താര രാജാവ് നാഗാര്‍ജുനയുടെ മകനും ബിസിനസ് കുടുംബത്തില്‍പ്പെട്ട യുവതിയും തമ്മിലുള്ള വിവാഹം മുടങ്ങി; എല്ലാം തകിടം മറിഞ്ഞത് രണ്ട് ദിവസം കൊണ്ട്, കാരണം അജ്ഞാതം

 


ഹൈദരാബാദ്: (www.kvartha.com 22.02.2017) താര രാജാവ് നാഗാര്‍ജുനയുടെ മകനും ബിസിനസ് കുടുംബത്തില്‍പ്പെട്ട യുവതിയും തമ്മിലുള്ള വിവാഹം മുടങ്ങി. നാഗാര്‍ജുനയുടെയും അമലയുടേയും ഇളയ മകന്‍ അഖിലും ഡിസൈനര്‍ ശ്രേയ ഭൂപാലുമായുള്ള വിവാഹമാണ് മുടങ്ങിയത്.

താര രാജ കുടുംബമായ അക്കിനേനി കുടുംബത്തില്‍ കഴിഞ്ഞ വര്‍ഷം ആഘോഷങ്ങളുടെ കാലമായിരുന്നു. ഇളയ മകന്‍ അഖിലും ശ്രേയ ഭൂപാലുമായുള്ള വിവാഹ നിശ്ചയം ആയിരുന്നു ആദ്യത്തെ ആഘോഷം. പിന്നാലെ നാഗചൈതന്യയും സാമന്തയുമായുള്ള വിവാഹ നിശ്ചയവും ആഘോഷമായി നടന്നു. 


താര രാജാവ് നാഗാര്‍ജുനയുടെ മകനും ബിസിനസ് കുടുംബത്തില്‍പ്പെട്ട യുവതിയും തമ്മിലുള്ള വിവാഹം മുടങ്ങി; എല്ലാം തകിടം മറിഞ്ഞത് രണ്ട് ദിവസം കൊണ്ട്, കാരണം അജ്ഞാതം

അതിനു പിന്നാലെ മെയ് മാസത്തില്‍ അഖിലിന്റെ വിവാഹത്തിനും തീയതി കുറിച്ചു. വിവാഹം ആര്‍ഭാഡമായി നടത്താനായിരുന്നു ബന്ധുക്കളുടെ തീരുമാനം. അതിനിടെയാണ് വിവാഹത്തിന് താല്‍പ്പര്യമില്ലെന്ന് അഖിലും ശ്രേയയും വീട്ടുകാരെ അറിയിക്കുന്നത്.

മെയില്‍ ഇറ്റലിയില്‍ 700 പേര്‍ പങ്കെടുക്കുന്ന വിവാഹ ചടങ്ങാണ് ഒരുക്കിയിരുന്നത്. ക്ഷണിക്കപ്പെട്ടവരോട് ടിക്കറ്റ് കാന്‍സല്‍ ചെയ്യാന്‍ താരകുടുംബം അറിയിച്ചു.

വധു വരന്മാരെ അനുനയിപ്പിക്കാന്‍ കുടുംബങ്ങള്‍ ശ്രമിച്ചെങ്കിലും ഇരുവരും അതിന് തയ്യാറായില്ല. ബിസിനസ് ഭീമന്‍ ജിവികെ റെഡ്ഡിയുടെ കൊച്ചു മകളാണ് ശ്രേയ. സൗത്ത് ഫിലിം ഫെയറിന്റെ ഡിസൈനറുമാണ് ശ്രേയ. രണ്ടു വര്‍ഷം മുന്‍പാണ് അഖിലും ശ്രേയയും പരിചയപ്പെടുന്നത്. അതിനു ശേഷം ഡേറ്റിങിലായിരുന്ന ഇവര്‍ വിവാഹം കഴിക്കണമെന്ന ആവശ്യം കഴിഞ്ഞ വര്‍ഷം വീട്ടുകാരെ അറിയിക്കുകയായിരുന്നു.

കഴിഞ്ഞ ആഴ്ച വരെ ഇവര്‍ക്കിടയില്‍ ഒരു പ്രശ്‌നവുമില്ലായിരുന്നുവെന്നും എന്നാല്‍ കഴിഞ്ഞ ദിവസം വിവാഹത്തില്‍ നിന്ന് പിന്മാറുകയാണെന്ന് ഇരുവരും വീട്ടുകാരെ അറിയിക്കുകയായിരുന്നുവെന്നും അക്കിനേനി കുടുംബത്തിന്റെ വക്താവ് അറിയിച്ചു.


താര രാജാവ് നാഗാര്‍ജുനയുടെ മകനും ബിസിനസ് കുടുംബത്തില്‍പ്പെട്ട യുവതിയും തമ്മിലുള്ള വിവാഹം മുടങ്ങി; എല്ലാം തകിടം മറിഞ്ഞത് രണ്ട് ദിവസം കൊണ്ട്, കാരണം അജ്ഞാതം



Also Read:

കലോത്സവത്തിന് പിന്നാലെ എല്‍ ബി എസ് എഞ്ചിനീയറിംഗ് കോളജില്‍ എസ് എഫ് ഐ - എം എസ് എഫ് സംഘര്‍ഷം; 4 വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)


Keywords: Wedding of Akhil Akkineni and Shriya Bhupal called off, Hyderabad, Actress, Actor, Cinema, Entertainment, News, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia