തനിക്ക് മണ്ഡലം വിടേണ്ടി വന്നത് അസം ഖാന്റെ ആക്രമണം മൂലം; ബി ജെ പിയുടെ പ്രചാരണ റാലിയില്‍ തന്റെ അനുഭവങ്ങള്‍ വെളിപ്പെടുത്തി പൊട്ടിക്കരഞ്ഞ് നടി ജയപ്രദ
Apr 4, 2019, 17:00 IST
അമര്‍പൂര്‍: (www.kvartha.com 04.04.2019) തനിക്ക് മണ്ഡലം വിടേണ്ടി വന്നത് അസം ഖാന്റെ ആക്രമണം മൂലം, ബി ജെ പിയുടെ പ്രചാരണ റാലിയില്‍ തന്റെ അനുഭവങ്ങള്‍ വോട്ടര്‍മാര്‍ക്കിടയില്‍ വെളിപ്പെടുത്തി പൊട്ടിക്കരഞ്ഞ് നടി ജയപ്രദ. ലോക്‌സഭ മണ്ഡലമായ അമര്‍പൂരില്‍ തെരഞ്ഞെടുപ്പ് റാലിക്കിടയിലാണ് വോട്ടര്‍മാര്‍ക്ക് മുന്നില്‍ നടിയുടെ വികാരപ്രകടനം.
സമാജ്‌വാദി പാര്‍ട്ടിയിലെ അസം ഖാന്റെ ആക്രമണം മൂലമാണ് താന്‍ മണ്ഡലം വിട്ടതെന്നും അസം തന്നെ ആസിഡ് ഒഴിച്ച് ആക്രമിക്കാന്‍ ശ്രമിച്ചത് കൊണ്ടാണ് രാംപൂര്‍ വിടേണ്ടി വന്നതെന്നും ജയപ്രദ അറിയിച്ചു. സമാജ്‌വാദി പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിയായിരുന്ന ജയപ്രദ 2004, 2009 വര്‍ഷങ്ങളില്‍ രാംപൂരില്‍ നിന്ന് വിജയിച്ചാണ് ലോക്‌സഭയില്‍ എത്തിയത്. തുടര്‍ന്ന് അസം ഖാനും ജയപ്രദയും നല്ല ചേര്‍ച്ചയിലുമായിരുന്നു. എന്നാല്‍ പാര്‍ട്ടിയിലെ ഉള്‍പോരില്‍ ജയപ്രദ പങ്കുചേര്‍ന്നതോടെ ഇരുവരും തമ്മില്‍ ബദ്ധ ശത്രുക്കളായി മാറുകയും ചെയ്തു.
അമര്‍ സിങ് ക്യാംപിനൊപ്പം നിലയുറപ്പിച്ച ജയപ്രദയെ പാര്‍ട്ടിവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ആരോപിച്ച് 2010ല്‍ പാര്‍ട്ടി പുറത്താക്കി. തുടര്‍ന്ന് അമര്‍ സിങ്ങും ജയപ്രദയും ചേര്‍ന്ന് രാഷ്ട്രീയ ലോക് മഞ്ച് എന്ന പേരില്‍ പുതിയ പാര്‍ട്ടി രൂപീകരിച്ചു. അതിനുശേഷം 2012ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ചെങ്കിലും ഒരുസീറ്റില്‍ പോലും നേട്ടമുണ്ടാക്കാന്‍ പാര്‍ട്ടിക്ക് സാധിച്ചിരുന്നില്ല. 2014ല്‍ രാഷ്ട്രീയ ലോക് ദളിനൊപ്പം ചേര്‍ന്ന് ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ചെങ്കിലും ബിജ്‌നോര്‍ മണ്ഡലത്തില്‍ മത്സരിച്ച ജയപ്രദ തോല്‍വി ഏറ്റുവാങ്ങുകയായിരുന്നു.
സമാജ് വാദി പാര്‍ട്ടി രാംപൂരില്‍ നിന്ന് തന്നെ നിര്‍ബന്ധിതമായി ഒഴിവാക്കിയതാണെന്ന് പറഞ്ഞ് ജയപ്രദ പൊതുവേദിയില്‍ വികാരഭരിതയായി. തന്നെ തുരത്തിയോടിക്കാന്‍ മുമ്പില്‍ നിന്നത് പാര്‍ട്ടി നേതാവ് അസംഖാന്‍ ആണെന്ന് പറഞ്ഞ് അവര്‍ പൊട്ടിക്കരയുകയായിരുന്നു. കണ്ണീര്‍ തുടച്ച് പ്രസംഗം തുടരവേ 'പോരാട്ടത്തില്‍ ഞങ്ങളൊപ്പമുണ്ട്' എന്ന് പറഞ്ഞ് ബിജെപി പ്രവര്‍ത്തകര്‍ ആര്‍ത്തുവിളിച്ചു.
'രാംപൂരില്‍ നിന്നും സജീവ രാഷ്ട്രീയത്തില്‍ നിന്നും ഞാന്‍ പിന്‍വാങ്ങിയത് ഭയന്നിട്ടാണ്, അവരെനിക്ക് നേരെ ആസിഡ് ആക്രമണം നടത്താന്‍ നോക്കി. ഇതാദ്യമായി എനിക്ക് പിന്നില്‍ ബിജെപിയുടെ ശക്തിയുണ്ട്. മുമ്പത്തെപ്പോലെ ഇനി എനിക്ക് കരയേണ്ട. എനിക്ക് ജീവിക്കാനും നിങ്ങളെയൊക്കെ സേവിക്കാനുമുള്ള അവകാശമുണ്ട്.' ജയപ്രദ പറഞ്ഞു. സ്ത്രീകളെ ബഹുമാനിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്ന ബിജെപിയുടെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ അഭിമാനമുണ്ടെന്നും ജയപ്രദ അഭിപ്രായപ്പെട്ടു.
കഴിഞ്ഞമാസം 26നാണ് ജയപ്രദ ബി.ജെ.പിയിലേക്ക് കുടിയേറിയത്. രാംപൂരിലെ ബി.ജെ.പി സ്ഥാനാര്‍ത്ഥിയാണ് ഇപ്പോള്‍ ജയപ്രദ. അതേസമയം, രാംപൂര്‍ മണ്ഡലത്തില്‍ എസ്പിയുടെ അസം ഖാന്‍ ആണ് ജയപ്രദയുടെ എതിര്‍ സ്ഥാനാര്‍ത്ഥി.
Keywords: Jaya Prada breaks down while addressing a public rally in UP’s Rampur, BJP, Lok Sabha, Election, Trending, Video, Rally, Video, Actress, Cinema, Entertainment, National.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.