SWISS-TOWER 24/07/2023

ലിസിയും പ്രിയനും തമ്മില്‍ ഇപ്പോഴും കാണാറുണ്ടോ?

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

(www.kvartha.com 08.01.2016) ചലച്ചിത്ര താരങ്ങളുടെ ദാമ്പത്യ ജീവിതത്തിലേക്ക് അനുവാദമില്ലാതെ കടന്നു കയറുന്ന മാധ്യമങ്ങള്‍ക്കുനേരെ ആഞ്ഞടിച്ചുകൊണ്ട് നടി ലിസി രംഗത്ത്. സംവിധായകന്‍ പ്രിയദര്‍ശനുമായുള്ള വിവാഹബന്ധം വേര്‍പിരിഞ്ഞെങ്കിലും ലിസി ഇപ്പോഴും പ്രിയന്റെ വീട്ടിലാണെന്നുള്ള ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു.

എന്നാല്‍ താനും പ്രിയനും തമ്മില്‍ കണ്ടാലും സംസാരിച്ചാലും മാധ്യമങ്ങള്‍ക്കെന്താണ് കുഴപ്പമെന്നാണ് ലിസി ചോദിക്കുന്നത്. മാധ്യമങ്ങള്‍ ഇല്ലാത്ത കാര്യങ്ങള്‍ പ്രചരിപ്പിച്ച് മാനസികമായി ഉപദ്രവിക്കുകയാണെന്നും ലിസി പറയുന്നു. ഒരു പ്രമുഖ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണ് ലിസി ഇക്കാര്യം വ്യക്തമാക്കിയത്. ഒരുമിച്ചു ജീവിക്കാന്‍ കഴിയില്ലെന്നു മനസിലാക്കിയതു കൊണ്ടാണ് തങ്ങള്‍ വേര്‍പരിഞ്ഞത്. എന്നാല്‍, ദാമ്പത്യ ബന്ധത്തിനു മാത്രമാണ് തങ്ങള്‍ ഫുള്‍സ്റ്റോപ്പിട്ടതെന്നും പ്രിയന്‍ ഇപ്പോഴും തന്റെ നല്ല സുഹൃത്താണെന്നും ലിസി പറയുന്നു.

തങ്ങള്‍ ഇപ്പോഴും പരസ്പരം കാണാറും സംസാരിക്കുകയും ചെയ്യാറുണ്ട്. ഞാന്‍ താമസിക്കുന്ന സ്ഥലത്ത് പ്രിയന്‍ വരാറുണ്ടെന്നും ലിസി വ്യക്തമാക്കുന്നു. ഞാന്‍ എവിടെ താമസിക്കുന്നു എങ്ങനെ താമസിക്കുന്നുവെന്ന് മാധ്യമങ്ങള്‍ നോക്കേണ്ടതില്ലെന്നും ലിസി പറയുന്നു. എന്റെയും പ്രിയന്റെയും മക്കള്‍ക്ക് അവകാശപ്പെട്ട വീട്ടിലാണ് താമസിച്ചത്. മക്കള്‍ക്ക് വേണ്ടി ഞങ്ങള്‍ ഒരുമിച്ച് താമസിച്ചെന്നു വരുമെന്നും ലിസി പറയുന്നു.

പ്രേക്ഷകശ്രദ്ധ പിടിക്കാനാണ് മാധ്യമങ്ങള്‍ ഹോട്ട് വാര്‍ത്തകള്‍ നല്‍കുന്നത്. ഇല്ലാത്ത കാര്യങ്ങള്‍
എഴുതാന്‍ മിടുക്കരാണ് മാധ്യമങ്ങളെന്നും ലിസി ആരോപിക്കുന്നു. എന്നാല്‍ ഇത്തരം കാര്യങ്ങള്‍ പുറത്തുവിടുമ്പോള്‍ സെലിബ്രിറ്റികള്‍ അനുഭവിക്കുന്ന മാനസികവിഷമം മാധ്യമങ്ങള്‍ കാണാറില്ല. തനിക്ക് മാത്രമല്ല തന്റെ മക്കള്‍ക്കും പല ആരോപണങ്ങളും വിഷമങ്ങളും അനുഭവിക്കേണ്ടിവന്നിട്ടുണ്ടെന്നും ലിസി പറയുന്നു.

സെലിബ്രിറ്റി ക്രിക്കറ്റ് ലീഗുമായി ബന്ധപ്പെട്ട് ലിസിക്ക് അവിഹിത ബന്ധമുണ്ടെന്നുള്ള ആരോപണങ്ങള്‍ നേരത്തെ ഉയര്‍ന്നിരുന്നു. എന്നാല്‍, ഇത്തരം ആരോപണങ്ങള്‍ ഉന്നയിക്കുന്നവര്‍ തെളിവുകള്‍ സഹിതം മുന്നോട്ട് വരട്ടേയെന്നാണ് ലിസി വെല്ലുവിളിക്കുന്നത്.

ലിസിയും പ്രിയനും തമ്മില്‍ ഇപ്പോഴും കാണാറുണ്ടോ?


Also Read:
നിരവധി ക്രിമിനല്‍ കേസില്‍ പ്രതിയായ യുവാവിനെതിരെ നല്ല നടപ്പിന് റിപോര്‍ട്ട്
Keywords:  Criticism, Children, Cinema, Entertainment.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia