ഹിന്ദി ദേശീയ ഭാഷയല്ലെന്ന് കിച്ച സുധീപ്; അജയ് ദേവ്ഗണ്‍ എതിര്‍ത്തതോടെ ട്വിറ്ററില്‍ പൊരിഞ്ഞ വാക്പോര്, 'ഞാന്‍ കന്നടയില്‍ ട്വീറ്റ് ചെയ്തിരുന്നെങ്കില്‍ എന്ത് സംഭവിച്ചേനെ'

 


ബെംഗളൂരു: (www.kvartha.com) ഹിന്ദി ദേശീയഭാഷയല്ലെന്ന് കന്നഡ താരം കിച്ച സുദീപ് ഒരു അഭിമുഖത്തില്‍ പറഞ്ഞതിനെ ബോളിവുഡ് താരം അജയ് ദേവ്ഗണ്‍ എതിര്‍ത്തതോടെ ഇരുവരും തമ്മില്‍ ട്വിറ്ററില്‍ ഏറ്റുമുട്ടി. ചിലര്‍ കിച്ച സുദീപിനെ അനുകൂലിച്ചും മറ്റു ചിലര്‍ അദ്ദേഹത്തെ അനുകൂലിച്ചും സംസാരിച്ചതോടെ ട്വിറ്ററില്‍ പൊരിഞ്ഞ പോരായി. കിച്ച സുദീപിന്റെ പ്രസ്താവനയോട് യോജിപ്പില്ലെന്ന് അജയ് ദേവ്ഗണ്‍ ഹിന്ദിയില്‍ എഴുതി. താമസിയാതെ, ട്വീറ്റുകളുടെ ആക്രമണം തുടര്‍ന്നു, ഒടുവില്‍ കിച്ച സുധീപ് വിഷയം അവസാനിപ്പിക്കണമെന്ന് പറഞ്ഞു. പക്ഷേ, കിച്ച സുദീപ് കന്നഡയില്‍ ട്വീറ്റ് ചെയ്തിരുന്നെങ്കില്‍ അജയ്ക്ക് അത് മനസിലാകുമായിരുന്നോ എന്ന് താരം ചോദിച്ചു.
                 
ഹിന്ദി ദേശീയ ഭാഷയല്ലെന്ന് കിച്ച സുധീപ്; അജയ് ദേവ്ഗണ്‍ എതിര്‍ത്തതോടെ ട്വിറ്ററില്‍ പൊരിഞ്ഞ വാക്പോര്, 'ഞാന്‍ കന്നടയില്‍ ട്വീറ്റ് ചെയ്തിരുന്നെങ്കില്‍ എന്ത് സംഭവിച്ചേനെ'

കിച്ച സുദീപിന്റെ 'ഹിന്ദി ഇനി ഒരു ദേശീയ ഭാഷയല്ല' എന്ന കമന്റിന് ശേഷം അജയ് ദേവ്ഗണ്‍ ട്വീറ്റ് ചെയ്തു, ഞാന്‍ ഇതിനെ എതിര്‍ക്കുന്നു. അജയ്ക്ക് മറുപടിയായി കിച്ച സുദീപ് ഇങ്ങനെ എഴുതി,
'ഹലോ @ajaydevgn sir.. ഞാന്‍ പറഞ്ഞതില്‍ നിന്ന് വ്യത്യസ്തമായ രീതിയിലാണ് കാര്യങ്ങള്‍ താങ്കള്‍ മനസിലാക്കിയതെന്ന് ഊഹിക്കുന്നു. ഇത് ആരെയെങ്കിലും വേദനിപ്പിക്കാനോ, പ്രകോപിപ്പിക്കാനോ സംവാദം തുടങ്ങാനോ ആയിരുന്നില്ല. ഞാന്‍ എന്തിന് അങ്ങനെ ചെയ്യണം സാര്‍ ' കിച്ച സുദീപ് മറുപടി നല്‍കി.

അടുത്ത ട്വീറ്റില്‍ അദ്ദേഹം ഇങ്ങനെ കുറിച്ചു, 'രാജ്യത്തെ എല്ലാ ഭാഷകളെയും ഞാന്‍ സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നു സാര്‍. തികച്ചും വ്യത്യസ്തമായ ഒരു സന്ദര്‍ഭത്തില്‍ ഞാന്‍ പറഞ്ഞതുപോലെ, ഈ വിഷയം അവസാനിപ്പിക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. നിങ്ങള്‍ക്ക് സന്തോഷവും ആശംസകളും നേരുന്നു. ഉടന്‍ നേരില്‍ കാണാനാകുമെന്ന് പ്രതീക്ഷിക്കുന്നു.

തെന്നിന്ത്യന്‍ സിനിമകള്‍ ബോക്‌സ് ഓഫീസില്‍ റെകോര്‍ഡുകള്‍ തകര്‍ത്തതിന്റെ പശ്ചാത്തലത്തില്‍, കര്‍ണാടക ടാകിന് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍, ഹിന്ദി ഇനി ഒരു ദേശീയ ഭാഷയല്ലെന്ന് കിച്ച സുധീപ് പറഞ്ഞു. അതിന് മറുപടിയായി അജയ് ദേവ്ഗണ്‍, 'സഹോദരാ, ഹിന്ദി നമ്മുടെ ദേശീയ ഭാഷയല്ലെങ്കില്‍ പിന്നെ എന്തിനാണ് നിങ്ങളുടെ മാതൃഭാഷാ ചിത്രങ്ങള്‍ ഹിന്ദിയില്‍ ഡബ്ബ് ചെയ്ത് റിലീസ് ചെയ്യുന്നത്? ഹിന്ദി അന്നും ഇന്നും എന്നും നമ്മുടെ മാതൃഭാഷയും ദേശീയ ഭാഷയുമായിരിക്കും. ജന ഗണ മന'
അജയ് ദേവ്ഗണിന്റെയും കിച്ച സുധീപിന്റെയും ട്വീറ്റുകള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുകയാണ്. ഹിന്ദി എല്ലാ സംസ്ഥാനങ്ങളിലും നിര്‍ബന്ധിത പാഠ്യവിഷയമാക്കണമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അടുത്തിടെ പ്രസ്താവിച്ചത് വലിയ വിവാദമായിരുന്നു.

Keywords:  News, National, Karnataka, Twitter, Social-Media, War, Actor, Cinema, Kiccha Sudeep, Ajay Devgn, Language war, 'What if I had tweeted in Kannada'. Kiccha Sudeep asks Ajay Devgn, wants language war to end.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia