SWISS-TOWER 24/07/2023

ചലച്ചിത്ര അവാര്‍ഡ്‌ ചോര്‍ന്നോ? ആരാണ് ഉത്തരവാദി?

 


ADVERTISEMENT

തിരുവനന്തപുരം: (www.kvartha.com 07/03/2017) സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം ചോര്‍ന്നു. ഡോ. തോമസ് ഐസക്കിന്റെ ബഡ്ജറ്റ് ചോര്‍ന്നതുപോലെ ഹൈലൈറ്റ്‌സ് അല്ല, ഏതാണ്ട് പൂര്‍ണമായിത്തന്നെ. തിങ്കളാഴ്ച ഉച്ചകഴിഞ്ഞു മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് അത് പുറത്തുവിട്ടുകൊണ്ടിരിക്കുകയും ചെയ്തു. പക്ഷേ, അവാര്‍ഡുകളെക്കുറിച്ചുള്ള പൂര്‍ണ വിവരങ്ങളാണ് എന്നു വരാത്ത വിധത്തില്‍ സൂചനകളെന്ന രീതിയിലാണ് വാര്‍ത്ത കൊടുത്തതെന്നു മാത്രം.
ചലച്ചിത്ര അവാര്‍ഡ്‌ ചോര്‍ന്നോ? ആരാണ് ഉത്തരവാദി?

മാന്‍ഹോള്‍ മികച്ച ചിത്രമെന്നു സൂചന, വിധു വിന്‍സെന്റ് മികച്ച സംവിധായിക എന്നു സൂചന, എം ജയചന്ദ്രന്‍ മികച്ച സംഗീത സംവിധായകന്‍ എന്ന് സൂചന... സംസ്ഥാന സര്‍ക്കാര്‍ ഔദ്യോഗികമായി പുറത്തുവിടുന്നതിനു മുമ്പുതന്നെ മുമ്പ് ഏഷ്യാനെറ്റ് ലേഖികയായിരുന്ന വിധു വിന്‍സെന്റ് തനിക്ക് ലഭിച്ച വിവരങ്ങള്‍ ചാനലിനു നല്‍കി എന്നു കുറ്റപ്പെടുത്തി ഒരു വിഭാഗം മാധ്യമങ്ങള്‍ തിങ്കളാഴ്ച തന്നെ സാംസ്‌കാരിക മന്ത്രി എകെ ബാലനെയും മറ്റും സമീച്ചു. അതോടെയാണ് അവാര്‍ഡുകള്‍ ചോര്‍ന്നുവെന്ന സര്‍ക്കാരും അറിയുന്നത്.

അവാര്‍ഡ് ജേതാക്കളെ നേരത്തേ വിവരം അറിയിക്കുന്നത് സാധാരണ നടപടിക്രമം മാത്രമാണെന്നും എന്നാല്‍ അത് പുറത്തുവിടാതിരിക്കാനുള്ള ഔചിത്യം അവര്‍ പ്രകടിപ്പിക്കുകയാണ് വേണ്ടത് എന്നുമാണ് ഇതിനോട് സാംസകാരിക വകുപ്പിലെയും ചലച്ചിത്ര അക്കാദമിയിലെയും ഉന്നതര്‍ പ്രതികരിക്കുന്നത്. അതേസമയം, വിധു വിന്‍സന്റാണ് ഏഷ്യാനെറ്റിന് നേരത്തേ വിവരങ്ങള്‍ നല്‍കിയത് എന്നതിനു തെളിവുകളൊന്നുമില്ല, അഭ്യൂഹങ്ങള്‍ മാത്രമേയുള്ളു.

അവാര്‍ഡ് നിര്‍ണയ സമിതിയുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിച്ച മറ്റാരെങ്കിലും വിവരങ്ങള്‍ നല്‍കിയതാകാം എന്നുമുണ്ട് ഇതേപോലെ അഭ്യൂഹം. ഏതായാലും ചൊവ്വാഴ്ച വൈകുന്നേരം അവാര്‍ഡുകള്‍ ഔദ്യോഗികമായി പ്രഖ്യാപിക്കുമ്പോള്‍ അറിയാം നേരത്തേ പുറത്തു വന്നതൊക്കെ ശരിയായിരുന്നോ എന്നും യഥാര്‍ത്ഥത്തില്‍ അവാര്‍ഡ് ചോര്‍ന്നോ എന്നും.

Keywords:  Kerala, Film, Entertainment, Cinema, Award, What's and who is behind rumors behind film awards?
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia