നടിയെ ആക്രമിച്ച കേസില്‍ ഇര നടന്റെ പേര് പറഞ്ഞത് 4മാസം കഴിഞ്ഞ്; സംഭവത്തില്‍ ദുരൂഹത; ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുത്ത് അഭിപ്രായം പറയുകയും സാമൂഹ്യമാധ്യമങ്ങളില്‍ തോന്നിയത് എഴുതിപ്പിടിപ്പിക്കുകയുമല്ലാതെ ഡബ്ല്യുസിസി ഒരു സഹായവും ചെയ്തില്ല; ഗുരുതര ആരോപണവുമായി നടന്‍ സിദ്ദിഖ്

 


ആലുവ: (www.kvartha.com 06.11.2019) നടിയെ ആക്രമിച്ച കേസില്‍ ഇരയായ നടി നടന്റെ പേര് പറഞ്ഞത് സംഭവം നടന്ന് നാലുമാസം കഴിഞ്ഞാണെന്നും സംഭവത്തില്‍ ദുരൂഹതയുണ്ടെന്നും ആരോപിച്ച് നടന്‍ സിദ്ദിഖ് രംഗത്ത്. നടിക്കായി രംഗത്ത് വന്ന ഡബ്ല്യുസിസി എന്ന സംഘടന നടിക്കു വേണ്ടി ഒന്നും ചെയ്തില്ലെന്നും സിദ്ദിഖ് കുറ്റപ്പെടുത്തി. ഒരു പരിപാടിയില്‍ പങ്കെടുത്തു സംസാരിക്കുന്നതിനിടിയിലാണ് സിദ്ദിഖ് ഡബ്ല്യുസിസിക്കെതിരെ ആഞ്ഞടിച്ചത്.

ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുത്തു അഭിപ്രായം പറയുകയും സാമൂഹ്യമാധ്യമങ്ങളില്‍ തോന്നിയത് എഴുതിപ്പിടിപ്പിക്കുകയുമല്ലാതെ ഡബ്ല്യുസിസി നടിക്കുവേണ്ടി ഒരു സഹായവും ചെയ്തില്ല. നടിക്കൊരു ആശ്വാസമായിക്കൊള്ളട്ടെ എന്നു കരുതിയാണ് ചാനല്‍ ചര്‍ച്ചകളില്‍ ചിലര്‍ സംസാരിക്കുന്നതെന്നാണ് ചിലര്‍ തന്നോട് പറഞ്ഞത്.

 നടിയെ ആക്രമിച്ച കേസില്‍ ഇര നടന്റെ പേര് പറഞ്ഞത് 4മാസം കഴിഞ്ഞ്; സംഭവത്തില്‍ ദുരൂഹത; ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുത്ത് അഭിപ്രായം പറയുകയും സാമൂഹ്യമാധ്യമങ്ങളില്‍ തോന്നിയത് എഴുതിപ്പിടിപ്പിക്കുകയുമല്ലാതെ ഡബ്ല്യുസിസി ഒരു സഹായവും ചെയ്തില്ല; ഗുരുതര ആരോപണവുമായി നടന്‍ സിദ്ദിഖ്

കേസില്‍ നടന്‍ കുറ്റവാളിയാണെന്ന് കോടതി പറഞ്ഞാല്‍ മാത്രം ആ രീതിയില്‍ എടുത്താല്‍ മതി. കേസില്‍ നടിക്കൊപ്പമാണ് എല്ലാവരും നില്‍ക്കുന്നത്. പ്രതികളെ മൂന്ന് ദിവസത്തിനകം പിടികൂടുകയും നടി ഇവരെ തിരിച്ചറിയുകയും ചെയ്തിരുന്നു.

സ്വന്തം പ്രശസ്തിക്ക് വേണ്ടി ചാനല്‍ ചര്‍ച്ചയില്‍ വിഡ്ഡിത്തം പറയുന്നവര്‍ ഡബ്ല്യു സിസിയില്‍ ഉണ്ട്. സംഭവത്തില്‍ നടീനടന്മാരുടെ സംഘടന നടിക്കൊപ്പം നില്‍ക്കുന്നില്ലെന്ന് പറയുന്നത് ജനങ്ങളുടെ തോന്നലാണ്. അക്രമമുണ്ടായെന്ന് അറിഞ്ഞ് ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ സഹപ്രവര്‍ത്തകനെന്ന നിലയിലും സംഘടനാ ഭാരവാഹി എന്ന നിലയിലും ഡിജിപിയെയും മുഖ്യമന്ത്രിയേയും നേരില്‍ കണ്ട് സംസാരിച്ചിരുന്നു.

മൂന്ന് ദിവസത്തിനകം പ്രതികളെ പിടികൂടാന്‍ കാരണമായത് ഇതുകൊണ്ടാണെന്നും മുഖാമുഖം പരിപാടിയില്‍ സിദ്ദിഖ് വ്യക്തമാക്കി. പൊലീസുകാരുടെ മാനസിക സമ്മര്‍ദം കുറയ്ക്കാന്‍ റൂറല്‍ പൊലീസ് സംഘടിപ്പിച്ച പരിപാടിയിലാണ് സിദ്ദിഖ് ഡബ്ല്യുസിസി യ്ക്കെതിരെ ആഞ്ഞടിച്ചത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords:  What has WCC done to help assaulted actor, asks Siddique,Aluva, News, Cinema, Cine Actor, Criticism, Kerala, Allegation.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia