

● 228 കോടിയാണ് എമ്പുരാൻ്റെ മുതൽമുടക്ക്.
● 300 കോടി കളക്ഷൻ ലക്ഷ്യമിടുന്നു.
● വിമർശനങ്ങൾ തിരിച്ചടിയാകുന്നു.
● മലയാളത്തിലെ വലിയ ബജറ്റ് സിനിമ.
നവോദിത്ത് ബാബു
കണ്ണൂർ: (KVARTHA) ആവേശത്തിരയിലേറിലെത്തിയ എമ്പുരാൻ പ്രദര്‍ശനത്തിൻ്റെ രണ്ടുനാൾ പിന്നിട്ടപ്പോൾ ബോക്സ് ഓഫീസിൽ കിതയ്ക്കുന്നതായി റിപ്പോർട്ട്. 228 കോടി മുതൽ മുടക്കുള്ള ഈ പാൻ ഇന്ത്യൻ ചിത്രം 300 കോടിയെങ്കിലും കളക്ട് ചെയ്താൽ മാത്രമേ രക്ഷപ്പെടാൻ കഴിയുകയുള്ളു. തീയേറ്റർ വിഹിതം 50 ശതമാനവും സർക്കാർ ടാക്സ് 30 ശതമാനവും കൊടുത്തതിനു ശേഷം വേണം ഈ സ്വപ്നതുല്യമായ ബജറ്റ് എത്തിപ്പിടിക്കാനെന്നതാണ് ഏറെ ദുഷ്കരം. ചിത്രത്തിൻ്റെ മെയിക്കിങിനെ കുറിച്ചു സോഷ്യൽ മീഡിയയിൽ നിന്നും ഉയരുന്ന വിമർശനങ്ങൾ തീയേറ്ററുകളിലെ തിരക്ക് കുറക്കാൻ കാരണമായിട്ടുണ്ട്.
ഗുജറാത്ത് കലാപം ഹൈലൈറ്റ് ചെയ്തത് സംഘപരിവാർ അനുഭാവികളെ ചിത്രത്തിനെതിരെ തിരിച്ചിട്ടുണ്ട്. ഹെയ്റ്റ് ക്യാംപയിനും ടിക്കറ്റ് ക്യാൻസലൈഷനുമായി അവരും ചിത്രത്തിനെതിരെ സജീവമായി ഇറങ്ങിയിട്ടുണ്ട്. മലയാള ചലച്ചിത്രലോകം ഇതുവരെ കണ്ടിട്ടില്ലാത്ത ബജറ്റാണ് എമ്പുരാനിലേത്. ഒൻപതു രാജ്യങ്ങൾ, വിദേശ ആർട്ടിസ്റ്റുകൾ, ഹോളിവുഡ് ശൈലിയിലുള്ള ഫൈറ്റ് യുദ്ധരംഗങ്ങൾ തുടങ്ങി ആരാധകരുടെ കണ്ണിന് ഉത്സവമാകുന്ന വിധത്തിലാണ് ചിത്രീകരണം.
എന്നാൽ മോഹൻലാലിൻ്റെ അബ്രാം ഖുറേഷി ചിത്രത്തിൽ ഒരു മണിക്കൂർ കഴിഞ്ഞു മാത്രം വരുന്നത് മോഹൻലാലിൻ്റെ കടുത്ത ആരാധകരെപ്പോലും നിരാശരാക്കിയിട്ടുണ്ട്. സാറ്റ്ലൈറ്റ് അവകാശം, വിവിധ ഭാഷകളിലെ പതിപ്പ് തുടങ്ങി എല്ലാം കൂടി എമ്പുരാൻ 180 കോടിയോളം പരമാവധി കളക്ട് ചെയ്യുമെന്നാണ് ഇതുവരെയുള്ള പ്രൊഡക്ഷൻ റിപ്പോർട്ട്. ഈയാഴ്ച തകർത്തോടിയില്ലെങ്കിൽ എമ്പുരാൻ്റെ നിർമ്മാതാക്കളായ ആശിർവാദിനും ഗോകുലം ഫിലിംസിനും കൈപ്പൊള്ളും. പണം വാരിയെറിഞ്ഞ് പണം കൊയ്യാമെന്ന തിയറി നടപ്പിലായില്ലെങ്കിൽ 100 കോടിയോളം നഷ്ടം എമ്പുരാൻ വരുത്തിവയ്ക്കും.
അതിൻ്റെ ആഘാതം അനുഭവിക്കേണ്ടി വരിക നായക കഥാപാത്രമായ മോഹൻലാലും നടൻ പൃഥിരാജുമായിരിക്കും. മലയാള ചലച്ചിത്രലോകം ഇന്നുവരെ കാണാത്ത വൻ ഹൈപ്പിലായിരുന്നു എമ്പുരാൻ പ്രദര്‍ശനത്തിനെത്തിയത്. രാജ്യമൊട്ടാകെ എമ്പുരാൻ ആവേശം പ്രകടമായിരുന്നു. ഒരു മലയാള സിനിമ നേടിയ വലിയ ഓപ്പണിംഗ് കളക്ഷൻ എമ്പുരാൻ സ്വന്തം പേരിലാക്കിയെന്നു പൃഥ്വിരാജും ഫേസ്‍ബുക്കില്‍ കുറിച്ചു. പ്രമുഖ ട്രേഡ് അനലിസ്റ്റുകളായ സാക്നില്‍ക്കും കളക്ഷൻ കണക്കുകള്‍ പുറത്തുവിട്ടിട്ടുണ്ട്. ഇന്ത്യൻ നെറ്റ് കളക്ഷനാണ് ചിത്രത്തിന്റേതായി സിനിമാ അനലിസ്റ്റുകള്‍ പുറത്തുവിട്ടിരിക്കുന്നത്.
എമ്പുരാൻ ഓപ്പണിംഗില്‍ ഇന്ത്യയില്‍ 22 കോടി നെറ്റായി നേടി എന്നാണ് സാക്നില്‍ക്കിന്റെ റിപ്പോര്‍ട്ട്. എമ്പുരാന്റെ പ്രമേയത്തെ ചൊല്ലി വിവാദങ്ങളുമുണ്ടായിരുന്നെങ്കിലും ചിത്രത്തെ അതൊന്നും ബാധിക്കുന്നില്ലെന്നാണ് അണിയറ പ്രവർത്തകരുടെ അവകാശവാദം. ചിത്രം ഓപ്പണിംഗ് വീക്കെൻഡ് 60 കോടി രൂപയിലധികമാണ് പ്രീ സെയിലായി നേടിയിരിക്കുന്നതെന്ന് നേരത്തെ മോഹൻലാല്‍ വ്യക്തമാക്കിയിരുന്നു. ലൂസിഫറിന്റെ രണ്ടാം ഭാഗമാണ് എമ്പുരാൻ. സംവിധായകൻ പൃഥ്വിരാജാണ് എന്നതാണ് മോഹൻലാല്‍ ചിത്രത്തിന്റെ പ്രധാന ആകര്‍ഷണം. പൃഥ്വിരാജും സയിദെന്ന വെടിവയ്പ്പുകാരനായ പ്രധാന കഥാപാത്രമായി ചിത്രത്തിലുണ്ട്.
രണ്ടു വർഷത്തിലേറെ നീണ്ട ഷൂട്ടിങ്ങാണ് എമ്പുരാന് വേണ്ടി നടത്തിയത്. 2025 ജനുവരി 26 നു ആദ്യ ടീസർ പുറത്ത് വിട്ടു കൊണ്ട് പ്രമോഷൻ ജോലികൾ ആരംഭിച്ച ചിത്രത്തിന്റെ, കഥാപാത്രങ്ങളെ പരിചയപ്പെടുത്തുന്ന രീതിയും ആരാധകര്‍ക്കിടയില്‍ ഏറെ ശ്രദ്ധ നേടിയിരുന്നു. ഓരോ നടീനടൻമാരും തങ്ങളുടെ കഥാപാത്രങ്ങളെ കുറിച്ച് സംസാരിക്കുന്ന വീഡിയോകൾ പുറത്തു വിടുന്നത് ഫെബ്രുവരി ഒൻപത് മുതൽ ആരംഭിച്ച്, അതവസാനിച്ചത് ഫെബ്രുവരി 26 ന് വന്ന മോഹൻലാലിൻറെ കാരക്ടർ പോസ്റ്റർ, വീഡിയോ എന്നിവയിലൂടെയാണ്.
മോഹൻലാൽ അവതരിപ്പിക്കുന്ന സ്റ്റീഫൻ നെടുമ്പള്ളി/ഖുറേഷി അബ്രാം, പൃഥ്വിരാജ് അവതരിപ്പിക്കുന്ന സയ്ദ് മസൂദ് എന്നിവരുടെ കാരക്ടർ പോസ്റ്ററുകളും വീഡിയോകളുമാണ് ഫെബ്രുവരി 26 നെത്തിയത്. ഓരോ ദിവസവും രണ്ട് കഥാപാത്രങ്ങളെന്ന കണക്കിൽ, 18 ദിവസം കൊണ്ട് ചിത്രത്തിലെ 36 കഥാപാത്രങ്ങളെയാണ് പ്രേക്ഷകർക്ക് പരിചയപ്പെടുത്തിയത്. ഇതെല്ലാം പ്രീബുക്കിങ്ങിൻ്റെ വർധനവിന് ഗുണമായെങ്കിലും പടമിറങ്ങിയപ്പോൾ നിലനിർത്താൻ കഴിയുന്ന ടെംപോയാണ് എമ്പുരാനെ രക്ഷിക്കേണ്ടത്.
ഈ വാർത്തയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക.
Despite early success at the box office, "Empuran" faces significant challenges to reach 300 crores and avoid losses, with fan expectations high.
#Empuran #Mohanlal #Prithviraj #MalayalamCinema #BoxOffice #FilmNews