പാലിയേക്കര ടോളില്‍ കുരുങ്ങിയ സുരഭി എഫ് ബി ലൈവില്‍ പൊട്ടിത്തെറിച്ചു
May 21, 2017, 14:13 IST
തൃശൂര്‍: (www.kvartha.com 21.05.2017) ടോള്‍പ്ലാസയിലെ ഗതാഗതക്കുരുക്കിനെതിരെ ദേശീയ അവാര്‍ഡ് ജേതാവ് സുരഭി ലക്ഷ് മിയുടെ ലൈവ് പ്രതിഷേധം. തൃശൂരിലെ ടോള്‍ പ്ലാസയിലാണ് ജീവനക്കാരുടെ പിടിപ്പുകേട് കാരണം യാത്രക്കാര്‍ വലഞ്ഞെന്ന് ആരോപിച്ച് സുരഭി രംഗത്തെത്തിയത്. നിരവധി വാഹനങ്ങള്‍ വരിവരിയായി നിര്‍ത്തിയിട്ടിരിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം.
ടോള്‍ പ്ലാസയിലുണ്ടായിരുന്ന ഒരാളാണ് പ്രശ് നങ്ങള്‍ക്ക് കാരണമെന്നാണ് നടി വീഡിയോയില്‍ ആരോപിക്കുന്നത്. സുരഭിയുടെ വണ്ടിക്ക് പിന്നില്‍ നിര്‍ത്തിയിട്ട വണ്ടികളിലെ യാത്രക്കാരും നടിക്ക് പിന്തുണയുമായി രംഗത്തെത്തി. ആശുപത്രിയിലേക്കുള്ള വഴിയിലാണ് അനാവശ്യമായുള്ള ഈ ഗതാഗതക്കുരുക്കില്‍ പെടേണ്ടി വന്നതെന്ന് ഒരു യാത്രക്കാരന്‍ പരാതിപ്പെടുന്നതും കാണാം. രാത്രി 8.30 മണിയോടെയാണ് ഫേസ് ബുക്കില്‍ ലൈവായി സുരഭി പ്രതിഷേധിച്ചത്. എല്ലാവരും ഇതിനെതിരെ പ്രതികരിക്കണമെന്നും നടി ആവശ്യപ്പെടുന്നുണ്ട്.
പാലിയേക്കരയിലെ ഗതാഗതക്കുരുക്കിന് പരിഹാരം കാണുന്നതിനുള്ള ശ്രമങ്ങള്‍ ഇനിയും ഫലം കണ്ടിട്ടില്ലെന്നതിനു തെളിവാണ് നടിയുടെ പ്രതികരണം. ഒരു നിരയില്‍ അഞ്ചിലേറെ വാഹനമെത്തിയാല്‍ ടോള്‍ ഒഴിവാക്കുമെന്ന് എഡിഎം ഉറപ്പു നല്‍കിയിരുന്നു. കൂടുതല്‍ വാഹനങ്ങള്‍ വന്നാല്‍ ടോള്‍ ബൂത്ത് തുറന്നുവിടാനും തീരുമാനിച്ചിരുന്നു. ഇതിനു പിന്നാലെയാണ് വീണ്ടും ടോള്‍ പ്ലാസയില്‍ വന്‍ ഗതാഗതക്കുരുക്ക് രൂപപ്പെട്ടത്.

Also Read:
മജിസ്‌ട്രേട്ട് ഉണ്ണികൃഷ്ണന്റെ മരണം; സി ബി ഐ അന്വേഷണത്തിന് ശുപാര്‍ശ ചെയ്തുകൊണ്ടുള്ള റിപോര്‍ട്ട് പോലീസ് ഡി ജി പിക്ക് കൈമാറി
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം ❤
Keywords: With Paliyekkara toll plaza turning a nightmare for motorists, national film awardee Surabhi Lakshmi protests 'live', Thrishure, Winner, Award, News, Actress, Cinema, Criticism, Allegation, Kerala.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.