത്തരുടെ കൂട്ടായ്മയായ വിമെന്‍ ഇന്‍ സിനിമാ കലക്ടീവ് രംഗത്ത്. സമൂഹമാധ്യമത്തിലെ കുറിപ്പിലാണ് അമ്മയുടെ തീരുമാനത്തിനെതിരെ സംഘടന ആഞ്ഞടിച്ചത്.

തികച്ചും സ്ത്രീവിരുദ്ധമായ തീരുമാനത്തില്‍ അപലപിക്കുകയാണെന്നും ബലാത്സംഗം പോലുള്ള കുറ്റകൃത്യത്തില്‍ ആരോപിതനായ വ്യക്തിയെ ആണ് വിചാരണ പോലും പൂര്‍ത്തിയാവുന്നതിനു മുന്‍പ് തിരിച്ചെടുക്കുന്നതെന്നും സംഘടന വ്യക്തമാക്കി.

ദിലീപിനെ 'അമ്മ'യിലേക്കു തിരികെയെടുക്കുന്നതില്‍ പ്രതിഷേധിച്ച് വിമെന്‍ ഇന്‍ സിനിമാ കലക്ടീവ്; സ്ത്രീവിരുദ്ധമായ തീരുമാനത്തെ അപലപിക്കുന്നതായി പോസ്റ്റ്

കുറിപ്പില്‍ നിന്ന്:

ദിലീപിനെ സംഘടനയിലേക്ക് തിരിച്ചെടുക്കാന്‍ അമ്മയുടെ ജനറല്‍ ബോഡി തീരുമാനിച്ചതായി വാര്‍ത്താ മാധ്യമങ്ങളില്‍ നിന്ന് അറിഞ്ഞു. അത് ശരിയാണെങ്കില്‍ ചില കാര്യങ്ങള്‍ ചോദിക്കാന്‍ ആഗ്രഹിക്കുന്നു.

1. അമ്മ സംഘടന എന്തിനായിരുന്നു ദിലീപ് എന്ന നടനെ പുറത്താക്കിയത്?

2. സംഘടനയിലേക്ക് ഇപ്പോള്‍ തിരിച്ചെടുക്കുവാന്‍ തീരുമാനിക്കുമ്പോള്‍ നേരത്തേ ഉണ്ടായിരുന്നതില്‍ നിന്ന് വ്യത്യസ്തമായി എന്തു പുതിയ സാഹചര്യമാണ് ഉണ്ടായിട്ടുള്ളത്?

3. ബലാത്സംഗം പോലുള്ള ഒരു കുറ്റകൃത്യത്തില്‍ ആരോപിതനായ വ്യക്തിയെ ആണ് വിചാരണ പോലും പൂര്‍ത്തിയാവുന്നതിനു മുന്‍പ് നിങ്ങള്‍ തിരിച്ചെടുക്കുന്നത്. അതില്‍ നിങ്ങള്‍ക്ക് യാതൊരു അപാകതയും തോന്നുന്നില്ലേ?

4. അതിക്രമത്തെ അതിജീവിച്ച ആളും ഈ സംഘടനയുടെ തന്നെ അംഗമല്ലേ?

5. ഇപ്പോള്‍ എടുത്ത ഈ തീരുമാനം വഴി അതിക്രമത്തെ അതിജീവിച്ചവളെ വീണ്ടും അപമാനിക്കുകയല്ലേ നിങ്ങള്‍ ചെയ്യുന്നത്?

6. ഒരു ജനാധിപത്യ സംഘടന എന്ന നിലയില്‍ ഇപ്പോള്‍ എടുത്ത തീരുമാനം എന്തു തരത്തിലുള്ള സന്ദേശമാണ് കേരള സമൂഹത്തിനു നല്‍കുക?

7. വിചാരണാ ഘട്ടത്തിലുള്ള ഒരു കേസില്‍ ഉള്‍പ്പെട്ട വ്യക്തിയെ സംബന്ധിച്ചുള്ള ഇത്തരം തീരുമാനങ്ങള്‍ ഈ നാട്ടിലെ നിയമ നീതിന്യായ സംവിധാനങ്ങളോടുള്ള വെല്ലുവിളിയല്ലെ?

നിങ്ങളുടെ തികച്ചും സ്ത്രീവിരുദ്ധമായ തീരുമാനത്തെ ഞങ്ങള്‍ അപലപിക്കുന്നു. WCCഅവള്‍ക്കൊപ്പം. 

Keywords: Women in Cinema Collective condemns AMMA's decision to reinstate actor Dileep, Kochi, News, Protesters, Social Network, Allegation, Facebook, post, Media, Cinema, Entertainment, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia