ഒരു കിലോയിലധികം കഞ്ചാവുമായി അറസ്റ്റിലായത് സിനിമസീരിയല്‍ നടിയും കാര്‍ ഡ്രൈവറും
Jun 13, 2020, 12:28 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ചാലക്കുടി: (www.kvartha.com 13/06/2020) ഒരു കിലോയിലധികം കഞ്ചാവുമായി സിനിമസീരിയല്‍ നടിയും കാര്‍ ഡ്രൈവറുമാണ് അറസ്റ്റിലായത്. ബ്ലാക്ക് എയ്ഞ്ചല്‍ എന്നറിയപ്പെടുന്ന കോട്ടയം വെച്ചൂര്‍ ഇടയാഴം സരിതാലയത്തില്‍ സരിത സലിം (28), സുഹൃത്തും കാര്‍ ഡ്രൈവറുമായ പാലക്കാട് പട്ടാമ്പി വല്ലപ്പുഴ മനക്കേതൊടിയില്‍ സുധീറു (45) മാണ് അറസ്റ്റിലായത്. നടിയായ യുവതി ഇപ്പോള്‍ എറണാകുളം എളമക്കരയില്‍ വാടകയ്ക്കാണ് താമസിക്കുന്നതെന്ന് പോലീസ് വ്യക്തമാക്കി. സീരിയലുകള്‍ക്കായി ജൂനിയര്‍ ആര്‍ടിസ്റ്റുമാരെ എര്‍പ്പാടാക്കിക്കൊടുക്കുന്ന സരിത ചില സിനിമകളിലും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.
ഡിവൈഎസ്പി സി ആര്‍ സന്തോഷിന്റെ നേതൃത്വത്തിലുള്ള ക്രൈം സ്‌ക്വാഡാണ് പരിശോധന നടത്തിയത്. കെ എസ് ആര്‍ ടി സി ബസ്സ്റ്റാന്‍ഡ് കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയില്‍ സ്റ്റാന്‍ഡിന് സമീപത്ത് സംശയകരമായി കണ്ട കാറും അതിലെ യാത്രക്കാരിയേയും ഡ്രൈവറേയും എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ വി സലില്‍കുമാറിന്റെ സഹായത്തോടെ പരിശോധിക്കുകയായിരുന്നു. യുവതിയുടെ ബാഗിനുള്ളില്‍ പ്ലാസ്റ്റിക് കവറിനുള്ളിലായിരുന്നു കഞ്ചാവ്. ലോക് ഡൗണിന് ലഭിച്ച ഇളവ് മുതലെടുത്ത് ഇതര സംസ്ഥാനങ്ങളില്‍ നിന്നു ലഹരി വസ്തുക്കള്‍ വന്‍ തോതില്‍ കടത്തുന്നതായി പൊലീസിനു ലഭിച്ച സന്ദേശത്തെത്തുടര്‍ന്നായിരുന്നു പരിശോധന നടത്തിയത്. അന്വേഷണസംഘത്തില്‍ സിഐ കെ എസ് സന്ദീപ്, എസ്‌ഐ എം എസ് ഷാജന്‍ തുടങ്ങിയവരുമുണ്ടായി.
Keywords: Kerala, Thrissur, Women, Chalakudy, Arrested, Cinema, Police, women-and-driver-arrested-with-ganja-in-thrissur

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.