Women Equality | വനിതാ സമത്വത്തെക്കുറിച്ച് സംസാരിച്ച 7 സിനിമകൾ
Aug 20, 2022, 18:24 IST
ന്യൂഡെൽഹി: (www.kvartha.com) ലോകം ഓഗസ്റ്റ് 26ന് വനിതാ സമത്വ ദിനം ആചരിക്കും. മനുഷ്യരാശിയുടെ പരിണാമത്തിനും ആധുനിക ലോകത്തിന്റെ വികാസത്തിനും സ്ത്രീകൾ തുല്യ സംഭാവന നൽകിയിട്ടുണ്ട് എന്നിട്ടും പുരുഷന് തുല്യമായ പദവി ലഭിക്കാൻ സ്ത്രീകൾക്ക് നൂറ്റാണ്ടുകളോളം പോരാടേണ്ടിവന്നു. സമത്വത്തിനായുള്ള അന്വേഷണം ചിത്രീകരിച്ചുകൊണ്ട് ദശലക്ഷക്കണക്കിന് ആളുകളെ പ്രചോദിപ്പിച്ച ചില സിനിമകൾ പരിചയപ്പെടാം.
1. On the Basis of Sex:
അമേരികൻ നിയമ ചരിത്രത്തിലെ ഏറ്റവും ശ്രദ്ധേയയായ സ്ത്രീകളിൽ ഒരാളുടെ കഥ ഈ സിനിമ മനോഹരമായി ചിത്രീകരിക്കുന്നു. അമേരികൻ സുപ്രീം കോടതിയുടെ അസോസിയേറ്റ് ജസ്റ്റിസായി നിയമിതയായ റൂത് ബാദർ ഗിൻസ്ബർഗിന്റെ ഐതിഹാസിക ജീവിതത്തിന്റെ കഥ പറയുന്നു.
2. Hidden Figures
ജോലിസ്ഥലത്തെ വിവേചനം, വെള്ളക്കാരായ എതിരാളികൾക്ക് അനുകൂലമായി തങ്ങളുടെ നേട്ടങ്ങൾ കുറച്ചുകാണുന്നു എന്ന തോന്നൽ തുടങ്ങിയ കറുത്ത വർഗം നേരിടുന്ന വെല്ലുവിളികൾ സിനിമ ചർച ചെയ്യുന്നു.
3. North Country
അമേരികൻ ചരിത്രത്തിലെ ആദ്യത്തെ സുപ്രധാനവും വിജയകരവുമായ ലൈംഗിക പീഡനക്കേസായ ജെൻസൺ വേഴ്സസ് എവലെത് മൈൻസിന്റെ കഥ പറയുന്നു. ഖനിത്തൊഴിലാളിയായി ജോലി ചെയ്യുന്നതിനിടയിൽ പലതരത്തിലുള്ള ദുരുപയോഗം അനുഭവിച്ച സ്ത്രീ 1984-ൽ ഫയൽ ചെയ്യുകയും വിജയിക്കുകയും ചെയ്ത കേസിന്റെ സാങ്കല്പിക ദൃശ്യവത്‌കരണമാണ് സിനിമ.
4. Confirmation
2016 ലെ അമേരികൻ രാഷ്ട്രീയ ത്രിലർ സിനിമ. രചനയും സംവിധാനവും നിർവഹിച്ചത് റിക്ക് ഫാമുയിവയാണ്. സുപ്രീം കോടതി വിസ്താരത്തിനിടെ ക്ലാരൻസ് തോമസ് തന്നെ ലൈംഗികമായി ഉപദ്രവിച്ചുവെന്ന് അനിത ഹിൽ അവകാശപ്പെട്ടതിനെ തുടർന്നുണ്ടായ വിവാദങ്ങളെ ഇത് ചിത്രീകരിക്കുന്നു.
5. Parched
2015-ൽ പുറത്തിറങ്ങിയ പാർച്ഡ് എന്ന ചിത്രം ഇൻഡ്യൻ സ്ത്രീകളുടെ പോരാട്ടവും പ്രയാസങ്ങളും ഉൾക്കൊള്ളുന്ന മികച്ച സിനിമകളിൽ ഒന്നാണ്. ഒരു വിധവയും കുട്ടികളില്ലാത്ത സ്ത്രീയും ലൈംഗികത്തൊഴിലാളിയും പുരുഷാധിപത്യത്തിന്റെ ദുഷിച്ച കരങ്ങളിൽ നിന്ന് കരകയറാൻ പാടുപെടുന്നതിന്റെ കഥ പറയുന്നു. ശൈശവ വിവാഹം പോലെയുള്ള ഗുരുതരമായ സാമൂഹിക വിപത്തുകളും ഇതിൽ ചർച ചെയ്യുന്നുണ്ട്.
6. Chak De! India
ചക് ദേ ഒരേസമയം നിരവധി സാമൂഹിക സങ്കൽപങ്ങൾ ചിത്രീകരിക്കുന്ന സിനിമയാണ്. സിനിമ ദേശസ്‌നേഹവും പ്രചോദനാത്മകവും കായിക ലോകത്ത് സ്ത്രീകൾ എങ്ങനെ പരിഗണിക്കപ്പെടുന്നു എന്നതിന്റെ മികച്ച ചിത്രീകരണങ്ങളിലൊന്നുമാണ്.
7. How Old Are You?
മധ്യവയസ്‌കയായ ഒരു സ്ത്രീ കടന്നു പോകുന്ന ജീവിത സാഹചര്യങ്ങളെ തുറന്ന് കാട്ടിയ ചിത്രമാണിത്. സ്ത്രീകളുടെ സ്വപ്നങ്ങൾക്ക് പരിധികൾ നിശ്ചയിക്കാൻ ആർക്കും സാധിക്കില്ലെന്ന് സിനിമ വിളിച്ചു പറഞ്ഞു. മഞ്ജു വാര്യർ നീണ്ട 14 വർഷങ്ങൾക്ക് ശേഷം ഹൗ ഓൾഡ് ആർ യുവിലൂടെ ശക്തമായ മടങ്ങി വരവാണ് നടത്തിയത്.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.