മയക്കുമരുന്നു കേസുമായി ബന്ധപ്പെട്ട് ഒളിവില്‍ കഴിയുന്ന ആദിത്യ ആല്‍വയെ കണ്ടെത്താന്‍ വിവേക് ഒബ്റോയിയുടെ വസതിയില്‍ തിരച്ചില്‍

 


ADVERTISEMENT

മുംബൈ: (www.kvartha.com 15.10.2020) കര്‍ണാടകത്തിലെ മയക്കുമരുന്നു കേസുമായി ബന്ധപ്പെട്ട് ഒളിവില്‍ കഴിയുന്ന ആദിത്യ ആല്‍വയെ കണ്ടെത്തുന്നതിന്റെ ഭാഗമായി ബംഗളൂരു പൊലീസ് ബോളിവുഡ് താരം വിവേക് ഒബ് റോയിയുടെ മുംബൈയിലെ വസതിയില്‍ തിരച്ചില്‍ നടത്തി. വ്യാഴാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയാണ് ബംഗളൂരു പൊലീസ് പരിശോധന ആരംഭിച്ചത്. കര്‍ണാടക മുന്‍ മന്ത്രി ജീവരാജ് ആല്‍വയുടെ മകനായ ആദിത്യ ആല്‍വ വിവാഹം കഴിച്ചിരിക്കുന്നത് വിവേക് ഒബ്റോയിയുടെ സഹോദരിയെ ആണ്.

ആദിത്യ മുംബൈയിലുണ്ടെന്നു വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണു തിരച്ചില്‍ നടത്തിയതെന്ന് സെന്‍ട്രല്‍ ക്രൈംബ്രാഞ്ച് അറിയിച്ചു. കോടതിയില്‍നിന്ന് വാറന്റുമായാണ് സംഘം മുംബൈയില്‍ വിവേക് ഒബ്റോയിയുടെ വീട്ടിലെത്തിയത്. ആദിത്യയുടെ ബംഗളൂരുവിലെ വസതിയിലും തിരച്ചില്‍ നടത്തിയിരുന്നു. മയക്കുമരുന്നു കേസുമായി ബന്ധപ്പെട്ട് ഒളിവില്‍ കഴിയുന്ന ആദിത്യ ആല്‍വയെ കണ്ടെത്താന്‍ വിവേക് ഒബ്റോയിയുടെ വസതിയില്‍ തിരച്ചില്‍
Aster_MIMS
കര്‍ണാടക ലഹരിമരുന്ന് കേസുമായി ബന്ധപ്പെട്ട് സംവിധായകനായ ഇന്ദ്രജിത് ലങ്കേഷ് വെളിപ്പെടുത്തിയ പേരുകളില്‍ പ്രധാനിയാണ് ആദിത്യ ആല്‍വ. കന്നഡ സിനിമാമേഖല അഥവാ സാന്‍ഡല്‍വുഡിലെ താരങ്ങള്‍ക്കും ഗായകര്‍ക്കും മയക്കുമരുന്ന് വിതരണം ചെയ്ത കേസിലാണ് ആദിത്യ ഉള്‍പ്പെട്ടിരിക്കുന്നത്.  സെപ്റ്റംബര്‍ നാലുമുതല്‍ ആദിത്യ ഒളിവിലാണ്.

കേസുമായി ബന്ധപ്പെട്ട് സഞ്ജന ഗല്‍റാണി, രാഗിണി ദ്വിവേദി എന്നിവരുള്‍പ്പെടെ 12 പേരെ അറസ്റ്റ് ചെയ്തിരുന്നു. സുശാന്ത് സിങ് രാജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണത്തിനിടയില്‍ ലഹരിക്കടത്ത് ഉയര്‍ന്നുവന്നതിനെ തുടര്‍ന്നാണ് എന്‍സിബി കന്നഡ സിനിമാ ലോകത്തെ ലഹരി ഇടപാടുകളെക്കുറിച്ചും അന്വേഷിച്ചത്. ബംഗളൂരുവില്‍ നടത്തിയ റെയ്ഡില്‍ 1.25 കോടിയുടെ ലഹരിമരുന്ന് പിടിച്ചിരുന്നു.

Keywords:  Vivek Oberoi's Home Searched As Cops Look For Relative in Drugs Case, Mumbai, News, Cinema, Karnataka, Bangalore, Raid, Cine Actor, National.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia