'അമ്മ'യെ തകര്‍ക്കാന്‍ അണിയറയില്‍ സജീവ നീക്കം; ആശാന്മാരായി ആഷിക് അബുവും രാജീവ് രവിയും ഭാര്യമാരായ റിമ കല്ലിങ്കലും ഗീതു മോഹന്‍ദാസും; പിന്നില്‍ ദിലീപ് വിരുദ്ധരും
Jul 4, 2018, 20:35 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കൊച്ചി: (www.kvartha.com 04.07.2018) കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ടതുമുതല്‍ ആടിയുലയുന്ന അമ്മയെ തച്ചുതകര്‍ക്കാന്‍ കച്ചകെട്ടി സംവിധായകന്‍ ആഷിക് അബുവും ഭാര്യയും നടിയുമായ റിമ കല്ലിങ്കലും രംഗത്ത്. ആഷിക് അബു മുന്നില്‍ നില്‍ക്കുമ്പോള്‍ കുറ്റാരോപിതനായ ദിലീപിനെ എതിര്‍ക്കുന്നവര്‍ പിന്നില്‍ അണിനിരക്കുന്നു. സംഘടന രൂപീകരണതതിനുള്ള ശ്രമങ്ങള്‍ അണിയറയില്‍ ആരംഭിച്ചുകഴിഞ്ഞുവെന്നാണ് വിവരം.
നടന്‍ ദിലീപ് പ്രതിയായതോടെ ഇരയാക്കപ്പെട്ട നടിക്ക് പിന്തുണയുമായി സുഹൃത്തുക്കളായ നടിമാര്‍ ചേര്‍ന്ന് 'വുമണ്‍ ഇന്‍ സിനിമാ കളക്ടീവ്' എന്ന സംഘടന രൂപീകരിച്ചിരുന്നു. പിന്നീട് അമ്മയില്‍ നിന്ന് പുറത്താക്കപ്പെട്ട ദിലീപിനെ തിരിച്ചെടുത്തതോടെ അമ്മയ്ക്കെതിരെ ആഞ്ഞടിച്ചു വനിതാ സംഘടന വീണ്ടും ചര്‍ച്ചയായിരുന്നു. അതിനിടെ ചില നടിമാര്‍ അമ്മയില്‍ നിന്ന് രാജിവെച്ചെങ്കിലും വനിതാ സംഘടനയിലും ഉള്ളുകളികള്‍ അത്ര പന്തിയല്ലെന്നാണ് പുറത്തുവരുന്ന വിവരം. സംഘടന രൂപീകരിക്കാന്‍ മുമ്പന്തിയിലുണ്ടായിരുന്ന മുതിര്‍ന്ന നടി മഞ്ചു വാര്യര്‍ വുമണ്‍ ഇന്‍ സിനിമാ കളക്ടീവില്‍ നിന്നും രാജി വെച്ചെന്ന വാര്‍ത്തയും പുറത്തുവരുന്നുണ്ട്. രാജിക്കത്ത് ലഭിച്ചിട്ടില്ലെന്ന് സംഘടന പറയുന്നുണ്ടെങ്കിലും വാര്‍ത്തയെ കുറിച്ച് മഞ്ചു ഇതുവരെ പ്രതികരിച്ചിട്ടില്ല.
ദിലീപിനും അമ്മയ്ക്കും എതിരായി നിരവധി താരങ്ങള്‍ രംഗത്തെത്തിയതോടെയാണ് ഇവരെയെല്ലാം കൂട്ടി അമ്മയ്ക്ക് ബദലായി പുതിയൊരു സംഘടന രൂപീകരിക്കാമെന്ന ആലോചനയിലേക്ക് സംവിധായകന്‍ ആഷിക് അബു, രാജീവ് രവി തുടങ്ങിയവര്‍ എത്തിയതെന്നാണ് സൂചന. ഇവര്‍ രണ്ട് പേരും ഇവരുടെ ഭാര്യമാരും നടിമാരുമായ റിമ, ഗീതു മോഹന്‍ദാസ് എന്നിവരുമാണ് സംഘടനക്ക് ചുക്കാന്‍ പിടിക്കുന്നത്. അതേസമയം സംഘടന അവസാനം കുടുംബ വകയായി മാറുമോ എന്നും സോഷ്യല്‍ മീഡിയ പരിഹസിക്കുന്നുണ്ട്.
സിനിമയുടെ എല്ലാ വിഭാഗങ്ങളിലുള്ളവരെയും ഒരുമിച്ചണിചേര്‍ക്കുക എന്നതാണ് പുതിയ സംഘടനയുടെ ലക്ഷ്യം. ഇതിന്റെ ആദ്യഘട്ടമെന്ന നിലയിലാണ് ദിലീപിനെ തിരിച്ചെടുത്ത തീരുമാനത്തില്‍ പ്രതിഷേധിച്ച് നൂറ് സിനിമാപ്രവര്‍ത്തകര്‍ പ്രതിഷേധിച്ച് പ്രസ്താവനയിറക്കിയത്.
വിദേശത്തുള്ള ആഷിഖ് അബുവും ഇപ്പോള്‍ മുംബൈയിലുള്ള രാജിവ് രവിയും തിരിച്ചെത്തിയാലുടന്‍ മുഖ്യമന്ത്രി പിണറായി വിജയനെ കണ്ടേക്കും. അമ്മയിലും ഫെഫ്കയിലും അതൃപ്തരായി കഴിയുന്നവര്‍ സംഘടനയില്‍ ചേര്‍ന്നേക്കുമെന്നാണ് കരുതപ്പെടുന്നത്. 'എല്ലാവരെയും ഉള്‍ക്കൊള്ളുന്ന ഒരു സംഘടന' എന്നതാണ് ഇവരുടെ ഉദ്ദേശ്യം എന്നാണറിയുന്നത്. സിനിമയെ സ്നേഹിക്കുന്നവര്‍ക്കും പങ്കാളിത്തം നല്‍കുമെന്നാണ് വിവരം.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kerala, Kochi, News, Amma, Dileep, Rima Kallingal, Entertainment, Cinema, Actress, We need another organisation to address the grievances of those in the industry: Rajeev Ravi

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.