Emraan Hashmi | ഐശ്വര്യ റായിയെ 'പ്ലാസ്റ്റിക്' എന്ന് പറഞ്ഞതിന് കാരണക്കാരന്‍ കരണ്‍ ജോഹര്‍ എന്ന് നടന്‍ ഇമ്രാന്‍ ഹാശ്മി

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

മുംബൈ: (www.kvartha.com) ഐശ്വര്യ റായിയെ 'പ്ലാസ്റ്റിക്' എന്ന് പറഞ്ഞതിന് കാരണക്കാരന്‍ കരണ്‍ ജോഹര്‍ എന്ന് നടന്‍ ഇമ്രാന്‍ ഹാശ്മി. സംഭവം വിവാദമായതിന് പിന്നാലെ മാപ്പുപറയുന്ന അവസരത്തിലാണ് താരത്തിന്റെ തുറന്നുപറച്ചില്‍. കോഫി വിത് കരണ്‍ ഷോയില്‍ അതിഥിയായി എത്തിയപ്പോഴാണ് മുന്‍ മിസ് വേള്‍ഡിനെതിരെ വിവാദ പരാമര്‍ശം നടത്തിയത്. ഇപ്പോഴിതാ ആ വീഡിയോ വീണ്ടും സോഷ്യല്‍ മീഡിയയില്‍ ഇടം പിടിക്കുകയാണ്.

Emraan Hashmi | ഐശ്വര്യ റായിയെ 'പ്ലാസ്റ്റിക്' എന്ന് പറഞ്ഞതിന് കാരണക്കാരന്‍ കരണ്‍ ജോഹര്‍ എന്ന് നടന്‍ ഇമ്രാന്‍ ഹാശ്മി

കരണ്‍ ജോഹര്‍ അവതരിപ്പിക്കുന്ന കോഫി വിത് കരണ്‍ ഷോയുടെ നാലാം സീസണിലായിരുന്നു ഇമ്രാന്‍ ഹാശ്മിയുടെ പരാമര്‍ശം. പ്ലാസ്റ്റിക് എന്ന് കേള്‍ക്കുമ്പോള്‍ ആരെയാണ് ഓര്‍മ വരുന്നതെന്നായിരുന്നു ചോദ്യം. ഇതിനാണ് ആഷിന്റെ പേര് പറഞ്ഞത്. സംഭവം വിവാദമായതോടെ അതേ വര്‍ഷം ഹിന്ദുസ്താന്‍ ടൈംസിന് നല്‍കിയ അഭിമുഖത്തില്‍ താരം ഇതേകുറിച്ച് വിശദീകരണം നല്‍കുകയും മാപ്പു പറയുകയും ചെയ്തു.

കോഫി വിത് കരണ്‍ പരിപാടിയിലെ ഗിഫ്റ്റ് ഹാംപര്‍ ലഭിക്കാന്‍ വേണ്ടിയായിരുന്നു അങ്ങനെ ഉത്തരം നല്‍കിയത്. 'പ്ലാസ്റ്റിക്' പരാമര്‍ശത്തിലേക്ക് തന്നെ കൊണ്ടെത്തിച്ചത് കരണ്‍ ജോഹറായിരുന്നു. ഞാന്‍ ശരിക്കും ഒന്നും ഉദ്ദേശിച്ചല്ല അങ്ങനെ പറഞ്ഞത്. ഐശ്വര്യയുടെ വലിയൊരു ആരാധകനാണ്. പക്ഷെ ആ ഷോയുടെ ഫോര്‍മാറ്റ് അങ്ങനെയാണ്. അവര്‍ ചോദിക്കുന്ന ചോദ്യത്തിന് മറുപടി പറയാതിരിക്കാനാവില്ല. ഐശ്വര്യയേയും അവരുടെ ജോലിയേയും ഏറെ ബഹുമാനിക്കുന്നുണ്ട് എന്നും നടന്‍ പറഞ്ഞു.

Keywords: When Emraan Hashmi apologised to Aishwarya Rai for calling her ‘plastic’ on Koffee with Karan, blamed Karan Johar for ‘pushing’ him to say such things, Mumbai, News, Bollywood, Actress, Controversy, Cinema, National.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia