ആരാധകരെ വിസ്മയിപ്പിച്ച് മീനാക്ഷിയുടെ നൃത്ത വിഡിയോ: ആവേശത്തോടെ സോഷ്യൽ മീഡിയ

 


ADVERTISEMENT

കൊച്ചി: (www.kvartha.com 22.05.2021) ദിലീപിന്റെയും മഞ്ജു വാര്യരുടെയും മകൾ മീനാക്ഷിയെ മലയാള സിനിമാ പ്രേക്ഷകർക്ക് എന്നും സുപരിചിതമാണ്. അച്ഛനും അമ്മയും സിനിമാ മേഖലയിൽ സജീവമായി നിൽക്കുമ്പോഴും അഭിനയത്തിലേക്ക് മീനാക്ഷി ഇതുവരെ വന്നിട്ടില്ല. പക്ഷേ, ഡാൻസിൽ അമ്മയുടെ കഴിവുകൾ താരപുത്രിക്ക് കിട്ടിയിട്ടുണ്ടെന്ന് പറയാതിരിക്കാനാവില്ല. ഓരോ ഡാൻസ് വീഡിയോയിലും മീനാക്ഷി അത് ആരാധകരെ തെളിയിച്ചു കൊണ്ടിരിക്കുന്നു.
Aster_MIMS

ആരാധകരെ വിസ്മയിപ്പിച്ച് മീനാക്ഷിയുടെ നൃത്ത വിഡിയോ: ആവേശത്തോടെ സോഷ്യൽ മീഡിയ

സിനിമാ നടനും സംവിധായകനുമായ നാദിർഷായുടെ മകൾ ആയിഷയുടെ വിവാഹ ആഘോഷങ്ങളിൽ മീനാക്ഷി കൂട്ടുകാർക്കൊപ്പം ഡാൻസ് ചെയ്തത് സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഇപ്പോഴിതാ തന്റെ നൃത്തത്താൽ വീണ്ടും സോഷ്യൽ മീഡിയയിൽ ആരാധകർക്ക് ആവേശമായി മാറിയിരിക്കുകയാണ് മീനാക്ഷി. ഇൻസ്റ്റഗ്രാമിലാണ് മീനാക്ഷി തന്റെ ഡാൻസ് വീഡിയോ പങ്കുവച്ചത്. ഹിന്ദി പാട്ടിനാണ് മീനാക്ഷി നൃത്തച്ചുവടുകളാൽ മനോഹരമാക്കിയത്. നിരവധി പേര് ലൈകും കമന്റുമായി വിഡിയോ വൈറലാക്കി. സിനിമ നടിയും മീനാക്ഷിയുടെ കൂട്ടുകാരിയുമായ നമിദാ പ്രമോദും കമന്റുമായി രംഗത്ത് വന്നു.


Keywords:  News, Kochi, Actor, Actress, Entertainment, Cinema, Film, Kerala, State, Watch: Dileep-Manju Warrier's daughter Meenakshi's latest dance performance. < !- START disable copy paste -->


നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia