'രണ്ടാമൂഴം' 'മഹാഭാരതം' ആയി വെള്ളിത്തിരയിലെത്തുമ്പോള്‍ 1000 കോടി ചെലവഴിക്കാന്‍ ചുക്കാന്‍ പിടിച്ചത് ഇന്‍ഡിവുഡ്

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കൊച്ചി: (www.kvartha.com 19.04.2017) ഇന്ത്യന്‍ സിനിമാചരിത്രത്തില്‍ തന്നെ ഏറ്റവും മതല്‍മുടക്കില്‍ നിര്‍മിക്കുന്ന മഹാഭാരതത്തിന് നിര്‍മാതാവിനെ ലഭിക്കാന്‍ ചുക്കാന്‍ പിടിച്ചത് ഇന്‍ഡിവുഡ്. എം ടി വാസുദേവന്‍ നായരുടെ നോവല്‍ 'രണ്ടാമൂഴ'ത്തിന്റെ ചലച്ചിത്രാവിഷ്‌കാരമായ 'മഹാഭാരതം' നിര്‍മ്മിക്കാന്‍ പ്രവാസി ശതകോടീശ്വരന്‍ ബി ആര്‍ ഷെട്ടി മുന്നോട്ടു വന്നത് ഇന്‍ഡിവുഡിന്റെ ശ്രമഫലമായാണെന്ന് ഇന്‍ഡിവുഡ് അവകാശപ്പെട്ടു.

ഇന്ത്യന്‍ സിനിമ വ്യവസായത്തിലെ സമസ്ത മേഖലകളില്‍ ഉള്ളവരെ ഒരു കുടക്കീഴില്‍ കൊണ്ടുവരാനുള്ള സംരംഭമാണ് ഇന്‍ഡിവുഡ്. ബിആര്‍ ഷെട്ടി 1000 കോടി രൂപയാണ് സിനിമ നിര്‍മ്മാണത്തിന് മുടക്കുന്നത്. പ്രശസ്ത പരസ്യ സംവിധായകന്‍ വി എ ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്യുന്ന മഹാഭാരതം സിനിമ നിര്‍മ്മിക്കാന്‍ അബുദാബി ആസ്ഥാനമായ എന്‍എംസി ഗ്രൂപ്പിന്റെ എക്‌സിക്യൂട്ടീവ് വൈസ് ചെയര്‍മാനും സിഇഓയും ആയ ബിആര്‍ ഷെട്ടിയെ പ്രേരിപ്പിക്കുന്നതില്‍ നിര്‍ണ്ണായക പങ്കാണ് ഇന്‍ഡിവുഡ് സ്ഥാപക ഡയറക്ടര്‍ സോഹന്‍ റോയ് വഹിച്ചതെന്ന് ഇന്‍ഡിവുഡ് വൃത്തങ്ങള്‍ പറഞ്ഞു.

'രണ്ടാമൂഴം' 'മഹാഭാരതം' ആയി വെള്ളിത്തിരയിലെത്തുമ്പോള്‍ 1000 കോടി ചെലവഴിക്കാന്‍ ചുക്കാന്‍ പിടിച്ചത് ഇന്‍ഡിവുഡ്

രണ്ട് ഭാഗങ്ങളിലായാണ് ചിത്രം ഒരുങ്ങുക. ആദ്യഭാഗത്തിന്റെ ചിത്രീകരണം അടുത്ത വര്‍ഷം സെപ്റ്റംബറില്‍ ആരംഭിക്കും. ആദ്യഭാഗം 2020ല്‍ തീയേറ്ററുകളിലുമെത്തും. ആദ്യഭാഗം പുറത്തിറങ്ങി 90 ദിവസത്തിനുള്ളില്‍ രണ്ടാംഭാഗവുമെത്തും.

ഇന്ത്യന്‍ സിനിമയെ അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ അന്താരാഷ്ട്രനിലവാരത്തിലേക്ക് ഉയര്‍ത്താനുള്ള ശ്രമാണ് ഇന്‍ഡിവുഡ് വഹിക്കുന്നത്. 2000 ഇന്ത്യന്‍ കോര്‍പ്പറേറ്റുകളും ശതകോടീശ്വരന്മാരും നയിക്കുന്ന കണ്‍സോര്‍ഷ്യമായ ഇന്‍ഡിവുഡ് 10 ബില്യണ്‍ യുഎസ് ഡോളര്‍ സംരംഭമാണ്. കഴിഞ്ഞ വര്‍ഷം ഹൈദരാബാദിലെ റാമോജി ഫിലിം സിറ്റിയില്‍ സംഘടിപ്പിച്ച ഇന്‍ഡിവുഡ് ഫിലിം കാര്‍ണിവലില്‍ പ്രത്യേക ക്ഷണിതാവായിരുന്ന ബി ആര്‍ ഷെട്ടി ഇന്ത്യന്‍ സിനിമ വ്യവസായത്തില്‍ നിക്ഷേപിക്കാന്‍ താല്പര്യം പ്രകടിപ്പിച്ചിരുന്നു.

'രണ്ടാമൂഴം' 'മഹാഭാരതം' ആയി വെള്ളിത്തിരയിലെത്തുമ്പോള്‍ 1000 കോടി ചെലവഴിക്കാന്‍ ചുക്കാന്‍ പിടിച്ചത് ഇന്‍ഡിവുഡ്

ഇത്രയും വലിയ പ്രോജെക്ട് ചെയ്യാന്‍ ബിആര്‍ ഷെട്ടി മുന്‍കൈയെടുത്ത് ഇന്‍ഡിവുഡ് കണ്‍സോര്‍ഷ്യത്തിലെ പ്രബലരായ മറ്റ് നിക്ഷേപകര്‍ക്ക് ഇന്ത്യന്‍ സിനിമ വ്യവസായത്തിന്റെ ഭാവി മാറ്റിമറിക്കാന്‍ സാധ്യതയുള്ള അന്താരാഷ്ട്ര സിനിമകള്‍ ചെയ്യാന്‍ തീര്‍ച്ചയായും ആത്മവിശ്വാസം പകരും. സോഹന്‍ റോയ് അഭിപ്രായപ്പെട്ടു.

കുവൈറ്റ് യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ തയ്യാറാക്കുന്ന ഇന്‍ഡോ-ഹോളിവുഡ് ചലച്ചിത്ര സംരംഭമായ ബെര്‍ണിങ് വെല്‍സ് സോഹന്‍ റോയിയും മലയാളത്തിലെ പ്രമുഖ സംവിധായകനായ ഐവി ശശിയും ചേര്‍ന്നാണ് സംവിധാനം ചെയുന്നത്. ഇന്‍ഡിവുഡ് പ്രോജക്ടിന്റെ പ്രഥമ നിര്‍മ്മാണ സംരംഭം കൂടിയാണ് ബെര്‍ണിങ് വെല്‍സ്.

'രണ്ടാമൂഴം' 'മഹാഭാരതം' ആയി വെള്ളിത്തിരയിലെത്തുമ്പോള്‍ 1000 കോടി ചെലവഴിക്കാന്‍ ചുക്കാന്‍ പിടിച്ചത് ഇന്‍ഡിവുഡ്

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  National, Film, Cinema, Entertainment, Actor, Mahabaratham, M T Vasudevan Nair, India.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia