വനിതാ കമ്മീഷന്റെ കസബവിരുദ്ധ ഇടപെടല്‍ കസബയ്ക്ക് ഗുണമായി; കമ്മീഷനെ ഇറക്കി പബ്ലിസിറ്റി സ്റ്റണ്ട് ഉണ്ടാക്കിയത് ആര്?
Jul 20, 2016, 12:54 IST
തിരുവനന്തപുരം: (www.kvartha.com 20.07.2016) പ്രശസ്ത സംവിധായകനും നടനും തിരക്കഥാകൃത്തുമായ രണ്‍ജി പണിക്കരുടെ മകന്‍ നിഥിന്‍ രണ്‍ജി പണിക്കര്‍ സംവിധാനം ചെയ്ത മമ്മൂട്ടി ചിത്രം കസബയ്ക്ക് സംസ്ഥാന വനിതാ കമ്മീഷന്റെ ഇടപെടല്‍ 'നേടിക്കൊടുത്തത് ' വന്‍ കളക്ഷന്‍.
വനിതാ കമ്മീഷന്‍ ഫുള്‍കോറം യോഗം ചേര്‍ന്ന് ഈ സിനിമക്കെതിരെ നോട്ടീസ് അയയ്ക്കാന്‍ തീരുമാനിക്കുകയും അത് മാധ്യമങ്ങളെ അറിയിക്കുകയും ചെയ്ത പിന്നാലെ കസബയ്ക്ക് പ്രേക്ഷകര്‍ വര്‍ധിച്ചുവെന്നാണ് സൂചന.

ചൊവ്വാഴ്ചയാണ് വനിതാ കമ്മീഷന്‍ കസബയെ വിമര്‍ശിച്ചതും നായകന്‍ മമ്മൂട്ടിക്കും സംവിധായകനും നിര്‍മാതാവ് ആലീസ് ജോര്‍ജിനും നോട്ടീസ് അയച്ചതും. ഇത് ചൊവ്വാഴ്ചതന്നെ മാധ്യമങ്ങളെ അറിയിക്കുകയും വാര്‍ത്തയാക്കുകയും ചെയ്തു. ഇതിനു പിന്നാലെയാണ് കസബ കളിച്ചുകൊണ്ടിരിക്കുന്ന തീയേറ്ററുകളില്‍ കഴിഞ്ഞ ദിവസങ്ങളിലേക്കാള്‍ തിരക്ക് അനുഭവപ്പെട്ടത്. അതോടെ, ചിത്രം റിലീസ് ചെയ്തു ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ പൊടുന്നനേ അതിലെ രംഗങ്ങള്‍ സ്ത്രിവിരുദ്ധമാണെന്ന് വനിതാ കമ്മീഷനെക്കൊണ്ട് പറയിക്കാന്‍ ഏതെങ്കിലും തരത്തിലുള്ള ഇടപെടല്‍ നടന്നിട്ടുണ്ടോ എന്ന സംശയം ശക്തമായി.
ഇത് ചില മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരും സാമൂഹിക പ്രവര്‍ത്തകരും കമ്മീഷനെത്തന്നെ അറിയിച്ചതായും സൂചനയുണ്ട്. മമ്മൂട്ടിയുടെ പോലീസ് കഥാപാത്രം വനിതാ ഐപിഎസ് കഥാപാത്രത്തിന്റെ പാന്റില്‍ പിടിച്ചു വലിച്ചുകൊണ്ടുവരികയും മോശമായി സംസാരിക്കുകയും ചെയ്യുന്ന രംഗം സ്ത്രീവിരുദ്ധമാണ് എന്നാണ് കമ്മീഷന്റെ വിമര്‍ശനം. കമ്മീഷന്‍ അധ്യക്ഷ കെ സി റോസക്കുട്ടിയും മറ്റ് അംഗങ്ങളും ആത്മാര്‍ത്ഥമായും സ്ത്രീപക്ഷ താല്‍പര്യവും മുന്‍നിര്‍ത്തിയാണ് ഇടപെട്ടതെന്ന് കമ്മീഷന്‍ വൃത്തങ്ങള്‍ വിശദീകരിക്കുന്നു.
എന്നാല്‍ ചിത്രം കാര്യമായി വിജയിക്കാത്ത സാഹചര്യത്തില്‍ നെഗറ്റീവ് പബ്ലിസിറ്റിയിലൂടെ പ്രേക്ഷകരെ ആകര്‍ഷിക്കാനുള്ള അണിയറ നീക്കങ്ങള്‍ നടന്നോ എന്ന സംശയമാണ് ഉയരുന്നത്. സെന്‍സര്‍ ബോര്‍ഡ് കണ്ട് സര്‍ട്ടിഫൈ ചെയ്ത സിനിമയില്‍ സ്ത്രീകളെ മോശമായി ചിത്രീകരിക്കുന്ന ഏതെങ്കിലും രംഗം ശ്രദ്ധയില്‍ പെട്ടിട്ടില്ല എന്നാണ് സെന്‍സര്‍ ബോര്‍ഡിന്റെ അനൗദ്യോഗിക വിശദീകരണം. അങ്ങനെ എന്തെങ്കിലും ഉണ്ടായിരുന്നെങ്കില്‍ അത് സ്‌ക്രീനിംഗ് സമയത്ത് ശ്രദ്ധയില്‍പെടേണ്ടതായിരുന്നു. സ്‌ക്രീനിംഗിനു ശേഷം സെന്‍സര്‍ബോര്‍ഡിനെ കബളിപ്പിച്ച് വേറെ രംഗങ്ങള്‍ കൂട്ടിച്ചേര്‍ത്തിരിക്കാനുള്ള സാധ്യതയും സെന്‍സര്‍ബോര്‍ഡ് തള്ളിക്കളയുന്നു.
സ്ത്രീവിരുദ്ധ രംഗങ്ങള്‍ ഉണ്ടെങ്കില്‍ കേരളത്തിലെ പ്രേക്ഷകരും മാധ്യമങ്ങളും അത് ഇത്രദിവസവും കാണാതിരിക്കുകയോ പ്രതികരിക്കാതിരിക്കുകയോ ഇല്ലതാനും. സാമൂഹികമാധ്യമങ്ങളിലാണ് കസബക്കെതിരേ എന്ന തരത്തില്‍ പോസ്റ്റുകള്‍ വന്നത്. അതിന്റെ തുടര്‍ച്ചയായാണ് വനിതാ കമ്മീഷന്‍ ഇടപെട്ടത്. പുതിയ സിനിമകള്‍ പ്രമോട്ട് ചെയ്യാന്‍ വേണ്ടി മാത്രം അണിയറക്കാര്‍ തയ്യാറാക്കുന്ന ഫേസ്ബുക്ക് പേജുകളും അവയിലൂടെയുള്ള ഇടപെടലുകളും സജീവമാണ്.
അതിന്റെ ഭാഗമാണോ ഇപ്പോഴത്തെ 'കസബവിരുദ്ധ' പ്രചാരണവും വനിതാ കമ്മീഷന്‍ ഇടപെടലിലേക്ക് എത്തിച്ച സംഭവങ്ങളുമെന്ന സംശയമാണ് ഉയരുന്നത്. വനിതാ കമ്മീഷന്റെ പബ്ലിക് റിലേഷന്‍ ഓഫീസറില്‍ നിന്ന് കമ്മീഷന്റെ കസബ വിരുദ്ധ ഇടപെടലിനെതിരെ മാധ്യമങ്ങള്‍ക്ക് അറിയിപ്പൊന്നും ലഭിച്ചിരുന്നില്ല. സിനിമയുമായി ബന്ധപ്പെട്ട ചിലര്‍ തന്നെയാണ് കമ്മീഷന്റെ നോട്ടീസിനേക്കുറിച്ച് മാധ്യമങ്ങളെ അറിയിച്ചത്.

Keywords: Who is behind anti Kasaba notice? is it for Kasaba?, Thiruvananthapuram, Social Network, Director, Mammootty, Actor, Police, Media, Cinema, Entertainment, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.