SWISS-TOWER 24/07/2023

'ഇത് എന്തൊരു മനുഷ്യന്‍'; മുഖ്യമന്ത്രി പിണറായി വിജയനെ പുകഴ്ത്തി തമിഴ് സംവിധായകന്‍ എ ആര്‍ മുരുഗദോസ്

 


ചെന്നൈ: (www.kvartha.com 14.11.2019) മുഖ്യമന്ത്രി പിണറായി വിജയനെ പുകഴ്ത്തി തമിഴ് സംവിധായകന്‍ എ ആര്‍ മുരുഗദോസ്. ട്വിറ്ററിലൂടെയാണ് മുരുഗദോസ് പിണറായിയെ അഭിനന്ദിച്ചത്. കഴിഞ്ഞ ദിവസം തന്റെ ഫേസ്ബുക്കിലൂടെ മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കുവെച്ച ആലത്തൂര്‍ സ്വദേശിയും ചിത്രകാരനുമായ പ്രണവിനോടൊപ്പമുള്ള ചിത്രവും പോസ്റ്റുമാണ് അഭിനന്ദനത്തിന് ആധാരം. മുഖ്യമന്ത്രി ഫേസ്ബുക്ക് പോസ്റ്റിട്ട് അഞ്ച് ദിവസത്തിനുശേഷമാണ് തമിഴ് സംവിധായകന്റെ അഭിപ്രായ പ്രകടനം.

'രാവിലെ നിയമസഭയിലെ ഓഫീസില്‍ എത്തിയപ്പോള്‍ ഹൃദയസ്പര്‍ശിയായ ഒരു അനുഭവം ഉണ്ടായി' എന്ന വാചകത്തോടെ തുടങ്ങുന്ന കുറിപ്പ് മുഖ്യമന്ത്രി തന്നെയാണ് ജനങ്ങളുമായി പങ്കുവച്ചത്. തനിക്ക് ആകുന്ന വിധം പ്രളയദുരിതാശ്വാസ നിധിയിലേക്ക് സംഭാവന സമര്‍പ്പിക്കുന്നതിന് വേണ്ടിയാണ് ബി.കോം ബിരുദധാരി കൂടിയായ പ്രണവ് മുഖ്യമന്ത്രിയുടെ മുന്നിലേക്ക് എത്തുന്നത്.

 'ഇത് എന്തൊരു മനുഷ്യന്‍'; മുഖ്യമന്ത്രി പിണറായി വിജയനെ പുകഴ്ത്തി തമിഴ് സംവിധായകന്‍ എ ആര്‍ മുരുഗദോസ്

ഈ സംഭാവന പ്രണവ് അദ്ദേഹത്തിന് തന്റെ കാല്‍ കൊണ്ട് സമര്‍പിക്കുന്നതിന്റെയും അതേ കാല്‍ കൊണ്ട് തന്നെ മുഖ്യമന്ത്രി പിണറായി വിജയന് 'ഹസ്തദാനം' നല്‍കുന്നതിന്റെയും ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയ ഏറ്റെടുത്തത്.

പ്രണവിനൊപ്പം ഏറെ നേരം സംസാരിച്ച ശേഷമാണ് യുവാവിനെ താന്‍ യാത്രയാക്കിയതെന്നും മുഖ്യമന്ത്രി ഫേസ്ബുക്ക് കുറിപ്പില്‍ പറഞ്ഞിരുന്നു. ഈ പോസ്റ്റ് ശ്രദ്ധയില്‍ പെട്ട 'ദര്‍ബാര്‍' സംവിധായകന്‍ എ ആര്‍ മുരുഗദോസ് കേരള മുഖ്യമന്ത്രിയെ പുകഴ്ത്തിക്കൊണ്ട് രംഗത്തെത്തുകയായിരുന്നു. 'ഇത് എന്തൊരു മനുഷ്യന്‍' എന്നര്‍ത്ഥം വരുന്ന 'വാട്ട് എ മാന്‍' എന്നാണ് തമിഴ് സിനിമാ സംവിധായകനായ മുരുഗദോസ് പ്രണവിന്റെയും മുഖ്യമന്ത്രിയുടെയും ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തുകൊണ്ട് ട്വിറ്ററില്‍ കുറിച്ചിരിക്കുന്നത്.

 'ഇത് എന്തൊരു മനുഷ്യന്‍'; മുഖ്യമന്ത്രി പിണറായി വിജയനെ പുകഴ്ത്തി തമിഴ് സംവിധായകന്‍ എ ആര്‍ മുരുഗദോസ്

കുറിപ്പിനൊപ്പം അഭിനന്ദനസൂചകമായ 'ക്ലാപ്പ്', 'ബൊക്കെ' ഇമോജികളും അദ്ദേഹം നല്‍കിയിട്ടുണ്ട്. സൂപ്പര്‍ സ്റ്റാര്‍ രജനീകാന്ത് നായകനാകുന്ന 'ദര്‍ബാര്‍' ആണ് മുരുഗദോസിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങുന്ന ഏറ്റവും പുതിയ ചിത്രം. മുരുഗദോസിന്റെ ഗജിനി, ഏഴാം അറിവ് എന്നീ ചിത്രങ്ങള്‍ ഏറെ പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords:  'What a Man!': Director AR Murugadoss lauds Kerala CM Pinarayi Vijayan, this is why, Chennai, News, Twitter, Social Network, Chief Minister, Pinarayi vijayan, Director, Cinema, National.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia