ഏറെക്കാലത്തെ പ്രണയത്തിന് ശേഷം നടി വിമലാ രാമനും നടന്‍ വിനയ് റോയും വിവാഹിതരാകുന്നു
Apr 5, 2022, 13:13 IST
കൊച്ചി: (www.kvartha.com 05.04.2022) നടി വിമലാ രാമനും നടന്‍ വിനയ് റോയും വിവാഹിതരാകുന്നുവെന്ന് റിപോര്‍ട്. ഇരുവരും വൈകാതെ വിവാഹിതരാകുമെന്ന് അടുത്തവൃത്തങ്ങള്‍ അറിയിച്ചു. ഏറെക്കാലത്തെ പ്രണയത്തിന് ശേഷമാണ് ഇരുവരും വിവാഹിതരാകുന്നത്.
'പൊയ്' എന്ന തമിഴ് സിനിമയിലൂടെയാണ് വിമലാ രാമന്‍ വെള്ളിത്തിരയില്‍ എത്തിയത്. സുരേഷ് ഗോപി ചിത്രം ടൈമിലൂടെയാണ് വിമലാ രാമന്‍ മലയാളത്തില്‍ ആദ്യമായി നായികയാകുന്നത്. പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത' ഒപ്പ'ത്തിലാണ് വിമലാ രാമന്‍ ഏറ്റവും ഒടുവിലായി മലയാളത്തില്‍ അഭിനയിച്ചത്.
ഓസ്‌ട്രേലിയയില്‍ സിഡ്‌നിയില്‍ ജനിച്ച് വളര്‍ന്ന വിമലാ രാമന്‍ അഞ്ചാമത്തെ വയസില്‍ തന്നെ ഭരതനാട്യം പരിശീലിച്ച് തുടങ്ങിയിരുന്നു. 2004ലെ മിസ് ഓസ്‌ട്രേലിയയായി വിമലാ രാമന്‍ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ഓസ്‌ട്രേലിയന്‍ നീന്തല്‍ ചാംപ്യനായും വിമലാ രാമന്‍ ശ്രദ്ധേയയായി. വോളിബോള്‍ ബാസ്‌കറ്റ് ബോള്‍ എന്നീ ഇനങ്ങളിലും താരം കഴിവ് തെളിയിച്ചിരുന്നു.
തമിഴ് സിനിമകളില്‍ സജീവമായ വിനയ് 'ഉന്നാലെ ഉന്നാലെ' എന്ന ചിത്രത്തിലൂടെയാണ് തുടക്കം കുറിച്ചത്. 'ജയം കൊണ്ടേന്‍', 'എന്‍ട്രെന്‍ണ്ടും പുന്നഗൈ' തുടങ്ങിയ ചിത്രങ്ങളില്‍ നായകനായി. 'തുപ്പരിവാലന്‍', 'ഡോക്ടര്‍' എന്നീ ചിത്രങ്ങളിലെ വിലനായും ശ്രദ്ധിക്കപ്പെട്ടു. സൂര്യ നായകനായ ചിത്രം 'എതിര്‍ക്കും തുനിന്തവനാ'ണ് വിനയ് അഭിനയിച്ച് ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയ ചിത്രം.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.