SWISS-TOWER 24/07/2023

പാര്‍വതീദേവിയെ അപമാനിച്ചുവെന്ന് ആരാധകര്‍; ബിക്കിനി ധരിച്ച ഫോട്ടോ ഡിലീറ്റ് ചെയ്ത് നടി തലയൂരി

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

(www.kvartha.com 29.05.2016) സൊനാരിക ഭോദാരിയയെ അറിയില്ലേ? പ്രശസ്ത ഹിന്ദി സീരിയലായ ദേവോം കേ ദേവ് മഹാദേവില്‍ പാര്‍വതി ദേവിയെ അവതരിപ്പിക്കുന്നത് സൊനാരികയാണ്. സൊനാരികയ്ക്ക് അടുത്തിടെ ഒരമളി പറ്റി. സീരിയില്‍ നിന്നും തല്‍ക്കാലം അവധിയെടുത്ത് ആഘോഷിക്കുന്നതിനിടെയെടുത്ത ബിക്കിനി ധരിച്ച ചിത്രമാണ് പുലിവാലായത്.

ഈ ചിത്രം ഫേസ്ബുക്കിലിട്ടതോടെ ആരാധകര്‍ ഒന്നടങ്കം ഇളകി. ദേവോം കേ ദേവ് മഹാദേവില്‍ പാര്‍വതി ദേവിയെ അവതരിപ്പിക്കുന്ന സൊനാരിക ആരാധകരുടെ ആരാധ്യ ദേവതയാണ്. അവര്‍ ബിക്കിനിയിലെത്തിയത് ആരാധകര്‍ക്കു സഹിക്കാനായില്ല. സൊനാരിക ചെയ്തതു വളരെ മോശമായെന്നും പറഞ്ഞ് ആരാധകര്‍ മുറവിളികൂട്ടി. ഒടുവില്‍ ശാപവാക്കുകളും ചീത്തവിളികളും മടുത്ത് താന്‍ ആ ചിത്രം ഡിലീറ്റ് ചെയ്യുകയാണെന്നും പറഞ്ഞ് സൊനാരിക തലയൂരുകയായിരുന്നു.

തനിക്കു വേണമെങ്കില്‍ ആ വിമര്‍ശനങ്ങളെ അവഗണിക്കാമായിരുന്നു. എന്നാല്‍ ഇത്തരത്തിലുള്ള നെഗറ്റിവിറ്റിയെ കൈകാര്യം ചെയ്യാന്‍ മാത്രമുള്ള പക്വത തനിക്കിതുവരെ കൈവന്നിട്ടില്ലെന്ന് സൊനാരിക പറയുന്നു. സീരിയല്‍- സിനിമാ തുടങ്ങിയ മാധ്യമങ്ങള്‍ ജനങ്ങളില്‍ എത്രത്തോളം സ്വാധീനം ചെലുത്തുന്നു എന്നതിനുദാഹരണം കൂടിയാണ് സൊനാരികയുടെ അനുഭവം.

പാര്‍വതീദേവിയെ അപമാനിച്ചുവെന്ന് ആരാധകര്‍; ബിക്കിനി ധരിച്ച ഫോട്ടോ ഡിലീറ്റ് ചെയ്ത് നടി തലയൂരി

Also Read:
യുവാവിന്റെ അപകടമരണം; കാര്‍ ഡ്രൈവര്‍ക്കെതിരെ നരഹത്യക്ക് കേസെടുത്തു

Keywords:  When her bikini picture received so much hate, this is what Sonarika Bhadoria aka Parvati did, Serial artist, Holidays, Facebook, Poster, Television, Actress, Entertainment, Cinema.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia