ഷാരൂഖ് ഖാനെ അമേരിക്കയിലെ വിമാനത്താവളത്തില്‍ തടഞ്ഞുവെച്ച സംഭവം; യു എസ് അംബാസിഡര്‍ മാപ്പു പറഞ്ഞു

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ന്യൂഡല്‍ഹി: (www.kvartha.com 12.08.2016) ബോളിവുഡ് താരം ഷാരൂഖ് ഖാനെ ലോസ് ഏഞ്ചലസ് വിമാനത്താവളത്തില്‍ തടഞ്ഞുവച്ച സംഭവത്തില്‍ ഇന്ത്യയിലെ അമേരിക്കന്‍ അംബാസഡര്‍ റിച്ചാര്‍ഡ് വര്‍മ മാപ്പ് ചോദിച്ചു. ട്വിറ്ററിലൂടെയായിരുന്നു വര്‍മ മാപ്പു ചോദിച്ചത്. വിമാനത്താവളത്തിലെ അനുഭവത്തില്‍ അമര്‍ഷം രേഖപ്പെടുത്തി ഷാരൂഖ് ഖാന്‍ ട്വീറ്റ് ചെയ്തിരുന്നു. ഇതിന് പ്രതികരണമായിട്ടാണ് റിച്ചാര്‍ഡ് വര്‍മയുടെ ട്വീറ്റ്.

ലോസ് ഏഞ്ചലസ് വിമാനത്താവളത്തില്‍ താങ്കള്‍ നേരിട്ട പ്രശ്‌നത്തില്‍ ക്ഷമ ചോദിക്കുന്നു. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കില്ലെന്ന് ഉറപ്പാക്കാന്‍ ശ്രമിക്കും. ഒരു വലിയ അഭിനേതാവായ താങ്കള്‍ സിനിമകളിലൂടെ അമേരിക്ക അടക്കം കോടി കണക്കിന് ആളുകളെ പ്രചോദിപ്പിക്കുന്നു എന്നായിരുന്നു ട്വീറ്റ്.

ഷാരൂഖ് ഖാന്‍ ഉടന്‍ മറുപടിയും നല്‍കി. എല്ലാ നിയമങ്ങളും ചട്ടങ്ങളും പാലിക്കാന്‍ ഞാന്‍ ബാധ്യസ്ഥനാണ്. എന്നാല്‍ ഇത്തരമൊരു മോശം പെരുമാറ്റമുണ്ടായപ്പോള്‍ അത് പറഞ്ഞു എന്നു മാത്രം. താങ്കളുടെ പരിഗണനയ്ക്ക് നന്ദി. ഷാരൂഖ് കുറിച്ചു. ദക്ഷിണ, മധ്യ ഏഷ്യന്‍ കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്ന യു.എസ് വിദേശകാര്യ വകുപ്പിലെ അസിസ്റ്റന്റ് സെക്രട്ടറി നിഷ ദേശായ് ബിസ്‌വാലും ഷാരൂഖിനോട് ക്ഷമ ചോദിച്ച് രംഗത്തെത്തി.

ട്വിറ്ററിലൂടെ ഷാരൂഖ് ഖാന്‍ തന്നെയാണ് തടഞ്ഞുവച്ച വിവരം പുറത്തുവിട്ടത്. തന്നെ തടഞ്ഞുവച്ചതിലുള്ള വേദനയും ഷാരൂഖ് ട്വിറ്ററില്‍ കുറിച്ചു. സുരക്ഷാ സംവിധാനങ്ങളെ ബഹുമാനിക്കുന്നു. എന്നാല്‍ അമേരിക്കയില്‍ തുടര്‍ച്ചയായുണ്ടാകുന്ന ഇത്തരം അനുഭവങ്ങള്‍ ദുഖഃപ്പിക്കുന്നു എന്നായിരുന്നു ഷാരൂഖിന്റെ ട്വീറ്റ് . മകളുമൊത്താണ് ഷാരൂഖ് അമേരിക്കയിലെത്തിയത്. 2012ല്‍ ന്യൂയോര്‍ക്ക് വിമാനത്താവളത്തിലും ഷാരൂഖ് ഖാനെ തടഞ്ഞുവച്ചിരുന്നു.

ഷാരൂഖ് ഖാനെ അമേരിക്കയിലെ വിമാനത്താവളത്തില്‍ തടഞ്ഞുവെച്ച സംഭവം; യു എസ് അംബാസിഡര്‍ മാപ്പു പറഞ്ഞു


Keywords:  What Shah Rukh Khan Said In Response To Apology For Detention In US, New Delhi, Airport, Twitter, Controversy, America, Law, Daughter, Bollywood, Actor, Cinema, Entertainment, National.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia