കൊച്ചി: (www.kvartha.com 11.04.2017) ദിലീപ് - കാവ്യ മാധവന്‍ വിവാഹം ഒരു സര്‍പ്രൈസായാണ് മലയാളികള്‍ക്ക് ലഭിച്ചത്. എന്നാല്‍, ഈ വിവാഹത്തെ ആരെങ്കിലും എതിര്‍ത്തിരുന്നോ? ഒരാള്‍ എതിര്‍ത്തിരുന്നു. അത് മറ്റാരുമല്ല കാവ്യയുടെ അമ്മ. എന്തുകൊണ്ടാണ് അവര്‍ എതിര്‍ത്തത്. അക്കാര്യമിതാ ദിലീപ് തന്നെ തുറന്നു പറഞ്ഞിരിക്കുന്നു.
കാവ്യ മാധവനെ വിവാഹം കഴിക്കുന്നതില്‍ മകള്‍ക്ക് സന്തോഷമായിരുന്നു. എന്നാല്‍ കാവ്യയുടെ അമ്മ വിവാഹത്തില്‍ എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു. ഒടുവില്‍ മനസ്സില്ലാ മനസ്സോടെയാണ് സമ്മതിച്ചതെന്ന് ദിലീപ് പറയുന്നു. ആദ്യ ഭാര്യയുമായുമായുള്ള വിവാഹ മോചനത്തിന് കാരണം കാവ്യ മാധവനല്ല. അത് നൂറ് ശതമാനം ഉറപ്പോടെ ദൈവത്തെ സാക്ഷി നിര്‍ത്തി ഞാന്‍ പറയും. കാവ്യ ഇപ്പോള്‍ എന്റെ ഭാര്യ ആയതിനാല്‍ അവരെ സംരക്ഷിച്ചു നിര്‍ത്താന്‍ വേണ്ടി ഞാന്‍ പറയുന്നതല്ല. അതാണ് സത്യം.
കാവ്യയെ എനിക്ക് പണ്ട് മുതലേ ഇഷ്ടമായിരുന്നു. എന്ന് പറഞ്ഞാല്‍ എന്റെ വിവാഹം നടന്ന 1998 കാലം മുതല്‍ തന്നെ. അപ്പോഴാണ് ചന്ദ്രനുദിക്കുന്ന ദിക്കില്‍ എന്ന ചിത്രവും റിലീസ് ചെയ്തത്. അതിന് മുന്‍പേ എനിക്ക് കാവ്യയെ അറിയാം. ഇഷ്ടം എന്ന് പറയുമ്പോള്‍ പ്രണയം എന്നാണെന്ന് തെറ്റിദ്ധരിക്കരുത്. ഒപ്പം അഭിനയിച്ച മീര ജാസ്മിനെയും നയന്‍താരയെയും മംമ്ത മോഹന്‍ദാസിനെയുമൊക്കെ എനിക്ക് ഇഷ്ടമാണ്.
എന്റെ ആദ്യ ഭാര്യയുമായി നല്ല സൗഹൃദമായിരുന്നു എനിക്ക്. എന്തും തുറന്ന് പറയാന്‍ കഴിയുന്ന സുഹൃത്ത്. അത്രയും വലിയൊരു സുഹൃത്താണ് നഷ്ടപ്പെട്ടത് എന്നത് വേദനയുള്ള കാര്യമാണ്.
പക്ഷെ അത് കഴിഞ്ഞു. കാവ്യ കാരണമാണ് എന്റെ ജീവിതം തകര്‍ന്നത് എങ്കില്‍ അത് അത്രയും വലിയ ബോംബ് ആണ്. പിന്നീടൊരിക്കലും ഞാനത് പോയി തൊടില്ല. അത് തീക്കളിയാണ്. വിവാഹം തകരാന്‍ കാരണം കാവ്യ അല്ലാത്തത് കൊണ്ട് തന്നെയാണ് ഞാന്‍ കാവ്യയെ വിവാഹം ചെയ്തത്.
ഏകദേശം മൂന്ന് മൂന്നര വര്‍ഷം എന്റെ വീട്ടില്‍ ഞാനും എന്റെ അമ്മയും മകളും മാത്രമാണ് ഉണ്ടായിരുന്നത്. അമ്മയ്ക്ക് കണ്ണ് കാണില്ല, ചെവിയും നന്നായി കേള്‍ക്കില്ല. പതിമൂന്ന് വയസ്സുകാരിയായ മകള്‍ക്ക് ഒരു അമ്മയുടെ ആവശ്യം എത്രത്തോളമായിരിക്കും എന്ന് ഒരു സ്ത്രീയോട് ചോദിച്ചാല്‍ അറിയാന്‍ കഴിയും. എല്ലാ കാര്യങ്ങളും അവള്‍ക്ക് എന്നോട് പറയാന്‍ കഴിയില്ല. ഈ അവസ്ഥ മനസ്സിലാക്കി എന്റെ മൂത്ത സഹോദരി വീട്ടില്‍ വന്നു നിന്നു.
മകള്‍ സ്‌കൂള്‍ വിട്ട് വന്നാല്‍ ഫോണ്‍ വിളിച്ച് 'അച്ഛാ എപ്പോ വരും' എന്ന് ചോദിക്കും. പിന്നെ എനിക്ക് ജോലിയില്‍ ശ്രദ്ധിക്കാന്‍ കഴിയില്ല. ഷൂട്ടിംഗുകള്‍ പരമാവധി എറണാകുളത്താക്കി. എനിക്കൊരു കുടുംബം ഉണ്ടായിരുന്നപ്പോള്‍ പലപ്പോഴും ഞാന്‍ തിരക്കഥാ ചര്‍ച്ചയിലും മറ്റുമൊക്കെയായി ഓടി നടക്കുകയാണ്. ഈ അവസ്ഥയൊക്കെ കണ്ട് എന്റെ അടുത്ത സുഹൃത്തുക്കളെല്ലാം വിവാഹം കഴിക്കാന്‍ എന്നോട് ആവശ്യപ്പെട്ടു. മാത്രമല്ല, എത്രകണ്ടാണ് എനിക്ക് വേണ്ടി മറ്റുള്ളവരെ ബുദ്ധിമുട്ടിക്കുക.
വീണ്ടുമൊരു വിവാഹം കഴിക്കാന്‍ തീരുമാനിച്ചപ്പോള്‍ മകള്‍ എന്നെ ആദ്യം കളിയാക്കി. അച്ഛന് ഇനിയും മതിയായില്ലേ എന്നാണ് ചോദിച്ചത്. അല്ല മോളെ മോളുടെ കാര്യമാണ് എന്ന് പറഞ്ഞപ്പോള്‍ എനിക്ക് കുഴപ്പമില്ല എന്നവള്‍ പറഞ്ഞു. ഞാന്‍ വീണ്ടും ആലോചിച്ച് നോക്കി... എനിക്ക് ഒരു പരിചയവുമില്ലാത്ത ഒരാളെ ഞാന്‍ വിവാഹം കഴിച്ചാല്‍, 'അവന്‍ രണ്ട് പെണ്‍കുട്ടികളുടെ ജീവിതം നശിപ്പിച്ച് മൂന്നാമതൊരു കുട്ടിയെ കൂടെ നശിപ്പിക്കുകയാണ്' എന്നു പറഞ്ഞ് പരുത്തും. മാത്രമല്ല എനിക്ക് കമ്യൂണിക്കേറ്റ് ചെയ്യാനും പ്രയാസമാണ്. അങ്ങനെയാണ് ഞാന്‍ കാരണം ജീവിതം നശിച്ച കാവ്യയെ തന്നെ വിവാഹം ചെയ്യാന്‍ തീരുമാനിച്ചത്.
കാവ്യയെ വിവാഹം കഴിക്കുമെന്ന് ഞാന്‍ സ്വപ്‌നത്തില്‍ പോലും കരുതിയിട്ടില്ല. എന്നാല്‍ അറിഞ്ഞോ അറിയാതെയോ ഞാന്‍ കാരണം ബലിയാടായ പെണ്‍കുട്ടിയെ വിവാഹം കഴിക്കുന്നതാണ് ശരിയെന്ന് എനിക്ക് തോന്നി. മകളോട് പറഞ്ഞപ്പോള്‍, 'എനിക്ക് പരിചയമുള്ള ആളല്ലേ.. സന്തോഷമാണെന്ന്' മീനുകുട്ടി പറഞ്ഞു. എന്റെ മകളില്‍ സമ്മര്‍ദ്ദം ചെലുത്തിയാണ് വിവാഹം നടത്തിയതെന്ന് പറഞ്ഞ് നടക്കുന്ന ചിലരുണ്ട്. എന്റെ മകളെ അടുത്തറിയുന്ന അവളുടെ അധ്യാപകരോടും സുഹൃത്തുക്കളോടും ചോദിച്ചു നോക്കൂ.. വ്യക്തമായ നിലപാടുകളുള്ള ആളാണ് എന്റെ മകള്‍. അക്കാര്യത്തില്‍ എനിക്ക് അവളോട് വലിയ ബഹുമാനവുമുണ്ട്.
എന്നാല്‍ വിവാഹക്കാര്യം കാവ്യയുടെ വീട്ടില്‍ പറഞ്ഞപ്പോള്‍ വലിയ എതിര്‍പ്പുകളാണ് ഉണ്ടായത്. കാവ്യയുടെ അമ്മ സമ്മതിച്ചില്ല. 'ദിലീപ് അത് ശരിയാവില്ല. അവള്‍ക്ക് വേറെ കല്യാണവും കാര്യവുമൊക്കെ ആലോചിക്കുന്നുണ്ട്. ഒന്നാമത് ദിലീപിന്റെ ജീവിതം പോയത് മുഴുവന്‍ കാവ്യ കാരണമാണെന്ന സംസാരവുമുണ്ട്. അത് സത്യമാണെന്ന് പിന്നീട് ആളുകള്‍ പറയും. അതുകൊണ്ട് ഇത് ശരിയാവില്ല' എന്ന് കാവ്യയുടെ അമ്മ പറഞ്ഞു. പിന്നീട് എന്റെ സുഹൃത്തുക്കളും ബന്ധുക്കളുമൊക്കെ മുന്‍കൈ എടുത്തതോടെയാണ് മനസ്സില്ലാ മനസ്സോടെ കാവ്യയുടെ അമ്മ സമ്മതിച്ചത്.
കാവ്യയെ ഒരിക്കലും മീനൂട്ടിയുടെ അമ്മയായിട്ടല്ല ഞാന്‍ വിവാഹം കഴിച്ചത്. കാവ്യയ്ക്ക് ഒരിക്കലും ഇത്രയും വലിയ കുട്ടിയുടെ അമ്മയാകാന്‍ കഴിയില്ല എന്നും, മീനൂട്ടിക്ക് ഒരിക്കലും വേറൊരു അമ്മയെ ഉള്‍ക്കൊള്ളാന്‍ കഴിയില്ല എന്നതും എനിക്ക് വ്യക്തമായി അറിയാം. നല്ല രണ്ട് സുഹൃത്തുക്കള്‍ എന്ന നിലയിലാണ് അവരെ ഞാന്‍ മനസ്സില്‍ കണ്ടത്. ഇപ്പോള്‍ അവര്‍ നല്ല സുഹൃത്തുക്കളുമാണ് ദിലീപ് പറഞ്ഞു.
എല്ലാവരും ആദ്യം പറഞ്ഞത് രജിസ്റ്റര്‍ മാര്യേജ് മതി എന്നായിരുന്നു. എന്നാല്‍ അതിനോട് എനിക്ക് താത്പര്യമില്ല. വീണ്ടും ഞാന്‍ ഓടിപ്പോയി കല്യാണം കഴിച്ചു എന്നാവും. രണ്ട് മൂന്ന് ദിവസങ്ങള്‍ക്കൊണ്ടാണ് കല്യാണത്തിന്റെ ചര്‍ച്ചകളും കാര്യങ്ങളുമൊക്കെ നടന്നത്. തലേദിവസം രാത്രി ഞാന്‍ മമ്മൂക്കയുടെ അടുത്ത് പോയി കാര്യം പറഞ്ഞു. രാവിലെയാണ് മിക്ക സുഹൃത്തുക്കളെയും ചാനലുകാരെയുമൊക്കെ വിവരം അറിയിച്ചത്. എന്തും മാധ്യമങ്ങളെ അറിയിച്ചേ ചെയ്യൂ എന്ന് ഞാന്‍ പറഞ്ഞിരുന്നു ദിലീപ് പറഞ്ഞു.
ചില മഞ്ഞപ്പത്രക്കാര്‍ ഇപ്പോള്‍ എന്റെ വീട്ടിലാണ്. അവിടെ നടക്കുന്ന കാര്യങ്ങളെല്ലാം റിപ്പോര്‍ട്ട് ചെയ്യുകയാണ് ഇവരുടെ പണി. മീനുകുട്ടിയും കാവ്യയും തമ്മില്‍ മുട്ടന്‍ വഴക്കാണെന്നാണ് ചിലര്‍ പറഞ്ഞ് പരത്തുന്നത്. എന്നാല്‍ ഇവര്‍ രണ്ട് പേരും നല്ല രണ്ട് സുഹൃത്തുക്കളായി എന്റെ കുടുംബത്തിലുണ്ട്. പ്ലീസ്.. ജീവിച്ചു പോയിക്കോട്ടെ.. ആദ്യത്തേത് പറഞ്ഞ് പറഞ്ഞ് ഒരു വഴിക്കാക്കി. ഇതും അങ്ങനെയാക്കരുത്. ഇനിയൊന്ന് താങ്ങാനുള്ള ശക്തിയില്ലാത്തത് കൊണ്ടാണ്. ഗോസിപ്പുകള്‍ക്കെതിരെയും ദിലീപ് പ്രതികരിച്ചു.

Also Read:
പണം നിക്ഷേപിക്കാന്‍ ബാങ്കിലെത്തിയ ബംഗാള്‍ സ്വദേശിയെ കബളിപ്പിച്ച് രണ്ട് ബംഗാളികള്‍ എട്ടായിരം രൂപ തട്ടിയെടുത്തു
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Why did Dileep divorce Manju Warrier & marry Kavya Madhavan: actor reveals in exclusive chat, Daughter, Protection, Manju Warrier, Mother, Friends, News, Cinema, Entertainment, Kerala.
Keywords: Why did Dileep divorce Manju Warrier & marry Kavya Madhavan: actor reveals in exclusive chat, Daughter, Protection, Manju Warrier, Mother, Friends, News, Cinema, Entertainment, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.